മീഡിയവണ്‍ സംപ്രേക്ഷണ വിലക്ക്! സുപ്രിംകോടതി വിധി അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ചൊവ്വാഴ്ച വിശദമായ വാദം

മീഡിയവണ്‍ സ്ംപ്രേഷണ വിലക്ക് സ്റ്റേ ചെയ്ത സുപ്രിംകോടതി വിധി അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മാധ്യമ സ്വാതന്ത്ര്യം വിലക്കിയ കേന്ദ്ര നടപടി സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി തയ്യാറായി. കേന്ദ്രസര്‍ക്കാര്‍ സീല്‍ഡ് കവറില്‍ എന്തൊക്കെയോ ന്യായീകരണം നടത്തി. സുപ്രിംകോടതിക്ക് അത് അംഗീകരിക്കാന്‍ സാധിക്കാത്തതായിരുന്നു എന്ന് ഇന്നത്തോടെ വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് മീഡിയവണ്‍ വിലക്ക് നീക്കി ഇടക്കാല ഉത്തരവിറക്കിയത്. ചാനലിന് മുമ്ബുണ്ടായിരുന്നതുപോലെ പ്രവര്‍ത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു. ചാനലിന് വിലക്കേര്‍പ്പെടുത്തുന്നതിനുള്ള സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച ഫയലുകള്‍ പരിശോധിച്ച ശേഷമാണ് വിലക്ക് സ്റ്റേ ചെയ്തത്.
സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവണിന്റെ ആവശ്യത്തിലാണ് ബഞ്ച് ഇന്ന് വാദം കേട്ടത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ മീഡിയവണ്‍ സമര്‍പ്പിച്ച ഹര്‍ജി മാര്‍ച്ച് പത്തിനാണ് സുപ്രിംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























