Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള 'ഹലോ ഇംഗ്ലീഷ്-ലീഡ് 2022' പരീക്ഷാ പിന്തുണാ സംവിധാനം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു

16 MARCH 2022 06:58 PM IST
മലയാളി വാര്‍ത്ത
പൊതുവിദ്യാഭ്യാസ വകുപ്പ്- സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ററിതലത്തില്‍ പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കിയ 'ഹലോ ഇംഗ്ലീഷ്-ലീഡ് 2022' പദ്ധതി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. നിയമസഭാ മന്ദിരത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസിന് ഹലോ ഇംഗ്ലീഷ്- ലീഡ് പദ്ധതിയുടെ മൊബൈല്‍ ഫോണ്‍ പോര്‍ട്ടല്‍ മാതൃക കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതിയുടെ ഹ്രസ്വ വീഡിയോയും പ്രദര്‍ശിപ്പിച്ചു.   പാലക്കാട് എം.എല്‍.എ ഷാഫിപറമ്പില്‍, സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. സുപ്രിയ എ.ആര്‍, സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ സി. രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  സമഗ്രശിക്ഷാ കേരളത്തിന്‍റെ പ്രധാന ഗുണതാ പ്രവര്‍ത്തനങ്ങളിലൊന്നാണ് ഹലോ ഇംഗ്ലീഷ്. ഹയര്‍ സെക്കന്‍ററി വിഭാഗം കുട്ടികള്‍ക്കായി ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി തയ്യാറാക്കുന്ന ഇംഗ്ലീഷ് പരീക്ഷാ പിന്തുണാ സംവിധാനമാണ് ലീഡ്-2022 .   പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവിധ പഠനസ്രോതസുകളെ കൂട്ടിയിണക്കിയാണ് ഈ പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത്. ഓരോ പാഠവും പ്രത്യേകം പേജുകളാക്കി സംവിധാനം ചെയ്തിരിക്കുന്നു. ഓരോ പേജിലും ആ പാഠത്തിന്‍റെ ലഘു ഉള്ളടക്കം, ആ പാഠവുമായി ബന്ധപ്പെട്ട ചോദ്യ മാതൃകകള്‍, പാഠത്തിലെ ഒരു പ്രധാന ചോദ്യത്തിന്‍റെ ഉത്തരം തയ്യാറാക്കുന്ന പ്രക്രിയ വിവരിക്കുന്ന വീഡിയോ, ഉത്തര രചനയെ സഹായിക്കുന്ന ഗ്രാഫിക് ഓര്‍ഗനൈസര്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ ഡിജിറ്റലായി ലിങ്ക് ചെയ്തിട്ടുണ്ടായിരിക്കും.   കുട്ടികളുടെയും അധ്യാപകരുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അഭിമാനിക്കാന്‍ വക നല്‍കുന്ന ഡിജിറ്റല്‍ പഠന പ്രവര്‍ത്തനമായി ഹലോ ഇംഗ്ലീഷ് -ലീഡ് 2022 പദ്ധതി മാറും.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (8 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (9 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (15 minutes ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (21 minutes ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (29 minutes ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (34 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (45 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (57 minutes ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (1 hour ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (1 hour ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (1 hour ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

Malayali Vartha Recommends