തൃത്താല കൂറ്റനാട് സെന്ററിൽ ആറ് മാസത്തോളം കാലമായി ഒമ്പതോളം വീടുകളിലെ കിണറുകളിൽ പെട്രോൾ കലർന്ന വെള്ളമാണ്; കുടിവെള്ളം മുട്ടിപ്പോയ പല കുടുംബങ്ങളും താമസം മാറി; പരിതാപകരമായ അവസ്ഥ പങ്കു വച്ച് സന്ദീപ് ജി വാര്യർ

തൃത്താല കൂറ്റനാട് സെന്ററിൽ ആറ് മാസത്തോളം കാലമായി ഒമ്പതോളം വീടുകളിലെ കിണറുകളുടെ അവസ്ഥ വിവരിച്ച് സന്ദീപ് ജി വാര്യർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; തൃത്താല കൂറ്റനാട് സെന്ററിൽ ആറ് മാസത്തോളം കാലമായി ഒമ്പതോളം വീടുകളിലെ കിണറുകളുടെ അവസ്ഥ ചിത്രത്തിൽ കാണാം . പെട്രോൾ കലർന്ന വെള്ളമാണ് കിണറുകളിൽ .
കുടിവെള്ളം മുട്ടിപ്പോയ പല കുടുംബങ്ങളും താമസം മാറി . എന്നിട്ടും പഞ്ചായത്ത് അധികൃതരോ സ്ഥലത്തെ ജനപ്രതിനിധികളോ ഒന്നും ചെയ്തില്ല . സിപിഎം ഏറിയ കമ്മിറ്റി ആപ്പീസിലെ കിണറിലും ഇതാണ് അവസ്ഥ . ഇന്നലെ മറ്റൊരു പരിപാടിക്ക് കൂറ്റനാട് പോയപ്പോഴാണ് ബിജെപി മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മേഴത്തൂർ വിഷയം ശ്രദ്ധയിൽ പെടുത്തുന്നത് . വീടുകൾ സന്ദർശിച്ചു .
തൊട്ടടുത്തുള്ള ഇന്ത്യൻ ഓയിൽ പമ്പിൽ നിന്ന് ലീക് ആകുന്നതാണോ എന്ന് സംശയം ഉയർന്നതിനെ തുടർന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഉന്നത ഉദ്യോഗസ്ഥരോടും തുടർന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ ഓഫിസിനേയും പ്രശ്നം ധരിപ്പിച്ചു . ഉടൻ നടപടി സ്വീകരിക്കാനുള്ള നിർദേശം മന്ത്രിയുടെ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട് . ആറു മാസക്കാലമായി പഞ്ചായത്ത് അധികൃതരോ ആരോഗ്യ വകുപ്പോ എം എൽ എയോ ഒന്നും ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് ആശ്ചര്യകരമാണ് .
https://www.facebook.com/Malayalivartha