ലോകരാഷ്‌ട്രങ്ങളടക്കം രാസായുധ നിരോധന നിയമം കർശനമായി പാലിക്കണം; ഐക്യരാഷ്‌ട്ര രക്ഷാ സമിതി യോഗത്തിൽ രാസായുധങ്ങളെക്കുറിച്ചുള്ള ആശങ്ക അറിയിച്ച് ഇന്ത്യ

സമീപ കാലത്ത് ലോകം കണ്ട ഏറ്റവും വലിയ യുദ്ധമാണ് റഷ്യ യുക്രൈൻ യുദ്ധം. അത്യാധുനികമായ പല ആയുധങ്ങളും ഈ യുദ്ധത്തിൽ നാം കണ്ടു. ഇപ്പോൾ ഇതാ ആഗോളതലത്തിൽ യുദ്ധങ്ങൾ പുതിയ രൂപങ്ങൾ കൈവരിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യ.
ഐക്യരാഷ്‌ട്ര രക്ഷാ സമിതി യോഗത്തിലാണ് ഇന്ത്യ രാസായുധങ്ങളെക്കുറിച്ചുള്ള ആശങ്ക അറിയിച്ചിരിക്കുന്നത്. ലോകരാഷ്‌ട്രങ്ങളടക്കം രാസായുധ നിരോധന നിയമം കർശനമായി പാലിക്കണമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യ നിലപാട് വ്യക്തമാക്കിയത് രക്ഷാ സമിതിയുടെ ബയോളജിക്കൽ ആന്റ് ടോക്‌സിൻ വെപ്പൺ എന്ന വിഷയത്തിലെ നിർണ്ണായക യോഗത്തിലാണ് . ആർ.രവീന്ദ്രയാണ് ഇന്ത്യയ്‌ക്കുവേണ്ടി സമ്മേളനത്തിൽ പങ്കെടുത്തത്.
‘ഇന്ത്യ രാസായുധ-വിഷായുധ നിർമ്മാണത്തിലും ഉപയോഗത്തിലുമുള്ള നിരോധനത്തെ ശക്തമായി പിന്തുണയ്‌ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി . ഏത് രാജ്യങ്ങളെന്ന് നോക്കാതെയുള്ള ശക്തമായ നിരോധനവും അച്ചടക്കവുമാണ് പാലിക്കപ്പെടേണ്ടത്. മനുഷ്യവംശത്തെ ആകെ തകർക്കുന്ന എല്ലാത്തരം ആയുധങ്ങളും ഇല്ലാതാക്കാൻ എല്ലാവരും ഒരേ മനസ്സോടെ ശ്രമിക്കണമെന്നും ഇന്ത്യ നിർദ്ദേശിച്ചു .
വിഷയങ്ങൾ പരസ്പരം ചർച്ചചെയ്യാനും സഹകരണത്തോടെ പ്രവർത്തിക്കാനും എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്നും രവീന്ദ്ര പറഞ്ഞു. നേരത്തെ അഫ്ഗാനിലെ ഭീകരർക്ക് രാസായുധം സിറിയ വഴി ലഭിക്കാനിടയുണ്ടെന്ന മുന്നറിയിപ്പ് ഇന്ത്യ നൽകിയിരുന്നു.
അമേരിക്ക യുക്രെയ്ന് രാസായുധം നൽകിയെന്ന ആരോപണം റഷ്യ സഭയിൽ ഉന്നയിക്കുകയുണ്ടായി. പക്ഷേ അമേരിക്കയും യുക്രെയ്‌നും റഷ്യയുടെ ആരോപണത്തെ നിഷേധിക്കുകയായിരുന്നു. ഇതിനിടയിൽ റഷ്യാ-യുക്രെയ്ൻ യുദ്ധത്തിനെ ഏറെ ആശങ്കയോടെയാണ് കാണുന്നതെന്നും ചർച്ചകൾ കൂടുതൽ നല്ലതിലേക്ക് നയിക്കട്ടെയെന്നും രവീന്ദ്ര പറഞ്ഞു.
https://www.facebook.com/Malayalivartha