Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉറക്കം കെടുത്തി ചൈന... ഒരിടവേളയ്ക്ക് ശേഷം അതിതീവ്ര വ്യാപന കോവിഡുമായി ചൈന; കോവിഡ് കത്തിപ്പടരുന്നു; 3 കോടി പേര്‍ ലോക്ഡൗണില്‍; ഒറ്റ ദിവസം കൊണ്ട് കേസ് ഇരട്ടിച്ചു; കഴിഞ്ഞ 2 വര്‍ഷമുണ്ടായതിലും ഉയര്‍ന്ന നിരക്ക്

16 MARCH 2022 08:14 AM IST
മലയാളി വാര്‍ത്ത

റഷ്യ യുക്രെയിന്‍ യുദ്ധം നടക്കുമ്പോള്‍ ചൈന മറ്റൊരു യുദ്ധത്തിലാണ്. കൊറോണയ്‌ക്കെതിരായ യുദ്ധത്തിലാണ്. യുദ്ധത്തേക്കാളും ഭീകരമായിരുന്നു ചൈന ലോകത്തിന് സമ്മാനിച്ച കൊറോണ വൈറസ്. ലക്ഷക്കണക്കിന് ആളുകളാണ് മരിച്ച് വീണത്. കോടിക്കണക്കിന് ആളുകളെയാണ് ബാധിച്ചത്.

വീണ്ടും സമാന അവസ്ഥയിലേക്കാണ് ചൈന പോകുന്നത്. ചൈനയില്‍ അതിവേഗം കോവിഡ് വ്യാപിക്കുന്നു. തലേദിവസത്തെക്കാള്‍ ഇരട്ടിയായിരുന്നു ഇന്നലെ രോഗബാധിതരുടെ എണ്ണം. ഇതാകട്ടെ കഴിഞ്ഞ 2 വര്‍ഷമുണ്ടായതിലും ഉയര്‍ന്ന നിരക്കാണ്. നിലവില്‍ പൂര്‍ണ ലോക്ഡൗണിനു കീഴിലായ 13 നഗരങ്ങളില്‍ 3 കോടി ആളുകളാണു വരുന്നത്.

ഇന്നലെ 5280 പേര്‍ക്കാണ് വൈറസ് പകര്‍ന്നുകിട്ടിയത്. തലേദിവസം 3507 ആയിരുന്നു. ലോക രാജ്യങ്ങളിലെ കണക്കുവച്ചു നോക്കിയാല്‍ ഇതു വളരെ കുറവാണ്. വരുന്ന ഏതാനും ആഴ്ചകളിലെ കണക്കു കൂടി വരുമ്പോള്‍ മാത്രമേ കോവിഡിനെ തല്‍ക്ഷണം നിയന്ത്രിച്ചുപോന്നിരുന്ന ചൈനീസ് തന്ത്രം, അതിവേഗം വ്യാപിക്കുന്ന ഒമിക്രോണ്‍ വകഭേദത്തിനെതിരെ ഫലപ്രദമാകുമോ എന്നു വ്യക്തമാകൂ.

ഏപ്രില്‍ പകുതിയോടെ നിയന്ത്രണവിധേയമാകുമെന്നാണ് ലാന്‍ഷൗ യൂണിവേഴ്‌സിറ്റിയിലെ കോവിഡ് പ്രവചനവിഭാഗത്തിന്റെ കണക്കുകൂട്ടല്‍. അപ്പോഴേക്കും കേസുകളുടെ എണ്ണം 35,000 ആകും. ഏറ്റവും ഒടുവിലത്തെ കോവിഡ് ബാധ ഇതുവരെയുണ്ടായതില്‍ ഏറ്റവും ആശങ്കാജനകമാകാമെന്നാണ് യൂണിവേഴ്‌സിറ്റി പറയുന്നത്.

കര്‍ശനമായ രോഗനിയന്ത്രണം വിപണിയെയും പിടിച്ചുലച്ചുതുടങ്ങി. ചൈനയുടെ സാമ്പത്തികവളര്‍ച്ചയെ ബാധിക്കുമോയെന്ന ഭീതിക്കിടയില്‍ ഓഹരിക്കമ്പോളം 21 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 8.1 ശതമാനമാണ്. ഈ വര്‍ഷം പ്രതീക്ഷിക്കുന്നതു 5.5% മാത്രമാണ്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി ഇതിനും വലിയ വെല്ലുവിളി ഉയര്‍ത്തുന്നു.

ബിസിനസ് കേന്ദ്രങ്ങളായ ഷെന്‍സെന്‍, ചാങ്ചുന്‍ നഗരങ്ങള്‍ ലോക്ഡൗണിലായതും ഓഹരിവിപണിക്ക് തിരിച്ചടിയായി. ഇവിടെ ഭക്ഷണം, ഇന്ധനം എന്നിവ ഒഴികെയുള്ള വ്യാപാരമേഖലകള്‍ അടച്ചിട്ടിരിക്കുകയാണ്.

ചാങ്ചുന്‍ വരുന്ന ജിലിന്‍ പ്രവിശ്യയിലാണ് രോഗബാധ ഏറ്റവും കൂടുതല്‍. തുറമുഖങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഫാക്ടറികള്‍ അടച്ചിടേണ്ടിവന്നു. ഏറ്റവും വലിയ നഗരവും ബിസിനസ് തലസ്ഥാനവുമായ ഷാങ്ഹായിലേക്കു ബസ് സര്‍വീസ് പോലും നിര്‍ത്തി. ചൈനയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസ് കേസുകളുടെ എണ്ണം മൂന്നിരട്ടിയായതോടെയാണ് അധികൃതര്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

2019 അവസാനത്തോടെ ചൈനയിലെ നഗരമായ വുഹാനിലാണ് ആദ്യമായി കൊറോണ വൈറസ് കേസുകള്‍ കണ്ടെത്തിയത്. രണ്ടു വര്‍ഷം പിന്നിട്ടതോടെ ലോകം സാധാരണ നില കൈവരിച്ചു തുടങ്ങി. ജനജീവിതം സാധാരണനിലയിലേക്കു തിരിച്ചു വന്നു. കുട്ടികള്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. കോവിഡ് വ്യാപനം തുടങ്ങിയ ശേഷം ചൈന, സ്ഥിരീകരിച്ചത് 1,15,466 കേസുകളും 4,636 മരണങ്ങളുമാണ്. വേള്‍ഡോമീറ്റര്‍ പ്രകാരം തിങ്കളാഴ്ച ചൈനയില്‍ 24 മണിക്കൂറിനുള്ളില്‍ 1436 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചില രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന്റെ എണ്ണം കുറവാണ്, എന്നാല്‍ ഒരു കേസ് കണ്ടെത്തിയാല്‍ പോലും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന നിലപാടാണ് ചൈനീസ് അധികൃതര്‍. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുമെന്ന ഭീഷണി ഭയന്നാണ് ചൈനീസ് നഗരത്തില്‍ ഞായറാഴ്ച മുതല്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പടുത്തി. എന്നാല്‍ സാമൂഹിക അകലം പാലിക്കുക എന്ന കരുതല്‍ നടപടി കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതായി ഹോങ്കോംഗ് നേതാവ് കാരി ലാം അറിയിച്ചു. ചൈനയില്‍ കോവിഡ് വന്നതോടെ നമ്മളും അങ്കലാപ്പിലാണ്. ചൈനീസ് വകഭേദം കേരളത്തിലും എത്താന്‍ സാധ്യതയേറെയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (16 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (17 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (23 minutes ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (29 minutes ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (37 minutes ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (42 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (53 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (1 hour ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (1 hour ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (1 hour ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

Malayali Vartha Recommends