ബസിനുള്ളില്‍ മുളകുപൊടി പ്രയോഗം, യുവാവിന്റെ പരാക്രമത്തിൽ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും യാത്രക്കാരായ അഞ്ച് വിദ്യാര്‍ഥിനികള്‍ക്കും പരിക്ക്, ഇവരുടെ കണ്ണിനേറ്റ പരിക്ക് ഗുരുതരം, ഇരുപതുകാരനെ പോലീസ് കൈയ്യോടെ പൊക്കി.....

സ്വകാര്യ ബസിനുള്ളില്‍ ജീവനക്കാരുമായി വാക്കേറ്റത്തെ തുടർന്ന് മുളകുപൊടി പ്രയോഗം നടത്തി യുവാവിന്റെ പരാക്രമം. യുവാവിന്റെ പരാക്രമത്തിൽ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും യാത്രക്കാരായ അഞ്ച് വിദ്യാര്‍ഥിനികള്‍ക്കും പരിക്കേറ്റു. ആളുകള്‍ പിടികൂടിയതോടെ കൈയിലുണ്ടായിരുന്ന കുപ്പി യുവാവ് സമീപത്തെ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു.
തുടര്‍ന്ന് മേലാറ്റൂര്‍ പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.സ്പ്രേ കുപ്പി പൊലീസ് കണ്ടെടുത്തു. കണ്ടക്ടറുടെ പരാതിയില്‍ എടത്താനാട്ടുകര സ്വദേശി ഹാരിസ്ബ്നു മുബാറക്കിന് (20) എതിരെ പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ കാര്യാവട്ടം-അലനല്ലൂര്‍ പാതയില്‍ പച്ചീരിപ്പാറയിലാണ് സംഭവം. ബസിലെ യാത്രക്കാരനായിരുന്ന യുവാവും ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും മുളകുപൊടി പ്രയോഗം നടത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ജീവനക്കാരായ മങ്കട വെള്ളില സ്വദേശി ഗഫൂര്‍, മഞ്ചേരി സ്വദേശി അന്‍വര്‍ എന്നിവര്‍ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലും വിദ്യാര്‍ഥിനികള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഇവരുടെ കണ്ണിനേറ്റ പരിക്ക് ഗുരുതരമാണ്. മേലാറ്റൂര്‍ എസ്.ഐ അജിത്ത് കുമാര്‍, എസ്.സി.പി.ഒ അബ്ദുല്‍ റസാഖ്, സി.പി.ഒ നജ്മുദ്ദീന്‍, സതീഷ് എന്നിവരാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha
























