Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഒരു നല്ല സിനിമ സംവിധായകനാണെങ്കിലും നിലപാടുകളില്‍ ഇരട്ടത്താപ്പുള്ള വ്യക്തിയാണ്.. അന്ന് അതീജിവതയെ ഐഎഫ്എഫ്കെയുടെ വേദിയിലേക്ക് വിളിച്ചുകൊണ്ട് ആ പെണ്‍കുട്ടിയെ കുറിച്ച് പറഞ്ഞത് ധീരതയുടെ പ്രതീകം എന്നാണ്... ദിവസങ്ങൾക്ക് ഇപ്പുറം ഫിയോക്കിന്റെ വേദിയില്‍ ദിലീപുമായി ഇരിക്കുന്നത് കണ്ടപ്പോൾ ഉളുപ്പ് എന്ന് പറയുന്ന സാധനം അല്‍പമെങ്കിലും ഉണ്ടോയെന്ന് തുറന്നടിച്ച് ബൈജു കൊട്ടാരക്കര

04 APRIL 2022 12:28 PM IST
മലയാളി വാര്‍ത്ത

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അനുമതി നേടിയത്. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ടു ഘട്ടങ്ങളിലായി ചോദ്യംചെയ്യല്‍ നടത്തിയിരുന്നു. അതിനു ശേഷമാണ് ദിലീപ് കഴിഞ്ഞ ദിവസം വീണ്ടും അന്വേഷണസംഘത്തിന് മുന്നിലേക്ക് വന്നത്. പതിനാറര മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. ആവശ്യമെങ്കിൽ നടനെ ഇനിയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. രഞ്ജിത്തിനെതിരെയാണ് വിമർശനം. ഒരു നല്ല സിനിമ സംവിധായകനാണെങ്കിലും നിലപാടുകളില്‍ ഇരട്ടത്താപ്പുള്ള വ്യക്തിയാണെന്നാണ് പരാമർശം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് രഞ്ജിത് സ്വീകരിച്ച നിലപാടുകളെ അടിസ്ഥാനമാക്കിയാണ് ബൈജു കൊട്ടാരക്കര ഇത്തരമൊരു വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു നല്ല കലാകാരന് ഇട്ടത്താപ്പ് പറ്റുമോയെന്ന് രഞ്ജിത്ത് ചിന്തിക്കുന്നത് നല്ലതാണ്. രഞ്ജിത്ത് ഇപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ ചെയർമാന്‍ കൂടിയാണ്. അതായത് സർക്കാറിന്റെ ഔദ്യോഗികമായ പദവിയില്‍ ഇരിക്കുന്ന ഒരാളാണെന്നും ബൈജു കൊട്ടാരക്കര ഓർമ്മപ്പെടുത്തുന്നു.

നിങ്ങള്‍ വെറും സിനിമ എഴുതുകയും സംവിധാനം ചെയ്യുകയും മാത്രം ചെയ്യുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്ക് ആരുടെ കൂടെ വേണമെങ്കിലും വേദി പങ്കിടാം, ആരെ വേണമെങ്കിലും വിളിക്കാം, ആരെ വേണമെങ്കിലും ജയിലില്‍ പോയി കാണാം. ആരെ വേണമെങ്കിലും റോഡില്‍ കാണാം, വിമാനത്തിലിരിക്കുമ്പോള്‍ ഇറങ്ങി ഓടണ്ട, ഒന്നും ചെയ്യുകയും വേണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നു. പക്ഷെ വളരെ ഗുരുതരമായ ഒരു കുറ്റകൃത്യത്തില്‍ ആരോപണ വിധേയനായ ഒരാളെ നിങ്ങള്‍ ജയിലില്‍ പോയി സന്ദർശിച്ചു. തന്റെ സുഹൃത്തായ സുരേഷ് കൃഷ്ണ പറഞ്ഞത് അനുസരിച്ചാണ് ദിലിപീനെ ജയിലില്‍ പോയി കണ്ടതെന്നാണ് ആ സമയത്ത് രഞ്ജിത്ത് പറഞ്ഞത്. പക്ഷെ കൊച്ചിയില്‍ വന്ന് അദ്ദേഹം ദിലീപിനെ ജയിലില്‍ പോയി കാണുമ്പോള്‍ കൂടെ ഹരിശ്രി അശോകനും ഉണ്ടായിരുന്നു. ഹരിശ്രീ അശോകനും ദിലീപുമൊക്കെ നേരത്തെ മുതല്‍ തന്നെ സുഹൃത്തുക്കളാണ്. അശോകന് ദിലീപിനെ കാണണമെന്ന് തോന്നിക്കാണും. അതിലൊന്നും ഒരു തെറ്റും ഇല്ല. അന്ന് രഞ്ജിത്ത് പോയതിലും ആരും തെറ്റ് പറയുന്നില്ല. എന്നാല്‍ രഞ്ജിത്ത് പഴയ ചില കാര്യങ്ങള്‍ ആലോചിക്കുന്നത് നല്ലതാവും.

മാക്ട ഫെഡറേഷന്‍ എന്ന സംഘടനയെ തകർത്തത് ഈ ദിലീപാണെന്ന കാര്യം ഓർമ്മയുണ്ടാകുമല്ലോയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. ഏതാണ്ട് രാത്രി പന്ത്രണ്ടര മണി കഴിഞ്ഞപ്പോള്‍ ഞാനീ സംഘടനയില്‍ നിന്നും രാജിവെക്കുന്നുവെന്ന് കോഴിക്കോട് നിന്നും വിളിച്ച് പറഞ്ഞ് മിണ്ടാതെ മുങ്ങിയ ആള്‍ ചില കുരുട്ടുബുദ്ധിക്കാരുടെ കൂട്ടത്തില്‍ വലിയൊരു കുരുട്ടു ബുദ്ധിക്കാരനായി അന്ന് പ്രവർത്തിച്ചു. അതോടെയാണല്ലോ ആ സംഘടന രണ്ടായി മാറിയത്. ഇതൊന്നും രഞ്ജിത്ത് മറന്ന് കാണില്ലെന്ന് ഞാന്‍ കരുതുന്നു. പിന്നീട് ഇപ്പോഴാണ് രഞ്ജിത്തിന്റെ ഇരട്ടത്താപ്പ് മനസ്സിലാവുന്നത്. ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി ഇരിക്കുമ്പോള്‍ ദിലീപ് പ്രതിയായ കേസിലെ അതീജിവതയെ ഐഎഫ്എഫ്കെയുടെ വേദിയിലേക്ക് വിളിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചത് ഓർക്കുന്നുണ്ടാവും. അന്ന് ആ പെണ്‍കുട്ടിയെ കുറിച്ച് രഞ്ജിത്ത് പറഞ്ഞത് ധീരതയുടെ പ്രതീകം എന്നാണ്. അന്ന് തന്നെ ഞങ്ങള്‍ പറഞ്ഞു ഇത് ഇരട്ടത്താപ്പാണെന്ന്. ജയിലില്‍ പോയി ദിലീപിനെ കണ്ട കുറ്റബോധം മറയ്ക്കാന്‍ അതിജീവിതയെ വേദിയിലേക്ക് വിളിച്ച് ആദരിക്കുകയായിരുന്നു. അത് വേണ്ടത് തന്നെ, പക്ഷെ ഒരാളുടെ കുറ്റബോധം മറച്ച് വെക്കാന്‍ ഈ കുറ്റബോധം ഉപയോഗിക്കരുതെന്ന് ഞാന്‍ അന്നേ പറഞ്ഞിരുന്നു.

അത് കഴിഞ്ഞ ആഴ്ചകള്‍ പോലും കഴിയുന്നതിന് മുമ്പ് ഫിയോക്കിന്റെ വേദിയില്‍ ദിലീപുമായി രഞ്ജിത്ത് വേദി പങ്കിട്ടു. ഉളുപ്പ് എന്ന് പറയുന്ന സാധനം അല്‍പമെങ്കിലും അങ്ങേയ്ക്ക് ഉണ്ടോയെന്ന് ഞാന്‍ ചോദിക്കുകയാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ഉളുപ്പുണ്ടെങ്കില്‍ നിങ്ങള്‍ വെറുതെ ഇങ്ങനെ പത്രങ്ങളുടേയും ചാനലുകളുടേയും മുന്നില്‍ വന്ന് വാചകമടിക്കുണോ. നാണമുണ്ടോ നിങ്ങള്‍ക്ക് ഇങ്ങനെ സംസാരിക്കാന്‍. ആ കുട്ടിയെ വിളിച്ച് ആദരിച്ചിട്ട് രണ്ടാഴ്ച പോവും തികഞ്ഞില്ലാലോ. ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പ് തന്നെ ആ കേസിലെ അതേ കുറ്റാരോപിതനോടൊപ്പം വേദി പങ്കിട്ടത് വെരു രഞ്ജിത്ത് ആയിരുന്നെങ്കില്‍ ഞങ്ങള്‍ ഇതൊന്നും പറയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ താങ്കള്‍ വെറും രഞ്ജിത്തല്ല, ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാണ്. അതുകൊണ്ട് തന്നെ ചില കാര്യങ്ങല്‍ പറയാന്‍ ഞങ്ങള്‍ക്കൊക്കെ അവകാശമുണ്ട്. പദവിയിലിരുന്നുകൊണ്ട് നിങ്ങള്‍ വാങ്ങുന്ന അനുകൂല്യങ്ങളെല്ലാം സാധാരക്കാർ നല്‍കുന്ന നികുതി ഉപയോഗിച്ചാണ്. ഞങ്ങള്‍ ഇതെല്ലാം കണ്ടെന്നും പറഞ്ഞെന്നും ഇരിക്കും. എന്ത് തോന്നിവാസം ആര് കാണിച്ചാലും സിനിമയിലാണെങ്കില്‍ വിളിച്ച് പറയാന്‍ ആരുമില്ല. വിളിച്ച് പറഞ്ഞാല്‍ അവന്‍ പിന്നെ സിനിമയില്‍ കാണില്ല. അങ്ങനെയാണല്ലോ ഇവിടുത്തെ നിയമം. അങ്ങനെയാണല്ലോ സംഘടനകളും. സംഘടനകള്‍ ചില ബിനാമികളും വ്യാജന്‍മാരും മാത്രം ഭരിക്കുന്ന കേന്ദ്രങ്ങളായി സംഘടനകള്‍ മാറിയെന്നും വിമർശിക്കുകയാണ് ബൈജു കൊട്ടാരക്കര.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (35 minutes ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (41 minutes ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (50 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (4 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (4 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (4 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (4 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (5 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (5 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (5 hours ago)

Malayali Vartha Recommends