Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകം വിറയ്ക്കുന്നു, വീണ്ടും ലോക്ഡൗണ്‍; കേരളത്തിനും വന്‍ മുന്നറിയിപ്പ് ടാസ്‌ക് ഫോഴ്‌സ് ഇറങ്ങി; എല്ലാം സാധാരണ നിലയിലേക്കു മടങ്ങുമ്പോള്‍ ആശങ്കയായി ചില റിപ്പോർട്ടുകൾ

16 MARCH 2022 10:56 AM IST
മലയാളി വാര്‍ത്ത

സോപ്പുമില്ല, ഗ്യാപ്പുമില്ല, മാസ്‌കുമില്ല എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുകയാണ് പലയിടത്തും. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും കുറഞ്ഞ നിരക്കിലേക്കു നീങ്ങുമ്പോള്‍ ഒന്ന് ആശ്വസിക്കുകയായുന്നു എല്ലാവരും. കോവിഡ് മരണം പൂജ്യം രേഖപ്പെടുത്തിയ ആശ്വാസദിവസവും കേരളം അടുത്തിടെ പിന്നിട്ടു കഴിഞ്ഞു. പക്ഷെ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല.  എല്ലാം സാധാരണ നിലയിലേക്കു മടങ്ങുമ്പോള്‍ ആശങ്കയായി വിദേശരാജ്യങ്ങളില്‍നിന്ന് ചില റിപ്പോര്‍ട്ടുകളെത്തുന്നുണ്ട്. ലോകത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ ചില നഗരങ്ങളില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഹോങ്കോങ്ങിലും പേടിപ്പിക്കുന്ന സാഹചര്യം. ദക്ഷിണ കൊറിയയില്‍ ആശങ്കയുടെ കണക്കുകള്‍.  പ്രതിദിന കേസുകള്‍ മൂന്നു ലക്ഷം കടന്നു മുന്നേറുന്നു.

 

 

ഈ സാഹചര്യത്തില്‍  കേരളത്തിലും കോവിഡ് നാലാം തരംഗം വരുമോ എന്ന ചോദ്യം ചര്‍ച്ചയാകുമ്പോള്‍ കോവിഡ് ടാസ്‌ക് ഫോഴ്‌സ് ഗൗരവമുള്ള മുന്നറിയിപ്പുകള്‍ നല്‍കുകയാണ്. അതായത്  കോവിഡ് നാലാം തരംഗം ഉണ്ടാകും. നിലവില്‍ വൈറസ് ഇല്ലാതാകാവുള്ള സാധ്യത കാണുന്നില്ല. കൊറോണ വൈറസ് തുടരാനാണ് സാധ്യത. മനുഷ്യരെക്കൂടാതെ ജീവികളിലും കൊറോണ വൈറസിന് നിലനില്‍ക്കാന്‍ സാധിക്കുന്നു എന്നു തെളിഞ്ഞിട്ടുണ്ട്.  മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയുള്ള വൈറസായതുകൊണ്ട്് കന്നെ രോഗം വന്നവര്‍ക്ക് തന്നെ വീണ്ടും വരാന്‍ സാധ്യതയുണ്ട്. വാക്‌സീനിലൂടെയും കോവിഡ് ബാധിച്ചും നേടുന്ന സഞ്ചിത ആര്‍ജിത പ്രതിരോധ ശേഷി മാസങ്ങള്‍ ചെല്ലുംതോറും കുറഞ്ഞു വരും.  ഒമിക്രോണ്‍ വേരിയന്റ് ഡെല്‍റ്റയെപ്പോലെ മനുഷ്യ കോശങ്ങളെയും അവയവങ്ങളെയും ബാധിച്ചില്ല. ഇതാണ് ഒമിക്രോണ്‍ വന്നവരില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല എന്നു പറയുന്നത്. ശ്വാസകോശത്തെ ഡെല്‍റ്റ കാര്യമായി ബാധിച്ചിരുന്നു. മാത്രമല്ല ഡെല്‍റ്റ എത്തുമ്പോള്‍ അധികം പേര്‍ക്ക് വാക്‌സീന്‍ ലഭിച്ചിട്ടില്ലായിരുന്നു. അതാണ് മരണ നിരക്ക് ഉയര്‍ന്നു നിന്നത്. എന്നാല്‍ നാലാം തരംഗത്തില്‍ വരുന്ന വേരിയന്റ് ഏത് സ്വഭാവത്തില്‍ ഉള്ളതെന്ന് പറയാനാകില്ല. ഡെല്‍റ്റയെപ്പോലെ അവയവങ്ങളെ കൂടുതലായി ബാധിക്കുന്നതാണെങ്കില്‍ അപകടമാണ്. ഓരോ തരംഗവും വരുന്നതിന് അനുസരിച്ച് വൈറസിന്റെ ശേഷി കുറയും എന്ന പ്രചാരണം ശരിയല്ല എന്നും വിദഗ്ധര്‍ പറയുകയാണ്. മാത്രവമല്ല ആരോഗ്യ മേഖല നിറഞ്ഞു കവിഞ്ഞാല്‍ അറ്റകൈ പ്രയോഗമായ ലോക്ഡൗണ്‍ വേണ്ടിവരും. മാത്രവുമല്ല മാസ്‌ക് ശാസ്ത്രീയമല്ലാതെ പിന്‍വലിക്കരുത് എന്നും ചില വിദഗ്ധര്‍ പറയുന്നു.
വിദേശ രാജ്യങ്ങളില്‍  കോവിഡ് നിയന്ത്രണ വിധേയമല്ലാത്ത സമയത്തുതന്നെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണ് ഇപ്പോള്‍ വന്ന പ്രതിസന്ധിക്കു കാരണം.


മാസ്‌ക് കോവിഡ് പ്രതിരോധത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്. അപരിചിതരുടെ സാന്നിധ്യത്തില്‍ മൂക്കും വായും അടച്ചു തന്നെ മാസ്‌ക് വയ്ക്കണം, പ്രത്യേകിച്ച് ഇന്‍ഡോര്‍ പരിപാടികളില്‍ മാസ്‌ക് ഉപേക്ഷിക്കരുത്. അകത്തളങ്ങളില്‍ വച്ച് എന്‍ 95 അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് സര്‍ജിക്കല്‍ മാസ്‌ക് എങ്കിലും ഉപയോഗിക്കണം. താടിയില്‍ വെറുതെ മാസ്‌ക് തൂക്കിയിടരുത്. മുഖത്തിനും മാസ്‌കിനുമിടയില്‍ ഗ്യാപ് വരാന്‍ പാടില്ല.  അതായത് ചൈനയടക്കം ഇപ്പോള്‍ വരുത്തിവച്ചിരിക്കുന്ന വലിയ ദുരന്തം നാളെ കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ നിലവിലെ രീതികള്‍ തുടരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (15 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (16 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (22 minutes ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (28 minutes ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (36 minutes ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (41 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (52 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (1 hour ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (1 hour ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (1 hour ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

Malayali Vartha Recommends