Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാരിയിലും കാലിലും വലിച്ചിഴച്ചു; എസ് എഫ് ഐയുടെ അഴിഞ്ഞാട്ടം പൊലീസിന്റെ കണ്‍മുന്നില്‍; കെ.എസ്.യു വനിതാ നേതാവിനെ കോളേജ് ഗേറ്റിന് മുന്നിലിട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിച്ചു

16 MARCH 2022 10:21 AM IST
മലയാളി വാര്‍ത്ത

ധീരോജ്ജ്വലം... എം.ജിയിലും മഹാരാജാസിലും തൂവെള്ളക്കൊടി പാറിച്ച് എസ്എഫ്ഐ എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കേരളത്തെ ഞെട്ടിക്കുന്ന ചില വാര്‍ത്തകളാണ് പുറത്ത് വരുന്നത്. എല്ലാം എസ്എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കുന്നതാണ്. രണ്ട് സംഭവങ്ങളും തിരുവനന്തപുരത്താണ്. ആദ്യ  സംഭവം തിരുവനന്തപുരം ലോ കോളജില്‍ രണ്ടാമത്തേത് കഴക്കൂട്ടത്ത്. ലോ കോളേജിലെ യൂണിയന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കലാപരിപാടിക്കിടെയാണ് എസ്.എഫ്.ഐ കെ.എസ്.യു സംഘര്‍ഷമുണ്ടായത്.  

കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന യാക്കൂബിനെ കോളേജ് ഗേറ്റിന് മുന്നിലിട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അടിയേറ്റ് നിലത്ത് വീണ സഫ്‌നയെ എസ്.എഫ്.ഐക്കാര്‍ കാലില്‍ പിടിച്ച് വലിക്കുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസ് നോക്കിനില്‍ക്കെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, സഫ്‌നയെ മര്‍ദ്ദിച്ചിട്ടില്ലെന്ന് എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. എസ്.എഫ്.ഐ പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ കെ.എസ്.യുക്കാര്‍ കമന്റടിച്ചെന്നും ഇത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയതെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ജെ.ജെ. അഭിജിത്ത് പറഞ്ഞു. എന്നാല്‍ യൂണിയന്‍ ഉദ്ഘാടനത്തിന് ശേഷം നടന്ന കലാപരിപാടിക്കിടെ മദ്യപിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് കെ.എസ്.യു ആരോപിച്ചു. സഫ്‌നയെ മര്‍ദ്ദിച്ചതിന്റെ സി.സി ടിവി ദൃശ്യങ്ങളടക്കം തെളിവുണ്ടെന്ന് അവര്‍ വ്യക്തമാക്കി. മന്ത്രി മുഹമ്മദ് റിയാസും വി.കെ. പ്രശാന്ത് എം.എല്‍.എയും അടക്കമുള്ളവര്‍ ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. സംഭവത്തോട് പ്രതികരിക്കാന്‍ ലാ കോളേജ് അധികൃതര്‍ തയ്യാറായില്ല.

മെഡിക്കല്‍ കോളേജിലും സംഘര്‍ഷം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എസ്.എഫ്.ഐ കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ചികിത്സയ്ക്കെത്തിയ തങ്ങളുടെ പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. മെഡിക്കല്‍ കോളേജിന് മുന്നില്‍ യൂണിവേഴ്‌സിറ്രി കോളേജില്‍ നിന്ന് 30 പേരടങ്ങുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരെത്തി തമ്പടിച്ചു. തുടര്‍ന്ന് പൊലീസിനെ വിന്യസിച്ചു. പ്രവര്‍ത്തകരെ രാത്രി 12ന് പൊലീസ് തിരിച്ചയച്ചു. അടുത്തിടെ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ഭരണം പിടിച്ചെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം കെ.എസ്.യുവിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മില്‍ കുറച്ചുദിവസങ്ങളായി കാമ്പസില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തീര്‍ന്നില്ല കാറില്‍ എസ്എഫ്‌ഐ നേതാവിന്റെ ബൈക്കിടിച്ചതിനെത്തുടര്‍ന്ന് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിക്കും പിതാവിനും നേതാവിന്റെ മര്‍ദ്ദനം. വാഹനം തട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിക്കും പിതാവിനും എസ്എഫ്‌ഐ നേതാവിന്റെ മര്‍ദ്ദനം. കഴക്കൂട്ടം സ്വദേശിയായ ആദിത്യക്കും അച്ഛന്‍ മനു മാധവനുമാണ് മര്‍ദ്ദനമേറ്റത്. എസ്എഫ്‌ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ആദര്‍ശിനെതിരെ ഇവര്‍ കഴക്കൂട്ടം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജില്‍ നിന്നും കഴക്കൂട്ടത്തെ ഫ്‌ലാറ്റിലേക്ക് ആദിത്യ സഞ്ചരിച്ച കാറിന് പിന്നിലായി എസ്എഫ്‌ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ആദര്‍ശിന്റെ ബൈക്കിടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതേചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. ആദിത്യത്തിന്റെ അച്ഛന്‍ മനു മാധവനും ഇതിനോടകം സ്ഥലത്തെത്തി. ബൈക്ക് യാത്രക്കാരന്റെ പേരു ചോദിച്ചതോടെ ആദര്‍ശ് ഇവരോട് തട്ടിക്കറി. വാക്കു തര്‍ക്കത്തിന് ശേഷം പോയ ആദര്‍ശ് മറ്റ് ചിലരെയും കൂട്ടിവന്നുവെന്നുവെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. ഇതിനുശേഷമാണ് കൈയിലിരുന്ന താക്കോല്‍ കൊണ്ട് അച്ഛനെയും മകനെയും ആക്രമിച്ചത്. മനുവും തിരിച്ചാക്രമിച്ചു. പരിക്കേറ്റ മനുവും മകന്‍ ആദിത്യനും ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷം നടന്നപ്പോള്‍ തന്നെ കഴക്കട്ടം പൊലീസിനെ വിവമറിയിച്ചിരുന്നതായി ടെക്‌നോ പോര്‍ക്കിലെ ഐടി ജീവനക്കാരനായ മനു പറയുന്നു. കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ നടുറോഡില്‍ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ആദര്‍ശ്. ഇതേ തുടര്‍ന്ന് കഴക്കൂട്ടം ഏരിയ പ്രസിഡന്റ് സ്ഥാനത്തു നിന്നും ആദര്‍ശിനെ മാറ്റിയിരുന്നു. ഏതായാലും വിജയാഘോഷങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ നടന്നിരിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എസ്എസ്എഫക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (13 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (14 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (20 minutes ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (26 minutes ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (34 minutes ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (39 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (50 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (1 hour ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (1 hour ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (1 hour ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

Malayali Vartha Recommends