അഞ്ച് കിലോ ഭാരമുള്ള കട്ടികൊണ്ട് അടിച്ചൊരു പരുവമാക്കി, പുറത്തുപ്പറഞ്ഞാല്‍ കഞ്ചാവ് കേസില്‍ പ്രതിച്ചേര്‍ക്കുമെന്ന് ഭീഷണി, ഭർത്താവിനെ ക്രൂരമായി തല്ലിച്ചതച്ച വേദനയിൽ നെഞ്ചുപൊട്ടി വിചിത്ര...! തിരുവല്ലം കസ്റ്റഡി മരണത്തില്‍ പോലീസിന് കുരുക്ക് മുറുകുന്നു..

തിരുവല്ലം കസ്റ്റഡി മരണത്തില്‍ പോലീസിന് കുരുക്ക് മുറുകുന്നു. പ്രതികളെ പോലീസ് മര്‍ദ്ദിച്ചെന്ന് സുരേഷിനൊപ്പം അറസ്റ്റിലായ വിനീതിന്റെ ഭാര്യ വിചിത്ര മലയാളിവാര്‍ത്തയോട് പറഞ്ഞു. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തിട്ടും പോലീസ് വിളിച്ചുപറഞ്ഞില്ലെന്നും പിറ്റേന്ന് സുരേഷിന്റെ സഹോദരനില്‍ നിന്നാണ് വിനീത് കസ്റ്റഡിയിലാണ് എന്നുള്ള വിവരം തനിക്ക് കിട്ടിയതെന്നും വിചിത്ര പറഞ്ഞു.
മാത്രമല്ല സ്റ്റേഷനിലെത്തിയപ്പോള്‍ ഭര്‍ത്താവിനെ കാണാന്‍ അനുവദിക്കില്ലെന്നാണ് പോലീസുകാര്‍ വിചിത്രയോട് പറഞ്ഞത്. പിന്നീട് ആശുപത്രിയില്‍ വെച്ചാണ് വിനീതിനെ താന്‍ കണ്ടതെന്നും അപ്പോള്‍ മര്‍ദ്ദിച്ച വിവരം വിനീത് തന്നോട് പറഞ്ഞെന്നും വിചിത്ര പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ കഞ്ചാവ് കേസിലടക്കം പ്രതിച്ചേര്‍ക്കുമെന്ന് പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തിയെന്നും വിനീതിനെ ഉദ്ദരിച്ച് ഭാര്യ അഭിപ്രായപ്പെട്ടു.
മാത്രമല്ല കസ്റ്റഡിയിലെടുത്ത അഞ്ചുപേരെയും പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്ന് വക്കീലും പറഞ്ഞതായി വിചിത്ര ചൂണ്ടിക്കാട്ടി. ' ത്രാസിന്റെ 5 കിലോ ഭാരമുള്ള കട്ടി തുണിയില്‍ കെട്ടിയാണ് പോലീസ് അടിച്ചിരിക്കുന്നത്. അതിന്റെ പാടുകള്‍ അവരുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് എഴുന്നേറ്റ് നില്‍ക്കാനുള്ള ശേഷി പോലും ഉണ്ടായിരുന്നില്ല. പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ ഞാന്‍ കരച്ചില്‍ കേട്ടിരുന്നു.
അടിക്കരുതെന്ന് അവര്‍ പറയുന്നുണ്ടായിരുന്നു. ഞാന്‍ കരഞ്ഞപ്പോള്‍ പോലും പോലീസുകാര്‍ ഒന്ന് തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. മാത്രമല്ല ജനലില്‍കൂടി നോക്കിയപ്പോള്‍ സുരേഷണ്ണനെ താങ്ങി പിടിച്ച് നടക്കാന്‍ പറയുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത്. എഴുന്നേല്‍ക്കാന്‍ കഴിയാതെ കുഴഞ്ഞുപോയിരുന്ന അദ്ദേഹത്തെ താങ്ങിപ്പിടിച്ചാണ് പോലീസുകാര്‍ നടത്തിയിരുന്നത്. സുരേഷണ്ണന്റെ മുതുകില്‍ ഗ്യാസാണെന്ന് പറഞ്ഞ് പോലീസുകാര്‍ തടവുന്നതും കണ്ടു' --എന്നും വിചിത്ര മലയാളി വാര്‍ത്തയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അഭിമുഖം മുഴുവനായി കാണുവാന്‍ വീഡിയോ കാണുക..
https://www.facebook.com/Malayalivartha























