പൾസറിന്റെ കത്തും ദിലീപിന്റെ കാറും കണ്ടെത്തിയത് ഫയങ്കര കഴിവായ് പോയി.!! ഫീഗരം! ബാക്കി കഥ പറയ്യ് ന്നെ! റേപ്പ് കേസ് പ്രതി ബാലചന്ദ്രകുമാറിന്റെ സാംസൺ റ്റാബ് എവിടെ കേരളാ പോലീസ് ക്രൈം ബ്രാഞ്ചേ? സാംസൺ റ്റാബിൽ നിന്ന് ഡാറ്റ അവൻ ഒരു ലാപ്റ്റോപ്പിലേക്ക് മാറ്റി എന്നത് ശരിയാണോ? ആ ലാപ്റ്റോപ്പും കണ്ടെത്താൻ കേരളാ പോലീസ് ക്രൈം ബ്രാഞ്ചിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതല്ലേ സത്യം? പരിഹാസവുമായി അഭിഭാഷക സംഗീത ലക്ഷ്മണ
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് അഞ്ചു വർഷമായിരിക്കുകയാണ്. ഈ സംഭവത്തിൽ, അന്വേഷണ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ കാർ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുക്കുകയുണ്ടായി.
ഇതേതുടർന്ന് നിരവധി വാർത്തകളാണ് പുറത്ത് വന്നത്. അതിനു മുൻപ് തന്നെ പൾസർ സുനി ജയിൽ വച്ച് ദിലീപ് എഴുതിയതെന്നു പറയുന്ന കത്ത് സുഹൃത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയെന്നുമൊക്കെയുള്ള വാർത്തകൾ പുറത്ത് വരികയുണ്ടായി. ഇപ്പോഴിതാ, പൾസറിന്റെ കത്തും ദിലീപിന്റെ കാറും കണ്ടെത്തിയത് ഭയങ്കര കഴിവായ് പോയെന്ന പരിഹാസവുമായി അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്ത് എത്തിയിരിക്കുകയാണ്.
പൾസറിന്റെ കത്തും ദിലീപിന്റെ കാറും കണ്ടെത്തിയത് ഫയങ്കര കഴിവായ് പോയി.!! ഫീഗരം! ബാക്കി കഥ പറയ്യ് ന്നെ! റേപ്പ് കേസ് പ്രതി ബാലചന്ദ്രകുമാറിന്റെ സാംസൺ റ്റാബ് എവിടെ കേരളാ പോലീസ് ക്രൈം ബ്രാഞ്ചേ? സാംസൺ റ്റാബിൽ നിന്ന് ഡാറ്റ അവൻ ഒരു ലാപ്റ്റോപ്പിലേക്ക് മാറ്റി എന്നത് ശരിയാണോ? ആ ലാപ്റ്റോപ്പും കണ്ടെത്താൻ കേരളാ പോലീസ് ക്രൈം ബ്രാഞ്ചിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതല്ലേ സത്യം? എന്നും അവർ ചോദിക്കുകയുണ്ടായി. ഫേസ്ബുക്കിലൂടെയാണ് ഇത്തരത്തിൽ പരാമർശം ഉന്നയിച്ചിരിക്കുന്നത്.
കുറിപ്പ് പൂർണ്ണ രൂപം ഇങ്ങനെ;
പൾസർ സുനിയുടെ കത്ത് കിട്ടി.
ദീലീപിന്റെ പഴയ കാറും കിട്ടി.
എന്നാ പിന്നെ കിട്ടിയതൊക്കെ കൊണ്ടുപോയി കോടതിയിൽ ഹാജരാക്ക് … അല്ലാണ്ട് അത് കൊണ്ടുപോയി മാധ്യമക്കാർക്ക് കൊടുത്തിറ്റ് അവരത് കൊണ്ട് എന്തുണ്ടാക്കാനാണ്? നമ്മടെ മാധ്യക്കാര്ടെ മിടുക്ക് അറീല്ലേ? കൂട്ടത്തിലൊരുവനെ, IAS കാരനൊരുത്തൻ രാത്രി പാർട്ടീം കഴിഞ്ഞ് കൂട്ടുകാരീടെ കൂടെ കുടിച്ച് കൂത്താടി കാറില് പറപ്പിച്ചോണ്ട് പോയ പോക്കിന് റോഡരികില് ഒതുക്കി നിർത്തിയിരുന്ന ബൈക്കിൽ ഇരുന്ന ബഷീർ എന്ന ഒരു പാവം പിടിച്ച മാധ്യമപ്രവർത്തകനെ ഇടിച്ച് തെറിപ്പിച്ച് മതിലിൽ ഒട്ടിച്ചു കൊടുത്തു!!
സഹപ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം നടന്ന ഉടനെ തന്നെ അതു വഴി പോയ മറ്റൊരു മാധ്യമപ്രവർത്തകൻ സ്ഥലത്തിയിരുന്നു. എന്നിട്ട് ആ കേസിൽ നേരാംവണ്ണം ഒരു FIR എഴുതി എടുപ്പിക്കാനും IAS കാരനെ വേണ്ടും വിധം മെഡിക്കൽ പരിശോധന നടത്തിച്ചെടുക്കാനും മറ്റും ബഷീറിന് വേണ്ടി മാധ്യമ സഹപ്രവർത്തകർ മിനക്കെട്ടില്ല, യാതൊന്നും ചെയ്തില്ല. ആ കേസ് പോയ വഴിയിൽ ഇപ്പോ പുല്ല് മുളച്ചു ! അത്ര ഗംഭീരം.!
പൾസറിന്റെ കത്തും ദിലീപിന്റെ കാറും കണ്ടെത്തിയത് ഫയങ്കര കഴിവായ് പോയി.!! ഫീഗരം! ബാക്കി കഥ പറയ്യ് ന്നെ! റേപ്പ് കേസ് പ്രതി ബാലചന്ദ്രകുമാറിന്റെ സാംസൺ റ്റാബ് എവിടെ കേരളാ പോലീസ് ക്രൈം ബ്രാഞ്ചേ? സാംസൺ റ്റാബിൽ നിന്ന് ഡാറ്റ അവൻ ഒരു ലാപ്റ്റോപ്പിലേക്ക് മാറ്റി എന്നത് ശരിയാണോ?
ആ ലാപ്റ്റോപ്പും കണ്ടെത്താൻ കേരളാ പോലീസ് ക്രൈം ബ്രാഞ്ചിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതല്ലേ സത്യം? അത് കണ്ടുപിടിക്കാൻ നിങ്ങളെ കൊണ്ട് കഴിവുണ്ടോ ? 2017 – 2018 കാലഘട്ടത്തിൽ റെക്കോർഡ് ചെയ്ത ഓഡിയോ ക്ലിപ്പ്സ്നെക്കുറിച്ച് കണ്ടെത്താൻ 2021-2022 ൽ ദിലീപ് ഉപയോഗിക്കുന്ന ഫോൺ പരിശോധിച്ചു കൊണ്ട് എന്ത് പുല്ലാണ് നിങ്ങൾ അന്വേഷിച്ചുണ്ടാക്കുന്നത് ?
ദിലീപ് കേസിൽ കേരളാ പോലീസ് ക്രൈം ബ്രാഞ്ച് ദിനം തോറും പരിഹാസ്യരായി കൊണ്ടിരിക്കുകയാണ്. പൊട്ടന്മാരും പോഴന്മാരുമാണ് എന്ന് പിന്നേം പിന്നേം നമ്മളെ കൊണ്ട് അടിവരയിട്ട് എഴുതിച്ച് കൊണ്ടിരിക്കുകയാണ് കേരളാ പോലീസ് ക്രൈം ബ്രാഞ്ച് . ഇവന്റെയൊക്കെ തലയിൽ കളിമണ്ണ് പോലും ഇല്ല എന്നാണ് ഞാൻ കരുതുന്നത്. Would you, Kerala Police Crime Branch, dare to prove me wrong?? Would you??
https://www.facebook.com/Malayalivartha



























