ദിലീപിനെ ചേർത്തു നിർത്തി ഫോട്ടോ പിടിച്ച ജെബി മേത്തർ രാജ്യസഭയിൽ സ്ത്രീ വിമോചനത്തിൻ്റെ, അരികു ചേർന്നവരുടെ,ഭൂമിയില്ലാത്തവരുടെ ശബ്ദമാകട്ടെ! തോറ്റിട്ടില്ല എന്ന് പറയാനും ആളു വേണമല്ലോ; ആ കയ്യടി അവൾക്കുള്ളതാണ്; സിനിമയുടെ ഉൽസവത്തിലെ ഏറ്റവും ഹൃദ്യമായ കാഴ്ചയായിരുന്നു ഇന്നലെ ഉദ്ഘാടന വേദിയിലെ ഭാവനയുടെ ഇടം; പ്രിയ രഞ്ജിത് അധികാരമുള്ളവർക്കൊപ്പം നിൽക്കേണ്ടി വരുന്നതിൻ്റെ അവസ്ഥ മനസ്സിലാക്കാം; ന്യായീകരിച്ച് തള്ളി മറിക്കരുതെന്ന് ഡോ. അരുൺകുമാർ

ദിലീപ് വിഷയത്തിൽ ഏറ്റവും പുതിയ വിവാദങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ്. ഡോ. അരുൺ കുമാർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ആലുവ മുൻസിപ്പാലിറ്റിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്യുന്ന വേദി. 2021 നവമ്പർ മാസം.
ആലുവ മുൻസിപ്പാലിറ്റിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്യുന്ന വേദി. 2021 നവമ്പർ മാസം. നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കൂട്ടിൽ പ്രതിസ്ഥാനത്തുള്ള ഗോപാലകൃഷ്ണൻ ഏലീയാസ് ദിലീപിനെ ചേർത്തു നിർത്തി ഫോട്ടോ പിടിച്ച ജെബി മേത്തർ രാജ്യസഭയിൽ സ്ത്രീ വിമോചനത്തിൻ്റെ, അരികു ചേർന്നവരുടെ, ഭൂമിയില്ലാത്തവരുടെ ഒക്കെ ശബ്ദമാകട്ടെ!
സിനിമയുടെ ഉൽസവത്തിലെ ഏറ്റവും ഹൃദ്യമായ കാഴ്ചയായിരുന്നു ഇന്നലെ ഉദ്ഘാടന വേദിയിലെ ഭാവനയുടെ ഇടം. ചിത്രങ്ങൾ സംസാരിക്കുന്നുണ്ട്. തോറ്റു പോയവർ എഴുന്നേൽക്കരുത് എന്ന് ആരോ എവിടെയോ പറഞ്ഞു എന്ന് കേട്ടു. തോറ്റിട്ടില്ല എന്ന് പറയാനും ആളു വേണമല്ലോ.. ആ കയ്യടി അവൾക്കുള്ളതാണ്.
രഞ്ജിത്തിന്റെ വിഷയത്തിലും അദ്ദേഹം മറുപടി പ്രതിക്കരിക്കുന്നുണ്ട്. ആ വാക്കുകൾ ഇങ്ങനെ; യാദൃച്ഛികമായി ഒരുദാഹരണം. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് സിനിമാവശ്യങ്ങളുമായി വരുമ്പോൾ പെട്ടന്ന് ഇന്നേ വരെ പോയിട്ടില്ലാത്ത കാക്കനാട് ജയിലിൽ ഒന്ന് കേറാൻ സുഹൃത്തിനൊപ്പം തീരുമാനിക്കുക. സൂപ്രണ്ടിനെ കണ്ട് പുതിയ സിനിമയെക്കുറിച്ച് സംസാരിക്കുക.
അപ്പോൾ അതുവഴി വന്ന ദിലീപിനെ കണ്ട് ഒന്ന് സംസാരിക്കുക. ഇതാണ് നിങ്ങ പറഞ്ഞ യാദൃച്ഛികത ! പ്രിയ രഞ്ജിത്, അന്ന് നിങ്ങൾ മലയാള സിനിമ സംവിധായകനായിരുന്നു. ഇടതുപക്ഷം വീണ്ടും വരുമെന്നോ ഈ കഥ ഇങ്ങനെ പരിണമിക്കുമെന്നോ നിങ്ങൾക്ക് നിശ്ചയമില്ലായിരുന്നു. അധികാരമുള്ളവർക്കൊപ്പം നിൽക്കേണ്ടി വരുന്നതിൻ്റെ അവസ്ഥ മനസ്സിലാക്കാം. ന്യായീകരിച്ച് തള്ളി മറിക്കരുത്.
https://www.facebook.com/Malayalivartha