Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് 16 ബുധനാഴ്ച മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ...

16 MARCH 2022 06:49 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് 16 ബുധനാഴ്ച മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നടത്തുക.

ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തില്‍ അറിയിക്കുന്നതാണ്. കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുന്നതാണ്. സംസ്ഥാന വ്യാപകമായി കുട്ടികളുടെ വാക്‌സിനേഷന്‍ വ്യാപിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.



വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഇപ്പോള്‍ പരീക്ഷാ കാലമാണ്. അത് കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്ത് വാക്‌സിനേഷന്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും. ചെറിയ കുട്ടികളായതിനാല്‍ രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കി കൃത്യമായ ആസൂത്രണം നടത്തിയായിരിക്കും വാക്‌സിനേഷന്‍ നടത്തുക.

വാക്‌സിനേഷന് പ്രത്യേക ശ്രദ്ധയും കരുതലും വേണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. നിലവില്‍ മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് നീലയും 15 മുതല്‍ 17 വയസുവരെയുള്ളവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് പിങ്കുമാണ്. മുതിര്‍ന്നവര്‍ക്ക് കോവിഷീല്‍ഡും, കോവാക്‌സിനും 15 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് കോവാക്‌സിനുമാണ് നല്‍കുന്നത്. 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് പുതിയ കോര്‍ബിവാക്‌സാണ് നല്‍കുന്നത്. അതിനാല്‍ വാക്‌സിനുകള്‍ മാറാതിരിക്കാന്‍ മറ്റൊരു നിറം നല്‍കി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുന്നതാണ്.



2010ല്‍ ജനിച്ച എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെങ്കിലും വാക്‌സിന്‍ എടുക്കുന്ന ദിവസം 12 വയസ് പൂര്‍ത്തിയാല്‍ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളൂ. 2010 മാര്‍ച്ച് 16ന് മുമ്പ് ജനിച്ച കുട്ടികള്‍ക്ക് വാക്‌സിനെടുക്കാന്‍ സാധിക്കും. അതുപോലെ അവരുടെ ജനനത്തീയതി വരുന്ന മുറയ്ക്ക് ബാക്കിയുള്ളവര്‍ക്കും വാക്‌സിനെടുക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഓണ്‍ലൈന്‍ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. കേന്ദ്ര പോര്‍ട്ടലായ കോവിന്നില്‍ 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള സംവിധാനം ആയിട്ടില്ല. അതിന് ശേഷമേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.



സംസ്ഥാനത്ത് നാളെ മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും രണ്ടാം ഡോസ് കഴിഞ്ഞ് 9 മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണ്.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ഡിഎംഒമാര്‍, ആര്‍സിഎച്ച് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (13 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (14 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (20 minutes ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (26 minutes ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (34 minutes ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (39 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (50 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (1 hour ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (1 hour ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (1 hour ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

Malayali Vartha Recommends