12നും 14 നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാലുടന്‍ കുത്തിവെപ്പിനുള്ള നടപടികള്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് സ്വീകരിക്കും : മന്ത്രി വി ശിവന്‍കുട്ടി

12 നും 14 നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാലുടന്‍ കുത്തിവെപ്പിനുള്ള നടപടികള്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മന്ത്രി വി. ശിവന്‍കുട്ടി ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ചര്‍ച്ച നടത്തി.
കുട്ടികളുടെ പരീക്ഷയെ ബാധിക്കാത്ത തരത്തില്‍ ആകും വാക്‌സിനേഷന്‍ നടപ്പാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഏതാണ്ട് 15 ലക്ഷത്തോളം പേര്‍ ഈ വിഭാഗത്തില്‍ ഉണ്ട് എന്നാണ് കണക്ക്. 15–18 പ്രായത്തിലുള്ളവര്‍ക്ക് ജനുവരി മുതല്‍ വാക്‌സീന്‍ നല്‍കുന്നുണ്ട്.
"
https://www.facebook.com/Malayalivartha
























