Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുകുമാരൻ നായരും... കല്ലറങ്ങാട് ബിഷപ്പും കണ്ണുരുട്ടിയപ്പോൾ പിണറായിക്ക് പേടി, വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാൻ സർക്കാർ തീരുമാനം, വിഷയം വീണ്ടും സജീവമാക്കാൻ ലീഗ്, നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് സർക്കാർ

16 MARCH 2022 12:35 PM IST
മലയാളി വാര്‍ത്ത

സുകുമാരൻ നായരും കല്ലറങ്ങാട് ബിഷപ്പും കണ്ണുരുട്ടിയപ്പോൾ പിണറായി പേടിച്ചു വിറച്ചു. എൻ എസ് എസി നെയും ഭൂരിപക്ഷ ക്രൈസ്തവരെയും ഭയന്ന് വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിടാൻ സർക്കാർ തീരുമാനിച്ചു. പി എസ്‌ സി നിയമത്തിൻ്റെ നടപടിക്രമങ്ങൾ സർക്കാർ കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്.

വഖഫ് നിയമനങ്ങൾ പിഎസ്‍സിക്ക് വിടാനുള്ള തീരുമാനം വിശദമായ ചർച്ച നടത്തിയ ശേഷമേ നടപ്പാക്കുവെന്നാണ് സമസ്ത നേതാക്കൾക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പ്. വഖഫ് ബോർഡാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നായിരുന്നു സർക്കാർ നിലപാട്. നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ ഇന്ന് നിയമസഭയിൽ വ്യക്തമാക്കി.

സർക്കാരിന്റെ പുതിയ പ്രഖ്യാപനത്തോടെ വഖഫ് നിയമന വിഷയം വീണ്ടും സജീവമാക്കാനാണ് ലീഗിന്‍റെ തീരുമാനം. സമസ്തയും ലീഗും തമ്മിലുള്ള ഊഷ്മള ബന്ധത്തിന് വരെ വിള്ളൽ വീഴ്ത്തിയ സംഭവമാണ് വഖഫ് ബോർഡിലെ നിയമനങ്ങൾ .

വഖഫ് ബോർഡാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവച്ചെതെന്ന സർക്കാർ വാദം തീർത്തും ശരിയാണ്. വഖഫ് ബോർഡ് ഭരിക്കുന്നത് സി പി എം ആണ്. ദേവസ്വം നിയമനങ്ങൾ പ്രത്യേക ഏജൻസിക്ക് വിട്ടതു മുതൽ മുന്നാക്ക സമുദായങ്ങൾക്ക് വഖഫ് ബോർഡിൻ്റെ നിയമനങ്ങൾ പി എസ് സി ക്ക് വിടാത്തതിൽ അമർഷമുണ്ടായിരുന്നു. ഇതോടെ പെട്ടത് സമസ്തയാണ്. ലീഗിനെ പിണക്കിയതിൻ്റെ ഫലമാണ് അവർ അനുഭവിച്ചത്.

 

സമസ്ത ലീഗിൻ്റെ ആത്മീയ ഗുരുനാഥൻമാരാണ്. ലീഗും സമസ്തയും ചേർന്ന്കള്ളനും പോലീസും കളിക്കുകയായിരുന്നു ഇത്രയും കാലം. ലീഗും സമസ്തയും തമ്മിൽ യാതൊരു വിഷയവുമുണ്ടായിരുന്നില്ല. സർക്കാരും സമസ്തയും തമ്മിലുള്ള ഊഷ്മള ബന്ധം അനുഗ്രഹമായാണ് ലീഗിലെ ചില നേതാക്കൾ കണ്ടത്. എന്നാൽ ഒരു വിഭാഗം ലീഗ് നേതാക്കൾ സമസ്തക്ക് എതിരായിരുന്നു.

 

വഖഫ് വിവാദത്തില്‍ സമസ്തയോട് ചോദ്യവുമായി ലീഗ് രംഗത്തെത്തി. വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് എന്തായെന്നാണ് പിഎംഎ സലാമിന്‍റെ ചോദ്യം. മുഖ്യമന്ത്രിയെ വിശ്വാസമാണെന്ന് പറഞ്ഞവര്‍ക്ക് ലീഗ് മുന്നറിയിപ്പ് നൽകിയതാണ്. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചെന്നും സലാം പറഞ്ഞു. മുസ്ലിം സമുദായത്തോട് ചെയ്തത് വിശ്വാസ വഞ്ചനയാണ്.

ഭേദഗതി പിൻവലിക്കും വരെ ലീഗ് സമരം നടത്തുമെന്നും സലാം വ്യക്തമാക്കി. ഹിജാബ് വിധിക്കെതിരെ നിയമ സാധ്യതകള്‍ തേടുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷം സംയുക്ത പ്രക്ഷോഭത്തിൽ നിന്ന് സമസ്ത പിൻവാങ്ങിയതോടെ പ്രക്ഷോഭം ലീഗ് വേണ്ടെന്ന് വച്ചിരുന്നു.

മുസ്ലീം പണ്ഡിതരുമായി കൈകോർത്ത് ലീഗിനെ ഒറ്റപ്പെടുത്തുകയായിരുന്നു സർക്കാരിൻ്റെയും സി പി എമ്മിൻ്റെയും ലക്ഷ്യം.വഖഫ് നിയമന പ്രശ്നത്തിൽ പള്ളികളിൽ പ്രതിഷേധിക്കാനുള്ള തീരുമാനം സമസ്ത തള്ളിയതോടെ പരിപാടികൾ മുസ്ലിം ലീഗ് മാറ്റിവച്ചിരുന്നു.

 

സമസ്തയില്ലാതെ ലീഗിന് സമരം ചെയ്യാനാവില്ല. കോഴിക്കോട്ട് സമസ്ത അധ്യാപക, പണ്ഡിത സംഘടനകളുടെ സമരപ്രഖ്യാപന വേദിയിലാണ് സമസ്ത അധ്യക്ഷൻ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ചത്. പള്ളികളിൽ പ്രതിഷേധമുണ്ടാക്കില്ലെന്നും മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചെന്നും ഇക്കാര്യത്തിൽ കൂട്ടായ ആലോചനകളുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും സമസ്ത അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. ഇതിനാണ് ഇപ്പോൾ വിള്ളലേറ്റത്.

പാണക്കാട് സാദിഖലി തങ്ങൾ കൂടി പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു സമസ്തയുടെ നിലപാട് മാറ്റം. ഇതോടെ പള്ളികളിൽ പ്രതിഷേധം നടത്താനില്ലെന്ന് സാദിഖലി തങ്ങൾ തന്നെ പിന്നാലെ വ്യക്തമാക്കി. മുസ്ലിം ലീഗിനെ തുണയ്ക്കുന്ന പ്രമുഖ മതസംഘടനയായ സമസ്തയുടെ നിലപാട് മാറ്റം വിഷയത്തിൽ സ‍‍‍‍‍ർക്കാരിന് നേട്ടമായിട്ടാണ് വിലയിരുത്തപ്പെട്ടത്.

മുഖ്യമന്ത്രി നേരിട്ട് നടത്തിയ നീക്കമാണ് അന്ന് ഫലം കണ്ടത്. മുസ്ലിം സംഘടനകളെ സ‍ർക്കാരിനെതിരെ അണി നിരത്താനുള്ള ലീഗിന്റെ നീക്കവും ഇതോടെ പൊളിഞ്ഞിരുന്നു.വഖഫ് ബോ‍‍ർ‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സ‍‍ർക്കാ‍ർ തീരുമാനം ചില ഉറപ്പുകൾ നൽകി നടപ്പാക്കാൻ തന്നെയാണ് എൽഡിഎഫ് നീക്കം.

വേണമെങ്കിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് പോലൊരു ഏജൻസി രൂപീകരിക്കാം.പി.എസ് സിക്ക് വിട്ടതിൽ ഒരു സാങ്കേതിക തടസവുമില്ല. കേരളത്തിൽ ഒരു ഡസൻ സ്ഥാപനങ്ങൾ ഇത്തരത്തിൽ പി.എസ്.സിക്ക് വിട്ടിട്ടുണ്ട്.

 

എന്നാൽ അവയിൽ പലതിലും നേരിട്ടുള്ള നിയമനങ്ങളാണ് ഇപ്പോഴും നടക്കുന്നത്. പി എസ് സി നിയമനം നടത്തണമെങ്കിൽ ചട്ടങ്ങൾ രൂപീകരിക്കണം. വഖഫ് ബോർഡിൽ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. ഇതെല്ലാം സമസ്തക്കാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിയമനം പി.എസ്.സിക്ക് വിട്ടെന്ന പ്രഖ്യാപനം സമസ്തക്ക് തിരിച്ചടിയാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (14 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (15 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (21 minutes ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (27 minutes ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (35 minutes ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (40 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (51 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (1 hour ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (1 hour ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (1 hour ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

Malayali Vartha Recommends