Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിസൈൽ യൂണിറ്റിലെ പതിവ് അറ്റകുറ്റപ്പണികൾക്കും പരിശോധനയ്ക്കിടെ, ഒരു മിസൈൽ അബദ്ധത്തിൽ വിട്ടു; വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അത് സംഭവിച്ചത്; മിസൈൽ പാകിസ്ഥാൻ പ്രദേശത്ത് പതിച്ചതായി പിന്നീടാണ് അറിഞ്ഞത്; സംഭവം ഖേദകരമാണ്; എന്നാൽ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല എന്നത് ആശ്വാസകരമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

16 MARCH 2022 11:35 AM IST
മലയാളി വാര്‍ത്ത

പാക് അതിർത്തി ഭേദിച്ച് ഇന്ത്യയിൽ നിന്നും മിസൈൽ പാകിസ്ഥാനിൽ പതിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. വിക്ഷേപിച്ചതിൽ പാർലമെന്റിലാണ് അദ്ദേഹം ഔദ്യോഗിക പ്രതികരണം നടത്തിയിരിക്കുന്നത്. പാകിസ്ഥാനിലേക്ക് മിസൈൽ പ്രയോഗിച്ചത് ഖേദകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രതിരോധ മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; '2022 മാർച്ച് ഒൻപതിന് നടന്ന സംഭവത്തെക്കുറിച്ച് ഈ സഭയിൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരിശോധനയ്ക്കിടെ അപ്രതീക്ഷിതമായി മിസൈൽ വിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കാര്യമാണ്. മിസൈൽ യൂണിറ്റിലെ പതിവ് അറ്റകുറ്റപ്പണികൾക്കും പരിശോധനയ്ക്കിടെ, ഒരു മിസൈൽ അബദ്ധത്തിൽ വിട്ടു' വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അത് സംഭവിച്ചത്. മിസൈൽ പാകിസ്ഥാൻ പ്രദേശത്ത് പതിച്ചതായി പിന്നീടാണ് അറിഞ്ഞത്.

കേന്ദ്ര മന്ത്രി രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിലാണ് ഈ കാര്യം അറിഞ്ഞിരിക്കുന്നത്. സംഭവം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു . എന്നാൽ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല എന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. ഈ സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. രാജ്യത്തിന്റെ ആയുധ സംവിധാനത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതായും, ഇന്ത്യയുടെ മിസൈൽ സംവിധാനം വളരെ വിശ്വസനീയവും സുരക്ഷിതവുമാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യൻ സായുധ സേന നന്നായി പരിശീലിപ്പിക്കപ്പെട്ടവരും അച്ചടക്കമുള്ളവരുമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് ഒൻപതിനായിരുന്നു ഇന്ത്യൻ മിസൈൽ അതിർത്തി ഭേദിച്ച് പാകിസ്ഥാനിലെ ഖനേവൽ ജില്ലയിലെ മിയാൻ ചന്നുവിനു സമീപം വീണത്. ആളപായമുണ്ടായില്ലെങ്കിലും മിസൈൽ നാശനഷ്ടമുണ്ടാക്കിയെന്ന് പാകിസ്ഥാൻ ആരോപിക്കുകയുണ്ടായി.

എന്നാൽ ഈ വിഷയത്തിൽ അമേരിക്ക ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസിന്റെ വാർത്താ സമ്മേളനത്തിലാണ് മാദ്ധ്യമപ്രവർത്തകർ മിസൈൽ സംബന്ധിച്ച ചോദ്യം ചോദിച്ചത് . പക്ഷേ സാങ്കേതിക തകരാർ നിമിത്തമാണ് മിസൈൽ പറന്നുയർന്നതായിരിക്കാമെന്നായിരുന്നു മറുപടി. മറ്റൊന്നിനെ കുറിച്ച് തങ്ങൾക്ക് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഈ വിഷയത്തിൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മാർച്ച് ഒൻപതിന് അവർ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. അതിനപ്പുറത്ത് യാതൊരു അഭിപ്രായവുമില്ലെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത് . ഇന്ത്യ അയൽരാജ്യത്തേയ്ക്ക് മിസൈൽ വിക്ഷേപിച്ചതിനെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ ഇന്ന് വിശദീകരണം നൽകുവാനിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (16 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (17 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (23 minutes ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (29 minutes ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (37 minutes ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (42 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (53 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (1 hour ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (1 hour ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (1 hour ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

Malayali Vartha Recommends