ഭാര്യ മരിച്ചതിന് ശേഷം 79കാരനായ ഹമീദ് ഏറെക്കാലം താമസിച്ചിരുന്നത് മറ്റൊരു സ്ത്രീക്കൊപ്പം! മടങ്ങിയെത്തിയ ഇയാൾ രണ്ട് ആണ്‍മക്കളുമായും സ്വത്ത് ആവശ്യപ്പെട്ട് വഴക്ക് പതിവായി; പക മൂത്ത് മകനെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാനായി ഹമീദ് എത്തിയത് അഞ്ച് കുപ്പി പെട്രോളുമായി, രക്ഷപെടുന്നതിനുള്ള വാതിലുകളും ഭദ്രമായി അടച്ചു! വെള്ളം എത്തിച്ച് തീ കെടുത്താനുള്ള സാധ്യതകളും തീ പടര്‍ന്നാന്‍ രക്ഷപെടാനുള്ള വഴികളും നേരത്തെ മനസ്സിലാക്കി, മകനെയും ഭാര്യയേയും രണ്ട് പേരക്കുട്ടികളെയും ചുട്ടുകൊല്ലാൻ നടത്തിയത് കൃത്യമായ നീക്കം.
കേരളത്തെ നടുക്കി വീണ്ടുമൊരു കൂട്ടക്കൊലപാതകം. മകനെയും ഭാര്യയേയും രണ്ട് പേരക്കുട്ടികളെയും തീവെച്ച് കൊലപ്പെടുത്തിയ ചീനിക്കുഴി ഹമീദ് ചില്ലറക്കാരനല്ല. ഭാര്യ മരിച്ചതിന് ശേഷം ഇയ്യാൾ റെക്കാലം താമസിച്ചിരുന്നത് മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു. ഇവരുടെ അടുത്ത് നിന്നും മടങ്ങിയെത്തിയ ഹമീദ് രണ്ട് ആണ്‍മക്കളുമായും സ്വത്ത് ആവശ്യപ്പെട്ട് വഴക്ക് പതിവാക്കിയിരുന്നെന്നും നാട്ടുകാര്‍ വ്യക്തമാക്കി. താന്‍ കാലശേഷം പറഞ്ഞ് എഴുതിക്കൊടുത്ത ഭൂമി തിരികെ നല്‍കാത്തതിന്റെ പ്രതികാരമായാണ് മകളെയും മരുമകനെയും പേരക്കുട്ടികളെയും ക്രൂരമായി ചുട്ടുകൊന്നത് എന്നാണ് ഇയാള്‍ പൊലീസിനും മൊഴി നല്‍കിയിരിക്കുന്നത്. ഭാര്യ മരിച്ച ശേഷം മക്കളുമായി അകലം പാലിച്ചിരുന്നു ഹമീദ്. ഈ അടുത്ത കാലത്താണ് കൊലപ്പെടുത്തിയ മകനൊപ്പം താമസമാക്കിയത്.
ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റാ, അസ്ന എന്നിവരാണ് ഫൈസലിന്റെ പിതാവ് ഹമീദിന്റെ ക്രൂരതക്ക് ഇരയായിതീർന്നത്. ചീനിക്കുഴിയില്‍ പച്ചക്കറി കട നടത്തി വരികയായിരുന്നു മരിച്ച മുഹമ്മദ് ഫൈസല്‍. അതോടൊപ്പം തന്നെ മൂത്ത മകള്‍ മെഹ്‌റ തൊടുപുഴ എപിജെ അബ്ദുല്‍ കലാം സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയും ഇളയമകള്‍ അസ്ന കൊടുവേലി സാന്‍ജോ സിഎംഐ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.
എന്നാൽ ഇവരെ കൊല്ലാൻ കൃത്യമായ ആസൂത്രണമാണ് നടത്തിയത്. മകനെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാനായി ഇയ്യാൾ അഞ്ച് കുപ്പി പെട്രോളുമായാണ് വീട്ടിൽ എത്തിയത്. രണ്ട് കുപ്പിയിലെ പെട്രോള്‍ വീടിന് അകത്തേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതോടൊപ്പം തന്നെ രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളഞ്ഞു. വാതില്‍ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ ചൂണ്ടിക്കാട്ടി.
അതേസമയം മകന്‍ തന്നെ നോക്കുന്നില്ലന്നാണ് ഇതിന് കാരണമായി ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. രണ്ടക്കേറില്‍പ്പരം സ്ഥലം ഉള്ളതില്‍ നിന്നാണ് ഹമീദ് ഷിബു എന്നുവിളിക്കുന്ന മുഹമ്മദ് ഫൈസലിന് 22 സെന്റ് സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇഷ്ടദാനമായി എഴുതിനൽകിയത്. ഇത് തിരികെ എഴുതിക്കിട്ടണമെന്ന് താന്‍ പലതവണ മകനോട് ആവശ്യപ്പെട്ടിരുന്നെന്നും അപ്പോഴെല്ലാം അവഗണിക്കുകയായിരുന്നെന്നും തുടര്‍ന്നാണ് കുടംബത്തോടെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നുമാണ് ഹമീദ് കുറ്റസമ്മതം നടത്തിയത്. ഇന്നലെ പകല്‍ മുഴുവന്‍ ഇതിനുള്ള തയ്യാറെടുപ്പായിരുന്നു.
ഇതിനായി 6 കുപ്പി പെട്രോള്‍ ഇതിനായി വാങ്ങി സൂക്ഷിച്ചു. വെള്ളം എത്തിച്ച് തീ കെടുത്താനുള്ള സാധ്യതകളും തീ പടര്‍ന്നാന്‍ രക്ഷപെടാനുള്ള വഴികളും നേരത്തെ മനസ്സിലാക്കിയിരുന്നു. ഇതേതുടര്‍ന്ന് ഈ സാഹചര്യം എങ്ങിനെ തരണം ചെയ്യണമെന്നും മനസ്സില്‍ കണക്കുകൂട്ടിയിരുന്നു. കൃത്യത്തിന് മുമ്പ് തന്നെ വെള്ളമെത്തിച്ച് തീകെടുത്തുന്നതിനുള്ള സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. രക്ഷപെടുന്നതിനുള്ള വാതിലുകളും ഭദ്രമായി അടച്ചുപൂട്ടുകയായിരുന്നു ഇയ്യാൾ. മൂന്നു കുപ്പി പെട്രോള്‍ മുറിയിലേയ്ക്ക് ഒഴിച്ചു. പിന്നാലെ തീകൊളിത്തി. ഉടന്‍ തീ ആളിപ്പടരുകയായുരുന്നു, പിന്നാലെ മുറിയില്‍ നിന്നും നിലവിളികള്‍ ഉയര്‍ന്നു.
എന്നാൽ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം ചാമ്പലായി മാറി. 4 ജീവനുകള്‍ വെന്തുമരിക്കുന്നത് നോക്കി നിന്ന നാരധമന്‍ ഇവിടെ നിന്നും രക്ഷ പെട്ടെങ്കിലും താമസിയാതെ പൊലീസ് പിടിയിലാവുകയായിരുന്നു. ബന്ധു വീട്ടിലേക്കാണ് ഹമീദു മുങ്ങിയത്. മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍ (16), അസ്‌ന(13), എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. പിതാവ് ഹമീദിനെ (79) പൊലീസ് കസ്റ്റഡിയിലെടുത്തു. ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കവെ വീടിന് തീയിടുകയായിരുന്നു ഇയ്യാൾ. കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് അറിയിച്ചു.
ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. തീപിടിച്ചതിനെത്തുടര്‍ന്ന് ഞെട്ടിയെഴുന്നേറ്റ കുട്ടികളിലൊരാള്‍ അയല്‍ക്കാരനെ ഫോണില്‍ വിവരം അറിയിക്കുകയാണ് ചെയ്തത്. ഇയാള്‍ ഓടി വീട്ടിലെത്തിയപ്പോള്‍ തന്നെ പുറത്തുനിന്നും കുപ്പിയില്‍ പെട്രോള്‍ നിറച്ച് വീടിനകത്തേക്ക് ഹമീദ് എറിയുകയായിരുന്നു. വീടിന്റെ വാതിലുകള്‍ പുറത്തുനിന്നു പൂട്ടിയ ശേഷമായിരുന്നു തീയിട്ടത് എന്നത് വ്യക്തമായിട്ടുണ്ട്.
ഇതാണ് കുടുംബത്തിന് രക്ഷപ്പെടാന്‍ സാധിക്കാതെ വന്നത്. ഇതേതുടര്‍ന്ന് വാതില്‍ തകര്‍ത്താണ് അകത്തു കയറിയത്. ഹമീദ് പെട്രോള്‍ വീട്ടില്‍ കരുതിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നത്. തീയണയ്ക്കതിരിക്കാന്‍ ടാങ്കിലെ വെള്ളം ഒഴുക്കിവിട്ടു. ഇതുമാത്രമല്ല സമീപ വീടുകളിലെ ടാങ്കുകളിലെ വെള്ളവും ഒഴുക്കിവിട്ടെന്നാണ് നിഗമനം. ഇതേതുടര്‍ന്ന് നാട്ടുകാരാണ് തീയണച്ചത്. കൊലപാതകം നടത്തിയതിന് പിന്നാലെ ഹമീദ് അയല്‍വീട്ടിലെത്തി കൃത്യം നടത്തിയെന്ന് അറിയിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളഞ്ഞിരുന്നെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha