മദ്യലഹരിയില്‍ സ്ത്രീയെ കയറിപ്പിടിക്കാന്‍ ശ്രമം, അതിക്രമത്തിൽ പ്രകോപിതനായ സുഹൃത്ത് യുവാവിനെ വിറക്കൊണ്ട് തലക്കടിച്ച് ആഴമുള്ള വെള്ളത്തിലേക്ക് തള്ളിയിട്ട് മരണം ഉറപ്പുവരുത്തി സ്ത്രീയുമായി സ്ഥലം വിട്ടു, ചാലിയാര്‍ പുഴയില്‍ ജീര്‍ണ്ണിച്ച നിലയിൽ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം...!

നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ സുഹൃത്തായ പ്രതി പിടിയിലായി. തിരുവനന്തപുരം വെങ്ങാനൂര്‍ താഴെ വിളക്കേത്ത് മജീഷ് എന്ന ഷിജുവിനെ(36)യാണ് നിലമ്പൂര്‍ ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.
വടപുറത്ത് താമസിക്കുന്ന മൈസൂര്‍ സ്വദേശി മുബാറക് എന്ന ബാബു (50) വിന്റെ മൃതദേഹം ഈ മാസം 11ന് രാവിലെ പത്തുമണിയോടെയാണ് നിലമ്പൂര്‍ ടൗണിനു സമീപം ചാലിയാര്‍ പുഴയുടെ വീരാഡൂര്‍ കുളിക്കടവില്‍ നിന്നും കണ്ടെത്തിയത്. ആളെ തിരിച്ചറിയാത്ത വിധം വെള്ളത്തില്‍ കിടന്ന് ജീര്‍ണ്ണിച്ച നിലയിലായിരുന്നു മൃതശരീരം കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, മരണപ്പെട്ട മുബാറക് അലിയും ഷിജുവും സുഹൃത്തക്കളാണെങ്കിലും മദ്യപിച്ചാല്‍ അടിപിടി കൂടുന്നത് പതിവാണ്. മദ്യപിച്ച ശേഷം പ്രതിയുടെ കൂടെ കഴിയുന്ന സ്ത്രീയുടെ പേരിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മുബാറക്കലിയുടെ കൂടെ കഴിയുന്ന സ്ത്രീയും പ്രതിയുടെ കൂടെ കഴിയുന്ന സ്ത്രീയും സഹോദരിമാരാണ്. സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുബാറക്കിനൊപ്പമുള്ള സ്ത്രീ പിണങ്ങി പോയിരുന്നു.
പത്താം തീയതി മുബാറക്കും ഷിജുവും കൂടെയുള്ള സ്ത്രീയും ഒരുമിച്ച് പോയി നിലമ്പൂര്‍ ബീവറേജസില്‍ നിന്നും മദ്യം വാങ്ങി സംഭവം നടന്ന പുഴക്കരയിലെത്തി ഒരുമിച്ച് മദ്യപിച്ചു. മദ്യലഹരിയില്‍ മുബാറക് സ്ത്രീയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായ ഷിജു മുബാറക് അലിയെ വിറക്കൊണ്ട് തലക്കടിച്ച ശേഷം ആഴമുള്ള വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു.
മരണം ഉറപ്പുവരുത്തിയ ശേഷം പ്രതി സ്ത്രീയുമായി സ്ഥലം വിടുകായിരുന്നു. പ്രതി മജീഷ് എന്ന ഷിജു മുമ്പ് തിരുവനന്തപുരം ജില്ലയില്‍ അടിപിടി കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്. മദ്യപിച്ചാല്‍ വളരെ അക്രമ സ്വഭാവമുള്ളയാളാണ് ഷിജുവെന്ന് പ്രതിയെ പരിചയമുള്ളവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























