തേപ്പുപെട്ടികൊണ്ട് തലയ്ക്കടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു; രാഷ്ട്രീയം വ്യത്യസ്തമായതുകൊണ്ട് ശാരീരികവും മാനസികവുമായും ഉപദ്രവിക്കുന്നത് ഒരിക്കലും നീതികരിക്കാനാകില്ല; എസ്‌എഫ്‌ഐയ്ക്കെതിരെ ഗുരുതര ആരോപണവുമായി കെ.എസ്.യു വനിതാ നേതാവ്

എസ്‌എഫ്‌ഐയ്ക്കെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം ലോ കോളേജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റും വനിതാ നേതാവുമായ സഫ്ന.എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തേപ്പുപെട്ടികൊണ്ട് തലയ്ക്കടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തതായി സഫ്ന ആരോപിക്കുന്നു. രാഷ്ട്രീയം വ്യത്യസ്തമായതുകൊണ്ട് തങ്ങളെ ശാരീരികവും മാനസികവുമായും ഉപദ്രവിക്കുന്നത് ഒരിക്കലും നീതികരിക്കാനാകില്ല. തെരഞ്ഞടുപ്പില്‍ തങ്ങള്‍ ജയിച്ചതിന്‍റെ വൈരാഗ്യമാകാം അക്രമത്തിന് ഇടയാക്കിയതെന്നും സഫ്ന പറയുന്നു.
എസ്‌എഫ്‌ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്‌നയടക്കം മുന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മിഥുന്‍, ആഷിഖ് എന്നീ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കോളജ് യുണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ കെ.എസ്.യു പ്രവര്‍ത്തകരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. രാത്രി എട്ടോടെയാണ് സംഘര്‍ഷം. സംഭവത്തിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കോളജ് യുണിയന്‍ തെരഞ്ഞെടുപ്പില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കെ.എസ്.യു സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. ഇതിനെ ചൊല്ലിയാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചതെന്ന് കെ.എസ്.യു നേതാകള്‍ പറയുന്നു. പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരെ തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കെ.എസ്.യുവിന്റെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
https://www.facebook.com/Malayalivartha
























