Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമേരിക്കന്‍ വിസ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 45ലധികം പേരില്‍ നിന്നും തട്ടിയെടുത്തത് രണ്ട് കോടിയോളം രൂപ: പണം തിരികെ ചോദിച്ചവരെ ഭാര്യയും ഭർത്താവും ചേർന്ന് മർദ്ദനവും; പാസ്റ്ററെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ചും ധര്‍ണയും

15 MARCH 2022 07:36 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി


വിസ വാഗ്ദാനം നല്‍കി പലരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത തിരുവല്ല സ്വദേശിയായ പാസ്റ്റര്‍ക്കെതിരെ പരാതി. ഇയാളെ അറസ്റ്റ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിനിരയായവര്‍ 17ന് പാസ്റ്റര്‍ ബാബുജോണിന്റെ തിരുവല്ലയിലെ വീട്ടിലേക്ക് മാര്‍ച്ച്‌ നടത്തും. തിരുവല്ല ട്രാന്‍സ്‌പോര്‍ട്ട് ബസ്റ്റാന്റിന്റെ മുന്നില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള വീട്ടിലേക്കാണ് വഞ്ചിതരായവരുടെ കുടുംബാംഗങ്ങള്‍ മാര്‍ച്ച്‌ ചെയ്യുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

അമേരിക്കയില്‍ ജോലി വാഗ്ദാനം നല്‍കി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 45ലധികം പേരില്‍ നിന്നും രണ്ട് കോടിയോളം രൂപ തട്ടി മുങ്ങുകയായിരുന്നു പാസ്റ്റര്‍ ബാബു ജോണ്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലുള്ളവരെയാണ് വഞ്ചിച്ചത്. ചാരിറ്റി വിസ നല്‍കാമെന്ന് പറഞ്ഞാണ് പാസ്റ്റര്‍ ബാബു ജോണും സഹായി തിരുവനന്തപുരം സ്വദേശി ജയചന്ദ്രനും ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്. ജയചന്ദ്രനാണ് ആളുകളെ സംഘടിപ്പിച്ചുകൊടുത്തത്. ബാബു ജോണ്‍ കുറച്ച്‌ നാള്‍ അമേരിക്കയില്‍ നിന്നിട്ടുണ്ട്. 80 ലക്ഷത്തോളം രൂപ തട്ടിയെടുത്താണ് അവിടെ നിന്നും മുങ്ങിയത്.

പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും നഷ്ടപ്പെട്ട പണം വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ടു തിരുവല്ല , കോട്ടയം, കടത്തുരുത്തി, ഈരാറ്റുപേട്ട, കുണ്ടറ പോലീസ് സ്‌റ്റേഷനുകളില്‍ തട്ടിപ്പിനിരയായവര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

പാസ്റ്റര്‍ ബാബു ജോണ്‍ ഇപ്പോഴും അദ്ദേഹത്തിന്റെ വീട്ടില്‍ വരികയും പോകുകയും ചെയ്യുന്നുണ്ട്. ബാബുജോണിന്റെ പേരിലുള്ള അക്കൗണ്ടിലും ജയചന്ദ്രന്റെ പേരിലുള്ള അക്കൗണ്ടിലും കൂടാതെ ബാബുജോണിന്റെ ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെയും അക്കൗണ്ടുകളിലേക്കാണ് രണ്ടര ലക്ഷം രൂപ മുതല്‍ എട്ട് ലക്ഷം വരെ ഇരകളായ ഓരോരുത്തരും നിക്ഷേപിച്ചിട്ടുള്ളത്. പണമായും നല്‍കിയിട്ടുണ്ട്.

2021 ല്‍ ബാബുജോണും ഭാര്യയും ചേര്‍ന്ന് പണം ചോദിച്ച്‌ ചെന്നവരെ മര്‍ദിച്ചിരുന്നു. പോലീസ് അനാസ്ഥ തുടരുന്നതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പലിശക്ക് പണം എടുത്താണ് പലരും പണം നല്‍കിയിട്ടുള്ളത്. കൊല്ലം ജില്ലയില്‍ ചവറ സ്വദേശിനി സ്മിത അഞ്ച് ലക്ഷം രൂപയാണ് ബാബുജോണിന് കൊടുത്തത്. പലിശ കൊടുക്കാന്‍ നിര്‍വാഹമില്ലാതെ 2021ല്‍ സ്മിത ആത്മഹത്യ ചെയ്തു. അവരുടെ കുടുംബത്തിന്റെ സ്ഥിതി ഇപ്പോള്‍ ദയനീയമാണ്.

ബാബുജോണിന്റെ കൈവശം അമേരിക്കന്‍ എംബസിയുടെ വ്യാജ സീലുകളും മറ്റു പല രേഖകളുമുണ്ട്. മുഖ്യമന്ത്രിക്കും ഡി ജി പിക്കും ഇത് സംബന്ധിച്ച്‌ പരാതി നല്‍കിയിട്ടുണ്ട്. നീതി ലഭിക്കാത്ത പക്ഷം നിരാഹാരം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ തുടങ്ങുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഉഷാകുമാരി കുണ്ടറ, ജനറല്‍ കണ്‍വീനര്‍ ശിവപ്രസാദ് ചവറ, ജിഷ്ണു വിജയന്‍ ചവറ പങ്കെടുത്തു.

 

=
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (51 minutes ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (1 hour ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (1 hour ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (1 hour ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (1 hour ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (1 hour ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (1 hour ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (1 hour ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (1 hour ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (2 hours ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (2 hours ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (2 hours ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (2 hours ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (2 hours ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (3 hours ago)

Malayali Vartha Recommends