മലപ്പുറത്ത് പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് പീഡനം മൂലമെന്ന് പൊലീസ്; കേസിൽ രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം കരിക്കോട് പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് പീഡനം മൂലമെന്ന് പൊലീസ്. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് മങ്ങാട് അറുനൂറ്റിമംഗലം സ്വദേശി സല്‍മാന്‍ ഫൈസി (21), പുത്തന്‍വിള കിഴക്കതില്‍ ഫ്രാങ്കോ ഫ്രാന്‍സിസ്(23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ട്. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പെണ്‍കുട്ടിയുടെ മരണമൊഴിയിലും ആത്മഹത്യക്കുറിപ്പിലും പ്രതികളുടെ പേര് പരാര്‍ശിച്ചിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷത്തില്‍ കിളികൊല്ലൂരില്‍ നിന്നാണ് ഇവരെ പിടകൂടിയത്. പ്രതികള്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനം.
കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ.വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ എ.പി.അനീഷ്, വി.സ്വാതി, വി.സന്തോഷ്, അന്‍സാര്‍ ഖാന്‍, എ.എസ്.ഐ. സന്തോഷ്, സി.പി.ഒ.മാരായ സന്തോഷ്, സാജ്, അനീഷ്, ശിവകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























