Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഭ്യന്തരത്തില്‍ പൊളിച്ചെഴുത്ത്, മുഖ്യന്‍ ഒടുവില്‍ മുട്ടുമടക്കി; ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രകടനം മെച്ചപ്പെടുത്താനായും പലതും ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാര്‍; പ്രത്യേകസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

16 MARCH 2022 11:11 AM IST
മലയാളി വാര്‍ത്ത

ഒടുവില്‍ ആഭ്യന്തര വകുപ്പ് രണ്ടും കല്‍പിച്ച് അത് തീരുമാനിച്ചു. ഇനി കയറിടേണ്ടിടത്ത് ഇടാമെന്ന്. തീര്‍ന്നില്ല  സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രകടനം മെച്ചപ്പെടുത്താനായും പലതും ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാര്‍. പോലീസുകാര്‍ക്കെതിരെ ഉയരുന്ന പരാതികളും പോലീസുകാര്‍ ചെയ്യുന്ന കുറ്റങ്ങളും വര്‍ധിച്ചതോടെ പോലീസിലെ കുറ്റവാളികള്‍ക്ക് മൂക്കുകയറിടാനൊരുങ്ങി സര്‍ക്കാര്‍.

പോലീസിന്റെ കുറ്റകൃത്യം അന്വേഷിക്കാന്‍ പുതിയ ഏജന്‍സിക്ക് ശിപാര്‍ശ. പ്രത്യേകസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.   ചീഫ്സെക്രട്ടറി അധ്യക്ഷനും ആഭ്യന്തര സെക്രട്ടറി അംഗവുമായ സമിതിയാണ് പോലീസുകാരുടെ കുറ്റങ്ങള്‍ അന്വേഷിക്കാന്‍ പുതിയ ഏജന്‍സി വേണമെന്ന നിര്‍ദേശം സമര്‍പ്പിച്ചത്. നിലവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയരുന്ന പരാതികളും പോലീസുകാര്‍ ചെയ്യുന്ന കുറ്റങ്ങളും അന്വേഷിക്കുന്നത് പോലീസ് സേനയിലുള്ളവരാണ്.

 

വകുപ്പുതല അന്വേഷണം പലപ്പോഴും എങ്ങുമെത്തുന്നില്ല. നടപടി സസ്പെന്‍ഷനിലോ സ്ഥലംമാറ്റത്തിലോ മാത്രമായി ഒതുക്കും. അതുമല്ലെങ്കില്‍ കുറച്ചുകാലം കഴിയുമ്പോള്‍ പരാതികള്‍ പോലും കാണാതാകുന്നു. ഇത് അവസാനിപ്പിക്കാനാണ് പുതിയ ഏജന്‍സി വേണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. സര്‍ക്കാര്‍ തലത്തില്‍ പുതിയ ഏജന്‍സിയെ കൊണ്ടുവരാനാണ് ശിപാര്‍ശ. സ്വകാര്യ ഏജന്‍സികളെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചും ആലോചിക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ പോലീസുകാര്‍ക്കെതിരെ ജനങ്ങളില്‍ നിന്നും ഉയരുന്ന പരാതികള്‍ അന്വേഷിക്കാന്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുണ്ട്. എന്നാല്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് നടപടികള്‍ക്ക് ശിപാര്‍ശ ചെയ്യാന്‍ മാത്രമാണ് അധികാരം. അതേസമയം പോലീസ് സേനയ്ക്കുള്ളിലെ കുറ്റകൃത്യങ്ങളും ക്രമക്കേടും അന്വേഷിക്കാന്‍ അധികാരവും ഇല്ല.   അന്വേഷണ ഏജന്‍സിക്ക് സ്വതന്ത്ര ചുമതല നല്‍കണമെന്ന നിര്‍ദേശവും സമിതി മുന്നോട്ട് വച്ചിട്ടുണ്ട്. ഇതിനുള്ള റിപ്പോര്‍ട്ടും ശിപാര്‍ശയുമാണ് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുള്ളത്. ഫയല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മാത്രവുമല്ല മൊത്തത്തില്‍ പൊളിച്ചെഴുതുകയാണ് മുഖ്യനും സര്‍ക്കാരും.  സര്‍ക്കാര്‍ ജീവനക്കാരുടെ സേവനം മെച്ചപ്പെടുത്താന്‍ നിര്‍ണായക നടപടികളുമായി സര്‍ക്കാര്‍. സ്ഥാനക്കയറ്റം  ജോലിയും കാര്യക്ഷമതയും വിലയിരുത്തി മാത്രമാകും. ഫയലുകള്‍ വൈകിപ്പിച്ചാലും ജനങ്ങളോട് മോശമായി പെരുമാറിയാലും സ്ഥാനക്കയറ്റം തടയും. ഉദ്യോഗസ്ഥരുടെ പെരുമാറ്റം സര്‍വീസ് റൂളിന്റെ ഭാഗമാക്കി.  ഭരണപരിഷ്‌കാര വകുപ്പിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. മാറ്റങ്ങള്‍ പ്രാബല്യത്തിലാക്കി സര്‍ക്കുലര്‍ ഉടനിറങ്ങും. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ മാനദണ്ഡങ്ങള്‍ അടിമുടി മാറ്റുകയാണ് സര്‍ക്കാര്‍.

ജോലിയും പ്രകടനവും കൃത്യമായി വിലയിരുത്താനാണ് തീരുമാനം. ഫയല്‍ അകാരണമായി വച്ചു താമസിപ്പിക്കുക, ജനങ്ങളോടു മോശമായി പെരുമാറുക, ജോലിസമയത്ത് സീറ്റിലില്ലാതിരിക്കുക  ഇവയെല്ലാം ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തി. മേലുദ്യോഗസ്ഥരായിരിക്കും ഇക്കാര്യം പരിശോധിക്കുക. സര്‍ക്കാര്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥരെ ഗസറ്റഡ്, നോണ്‍ഗസറ്റഡ് എന്ന് തിരിച്ച് സ്‌കോറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ സ്ഥാനക്കയറ്റം നിശ്ചയിച്ചിരുന്നത്. ഗസറ്റഡ് ഓഫിസര്‍മാര്‍ക്ക് 13ഉം നോണ്‍ ഗസറ്റഡ് ഓഫിസര്‍മാര്‍ക്ക് ഒമ്പതുമായിരുന്നു നേരത്തെയുള്ള സ്‌കോര്‍.  ഇപ്പോഴത് രണ്ടുകൂട്ടര്‍ക്കും 20 മാര്‍ക്കായി.  സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രകടനം മെച്ചപ്പെടുത്താനായി ഭരണപരിഷ്‌കാര വകുപ്പ് നല്‍കിയ നിര്‍ദേശം ചീഫ് സെക്രട്ടറി അംഗീകരിച്ച് സര്‍ക്കാരിനു കൈമാറിയിരുന്നു. സര്‍ക്കാരും അംഗീകരിച്ചതോടെയാണ് മാറ്റങ്ങള്‍ നിലവില്‍ വരുന്നത്. ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തെകുറിച്ച് ജനം നല്‍കുന്ന പരാതികളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായെന്നും കണക്കുകള്‍ പറയുന്നു. പെരുമാറ്റവും സര്‍വീസ് റൂളിന്റെ ഭാഗമാക്കി മാറ്റിയതോടെ ഉദ്യോഗസ്ഥരുടെ പ്രകടനത്തിലും വലിയ മാറ്റം വരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (15 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (16 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (22 minutes ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (28 minutes ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (36 minutes ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (41 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (52 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (1 hour ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (1 hour ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (1 hour ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

Malayali Vartha Recommends