നിലവിളിച്ച് മാതാപിതാക്കള്‍... കളിക്കുന്നതിനിടെ അബദ്ധത്തില്‍ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് വായില്‍തേച്ച മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

നിലവിളിച്ച് മാതാപിതാക്കള്‍... കളിക്കുന്നതിനിടെ അബദ്ധത്തില്‍ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് വായില്‍തേച്ച മൂന്നുവയസ്സുകാരന് ദാരുണാന്ത്യം.
പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിലാണ് ഉപയോഗശേഷം വലിച്ചെറിഞ്ഞ ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് പേസ്‌റ്റെടുത്ത് വായില്‍തേച്ച കുട്ടി മരിച്ചത്.
ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈലഅന്‍സാര്‍ ദമ്പതിമാരുടെ ഏകമകന്‍ മൂന്നുവയസ്സുകാരനായ റസിന്‍ഷായാണ് മരിച്ചത്. എലിവിഷത്തിന്റെ ട്യൂബെടുത്ത് കുട്ടി കളിക്കുന്നതിനിടെയാണ് വായിലാക്കിയത്. വിഷം കഴിച്ചത് വീട്ടുകാര്‍ കണ്ടിരുന്നില്ല.
മുഖത്തും മറ്റും പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. മൂന്നുദിവസമായി കോട്ടയ്ക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റസിന്‍ഷാ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
അതേസമയെ ഈയിടെ കര്‍ണാടകയില്‍ ഒരു വിദ്യാര്‍ഥി ടൂത്ത് പേസ്റ്റ് എന്ന് കരുതി എലിവിഷം ഉപയോഗിച്ചത് കാരണം മരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം വേങ്ങരയില്‍ രണ്ടുവയസുള്ള ഒരു കുട്ടിയും എലിവിഷം അബദ്ധത്തില്‍ കഴിച്ച് മരിച്ചിട്ടുണ്ട്. നിത്യോപയോഗസാമഗ്രികളുമായി സാദൃശ്യമുള്ളതിനാല്‍ അബദ്ധത്തിലാണ് കുട്ടികളുള്‍പ്പെടെ ഇതുപയോഗിക്കുന്നത്.
മിക്ക വീടുകളിലും എലിവിഷം സാധാരണമായി ഉപയോഗിക്കുന്നുണ്ട്. ഇവ സൂക്ഷിക്കുമ്പോഴും ഉപയോഗശേഷം ഒഴിവാക്കുമ്പോഴും ജാഗ്രത വളരെയേറെ അത്യാവശ്യമാണ്. എലിവിഷം ശരീരത്തില്‍ പ്രവേശിച്ചാലുള്ള ലക്ഷണങ്ങളാണ് ചുമ, തലവേദന, തലയ്ക്ക് മന്ദപ്പ് അനുഭവപ്പെടുക, ഛര്‍ദ്ദി, ക്ഷീണം, ഓക്കാനം, വയറുവേദന, വയറിളക്കം, മൂക്കില്‍നിന്ന് രക്തം വരിക.
ഭക്ഷണം കഴിക്കുന്നതുപോലെ വായിലൂടെ എത്തി ദഹനവ്യവസ്ഥയിലൂടെ രക്തത്തില്‍ കലരും. ശ്വസനവ്യവസ്ഥയിലൂടെയും ശരീരത്തിലേക്ക് എത്താം. തൊലിപ്പുറത്ത് കൂടെയും വിഷം ശരീരത്തില്‍ ദോഷകരമായി ബാധിക്കും. എത്ര അളവ് ശരീരത്തില്‍ ചെന്നു എന്നതിനനുസരിച്ചാണ് അപകടമുണ്ടാകുന്നത്.
"
https://www.facebook.com/Malayalivartha
























