'ആശ്വാസ മഴ'; തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടു; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; രാത്രിമഴയ്ക്ക് സാധ്യത കൂടുതൽ മലയോരങ്ങളിലും വനങ്ങളിലും തീരപ്രദേശങ്ങളിലും

സംസ്ഥാനത്ത് ഇന്ന് രാത്രിതന്നെ വേനല്‍മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രതീക്ഷയില്‍.സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ ലഭിക്കുക. ഏറെനാളത്തെ കൊടുംവേനലിന് ശേഷം സംസ്ഥാനത്ത് തലസ്ഥാനത്തടക്കം നേരിയ തോതില്‍ മഴപെയ്‌തിരുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടിട്ടുണ്ട്. ഇതിന്റെ ഫലമായി മഴയ്‌ക്ക് സാദ്ധ്യതയേറി. തെക്കന്‍ കേരളത്തിലാകും മഴ കൂടുതല്‍ ലഭിക്കുകയെന്നാണ് വിവരം.
മലയോരങ്ങളിലും വനങ്ങളിലും തീരപ്രദേശങ്ങളിലുമാണ് മഴ സാദ്ധ്യത കൂടുതല്‍. ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്തേക്കാണ് നീങ്ങുകയെന്നാണ് സൂചന. മാര്‍ച്ച് 20ഓടെ മറ്റൊരു ന്യൂനമര്‍ദ്ദം രൂപംകൊളളാനും സാദ്ധ്യത കാലാവസ്ഥാ നിരീക്ഷകര്‍ കാണുന്നുണ്ട്. മാര്‍ച്ച് 20വരെ ശരാശരി വേനല്‍മഴയുണ്ടാകും. അതിനുശേഷം ന്യൂനമര്‍ദ്ദത്തിന്റെ സ്വഭാവമനുസരിച്ചാകും മഴ. വിവിധ ജില്ലകളില്‍ ശരാശരിയെക്കാള്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയര്‍ന്ന സാഹചര്യമുണ്ടായി. പുനലൂരില്‍ 39.2 ഡിഗ്രി രേഖപ്പെടുത്തിയതാണ് ഈ സീസണിലെ ഏറ്റവും വലിയ ചൂട്. വെളളാനിക്കര-38.5, കോട്ടയം 37.5, എന്നിങ്ങനെ വിവിധയിടങ്ങളില്‍ കനത്ത ചൂടാണ്. പകല്‍സമയത്ത് പുറംജോലികള്‍ ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. മഴ ലഭിക്കുമെങ്കിലും ചൂടിനെത്തുടര്‍ന്നുളള ജാഗ്രത വെടിയരുതെന്നാണ് നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha
























