Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറ്റൊരു യുദ്ധം തുടങ്ങി... റഷ്യന്‍ പ്രസിഡന്റിനെതിരെ പലവിധ ഉപരോധങ്ങള്‍ തുടരുന്ന അമേരിക്കയ്ക്ക് മറുപണി നല്‍കി റഷ്യ; യുഎസ് പ്രസിഡന്റ് ജോ ബൈഡന് റഷ്യ ഉപരോധം ഏര്‍പ്പെടുത്തി; റഷ്യയില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സ്‌റ്റോപ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി

16 MARCH 2022 08:20 AM IST
മലയാളി വാര്‍ത്ത

റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം നടക്കുമ്പോള്‍ അമേരിക്കയും റഷ്യയും തമ്മില്‍ ഉപരോധ യുദ്ധം തുടങ്ങി. ഇരു രാജ്യങ്ങളും പരസ്പരം ഉപരോധം ഏര്‍പ്പെടുത്തുകയാണ്. അവസാനമായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി റഷ്യ.

ജോ ബൈഡനുള്‍പ്പെടെ 13 പേരെയാണ് റഷ്യ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയഡ് ഓസ്റ്റിന്‍, സിഐഎ മേധാവി വില്യം ബന്‍സ്, ദേശീയ സുരക്ഷാ വക്താവ് ജെയ്ക് സള്ളിവന്‍ എന്നിവരും ഉള്‍പ്പെടും.

 



യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിനു പകരമായാണ് ഈ നീക്കം. ഇവരെ റഷ്യയില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സ്‌റ്റോപ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.

അതിനിടെ റഷ്യന്‍ ചാനലിലും പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. റഷ്യന്‍ ടിവി ചാനലായ 'ചാനല്‍ വണി'ല്‍ വാര്‍ത്ത വായിക്കുന്ന ആങ്കറിനു പിന്നിലായി മറ്റൊരു മാധ്യമപ്രവര്‍ത്തക മരീന ഒവിസിയാനിക്കോവ 'നോ വാര്‍' എന്നെഴുതിയ പോസ്റ്ററും മുദ്രാവാക്യങ്ങളുമായി പ്രത്യക്ഷപ്പെട്ടു. ഇവരെ ഉടന്‍ കസ്റ്റഡിയിലെടുത്തു. റഷ്യയുടെ അധിനിവേശത്തെ 'യുദ്ധം' എന്നു വിശേഷിപ്പിച്ചാല്‍ 15 വര്‍ഷം തടവിനു വ്യവസ്ഥയുള്ള നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുമെന്നു സൂചനയുണ്ട്. മരീന എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടി അംഗീകരിക്കാനാകില്ലെന്നും മരീനയ്ക്കു രാഷ്ട്രീയ അഭയം നല്‍കാന്‍ തയാറാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ അറിയിച്ചു. പുട്ടിനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും പറഞ്ഞു. പുട്ടിനെതിരെ നിശിത പരാമര്‍ശങ്ങളുമായി മരീന നേരത്തേ റെക്കോര്‍ഡ് ചെയ്ത വിഡിയോയും പുറത്തുവന്നിട്ടുണ്ട്. റഷ്യയില്‍ യുദ്ധവിരുദ്ധ പ്രകടനങ്ങളുടെയും മറ്റും പേരില്‍ ഏകദേശം 15,000 പേരാണ് അറസ്റ്റിലായത്.



അതേസമയം യുക്രെയ്‌നില്‍ റഷ്യന്‍ ഷെല്ലാക്രമണം തുടരുകയാണ്. കിഴക്കന്‍ യുക്രെയ്‌നിലെ നിപ്രോ വിമാനത്താവളത്തില്‍ റഷ്യന്‍ മിസൈലുകള്‍ പതിച്ചെന്നു പ്രാദേശിക ഭരണകൂടം അറിയിച്ചു. തിങ്കള്‍ അര്‍ധരാത്രിയില്‍ ഉണ്ടായ ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിനു നാശനഷ്ടമുണ്ടായെന്നാണ് വിവരം.

ഇപ്പോഴും 3.5 ലക്ഷത്തോളം ആളുകള്‍ തെക്കുകിഴക്കന്‍ നഗരമായ മരിയുപോളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും യുക്രെയ്ന്‍ അറിയിച്ചു. റഷ്യ മരിയുപോളിനെ ലക്ഷ്യമാക്കി നീങ്ങിയ ആദ്യ ദിവസങ്ങളില്‍ 1.5 ലക്ഷം പേരെ അവിടെനിന്നും രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് രക്ഷാപ്രവര്‍ത്തനം സാധ്യമായിട്ടില്ലെന്നും മരിയുപോള്‍ മേയര്‍ അറിയിച്ചു. സുരക്ഷാ ഇടനാഴി ഒരുക്കി ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം കഴിഞ്ഞ ദിവസങ്ങളില്‍ പരാജയപ്പെട്ടിരുന്നു. മിക്ക ആളുകളും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണവും വെള്ളവും വൈദ്യുതിയും ഒന്നുമില്ലാതെ ബേസ്‌മെന്റുകളിലും മറ്റും താമസിക്കുകയാണെന്നും മേയര്‍ അറിയിച്ചു.

പടിഞ്ഞാറന്‍ കീവില്‍ ഇന്നു രാവിലെയുണ്ടായ ഷെല്ലാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആക്രണത്തില്‍ 16 നില കെട്ടിടത്തിനു തീപിടിക്കുകയും തകരുകയുമായിരുന്നു. രണ്ടു പേരെ സംഭവസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 46 പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. കീവില്‍ 35 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ഖേഴ്‌സന്‍ പിടിച്ചടക്കിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.



അതേസമയം, റഷ്യയ്‌ക്കെതിരെയുള്ള നാലാം ഘട്ട ഉപരോധം യുറോപ്യന്‍ യൂണിയന്‍ പുറത്തിറക്കി. റഷ്യയിലേക്കുള്ള വിലകൂടിയ ആഡംബര വസ്തുക്കളായ ആഭരണങ്ങള്‍, കാറുകള്‍ എന്നിവയുടെ ഇറക്കുമതിയിലാണ് നിരോധനം. അതേസമയം പോളണ്ട്, ചെക്ക്, സ്ലോവാക്യ എന്നീ യുറോപ്യന്‍ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ കീവിലെത്തി യുക്രെയ്ന്‍ പ്രധാനമന്ത്രി വോളൊഡിമിര്‍ സെലെന്‍സ്‌കിയെ കാണും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (16 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (17 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (23 minutes ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (29 minutes ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (37 minutes ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (42 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (53 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (1 hour ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (1 hour ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (1 hour ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

Malayali Vartha Recommends