ഭാരതപ്പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

തൃശൂര്‍ ചെറുതുരുത്തി ഭാരതപ്പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി തടയണയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിള്‍ക്കൊടി അടരാത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞ് പുഴയിലെ തടയണയില്‍ കുടുങ്ങി കിടക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം തൃശൂര്‍ ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തില്‍ ചെറുതുരുത്തി പോലീസ് അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha























