തികഞ്ഞ മനുഷ്യസ്‌നേഹി! വൈദീകനായ ശേഷവും അമ്മയില്‍ നിന്നുള്ള അഞ്ചുരൂപ മുടക്കാറില്ല, പെണ്‍കുട്ടി ഇല്ലാത്ത കുറവ് തീര്‍ത്തത് നാലമായ തോമസ് നെറ്റോ, കുട്ടിക്കാലം മുതല്‍ തന്നെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയങ്കരൻ, തീരദേശഗ്രാമമായ പുതിയതുറയില്‍ ജനിച്ച അദ്ദേഹം മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും കണ്ടുവളർന്നു, കല്ലും മുള്ളും നിറഞ്ഞ പിതാവിന്റെ ജീവിതം ഇങ്ങനെ....

തികഞ്ഞ മനുഷ്യസ്‌നേഹി, സൗമ്യ സ്വഭാവമുള്ള ദൈവദാസന്‍. തിരുവനനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി ആഭിഷിക്തനാകുന്ന ഡോ. തോമസ് ജെ. നെറ്റോയെ കുറിച്ച് എത്ര പറഞ്ഞാലും വിശ്വാസികള്‍ക്ക് മതിയാകില്ല. പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക്. തീരദേശഗ്രാമമായ പുതിയതുറയില്‍ ജനിച്ച അദ്ദേഹം മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും കണ്ടാണ് വളര്‍ന്നത്. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ വേദനകളില്‍ പങ്കുചേരാനും കണ്ണുനീര്‍ തുടക്കാനും തോമസ് ജെ. നെറ്റോക്ക് സാധിച്ചിട്ടുണ്ട്.
നെറ്റോ പിതാവിന്റെ ജീവിതവഴികളിലൂടെ നമുക്കും ഒന്ന് സഞ്ചരിക്കാം...
1964 ഡിസംബര്‍ 29ാം തീയതി തിരുവനന്തപുരം ജില്ലയിലെ പുതിയതുറയിലാണ് തോമസ് നെറ്റോ ജനിച്ചത്. മത്സ്യത്തൊഴിലാളികളായിരുന്ന ജേസയ്യ നെറ്റോയുടെയും ഇസബെല്ല നെറ്റോയുടെയും അഞ്ച് ആണ്‍മക്കളില്‍ നാലാമനായിരുന്നു അദ്ദേഹം. കുട്ടിക്കാലം മുതല്‍ തന്നെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയങ്കരനായിരുന്നു നെറ്റോ പിതാവ്.
പെണ്‍മക്കളില്ലാത്തതിനാല്‍ അടുക്കളപ്പണിയടക്കമുള്ള എല്ലാ വീട്ടു ജോലികളും ചെയ്ത് അമ്മയെ സഹായിക്കുന്നതില്‍ അദ്ദേഹം തല്‍പരനായിരുന്നു. പൗരോഹിത്യം സ്വീകരിച്ച ശേഷവും തന്റെ മാതാവിനെ കാണാന്‍ അദ്ദേഹം ഇടക്കിടെ ഓടിയെത്തുമായിരുന്നു. വീട്ടിലെത്തിയാല്‍ ആദ്യം ആവശ്യപ്പെടുക അമ്മയുണ്ടാക്കുന്ന ഭക്ഷണം ആയിരിക്കും. മാത്രമല്ല അമ്മയുടെ കൈയ്യില്‍ നിന്ന് അഞ്ച് രൂപ വാങ്ങിയ ശേഷം മാത്രമേ അദ്ദേഹം തിരികെ മടങ്ങുകയുള്ളൂ.
പുതിയത്തുറയിലെ സെന്റ് നിക്കോളാസ് എല്‍.പി സ്‌കൂളിലാണ് തോമസ് നെറ്റോ തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിന്നീട് ലൂർദ്ദിപുരം സെന്റ് ഹെലന്‍സ് സ്‌കൂളിലും കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ് സ്‌കൂളിലുമായി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്ന് വൈദീക പഠനത്തിനായി സെന്റ് വിന്‍സെന്റ് സെമിനാരിയില്‍ ചേര്‍ന്നു.
ശേഷം ആലുവയിലെ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് തത്വശാസ്ത്രവും ദൈവശാസ്ത്ര പഠനവും പൂര്‍ത്തിയാക്കിയ അദ്ദേഹം 1989 ഡിസംബര്‍ 19ന് പാളയം കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ചു. പെരിങ്ങമ്മല, പാളയം ഇടവകകളില്‍ സഹ വികാരിയായും സഭൈക്യസംവാദ കമ്മീഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും പാളയം കാത്തലിക് ഹോസ്റ്റലിലെ അസി. വാര്‍ഡനായും പിതാവ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇക്കാലയളവില്‍ ലയോള കോളേജില്‍ നിന്നും സോഷ്യല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടുകയും 1995ല്‍ ഉപരിപഠനത്തിനായി റോമിലേക്ക് പോവുകയും ചെയ്തു. റോമിലെ ഉര്‍ബനിയാന യൂണിവേഴ്‌സിറ്റിയിലാണ് അദ്ദേഹം സഭാവിജ്ഞാനീയത്തില്‍ ഗവേഷണ പഠനം പൂര്‍ത്തിയാക്കിയത്.
വാര്‍ത്ത കാണാം..
2000-2004 കാലഘട്ടത്തിലാണ് നെറ്റോ പിതാവ് ബി.സി.സിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. 2008-2010 കാലങ്ങളില്‍ ബോര്‍ഡ് ഓഫ് ക്ലര്‍ജി ആന്‍ഡ് റിലീജിയന്‍ ഡയറക്ടറായ നെറ്റോ 2009ലാണ് വലിയതുറ സെന്റ് ആന്റണിസ് ഫെറോന പള്ളിയില്‍ താത്കാലിക വൈദികനായി ദൈവശുശ്രൂഷ നടത്തിയത്. പിന്നീട് 2014ല്‍ അതിരൂപത ശുശ്രുഷകളുടെ എപ്പസ്‌കോപല്‍ വികാരിയായി. നിലവില്‍ അതിരൂപത ശുശ്രുഷകളുടെ കോഓര്‍ഡിനേറ്ററാണ് ഡോ. തോമസ് ജെ. നെറ്റോ.
തന്റെ മുന്‍ഗാമിയും തിരുവനന്തപുരം രൂപതയെ നവോത്ഥാനത്തിന്റെ പാതയിലൂടെ നയിച്ച ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യത്തിന്റെ അതേ പാത തന്നെയാണ് പുതിയ ആത്മീയ ആചാര്യനും സ്വീകരിക്കുന്നത്. മാത്രമല്ല ധാരാളം വെല്ലുവിളികളിലൂടെ കടന്നുപോകുന്ന വിശ്വാസി സമൂഹത്തിന് കരുത്ത് പകരാനും അവര്‍ക്ക് നല്ലൊരു ഭാവി പ്രധാനം ചെയ്യാനുമുള്ള നിയേഗമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha