റെഡ് കളർ പട്ടുസാരിയിൽ അതീവ സുന്ദരിയായി മീനാക്ഷി! കണ്ണെടുക്കാതെ ആരാധകർ; ചിത്രങ്ങൾ വൈറൽ

സിനിമയിൽ ഒന്നും മുഖം കാണിച്ചിട്ടില്ലെങ്കിലും ഏറെ ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മീനാക്ഷിയുടെ പുതിയ ചിത്രങ്ങളാണ്.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം ഫോട്ടോയിൽ. റെഡ് കളർ പട്ടുസാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്. അടുത്തിടെ നടന്ന നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ ചടങ്ങുകളിൽ മീനാക്ഷി ഏറെ തിളങ്ങിയിരുന്നു. മീനാക്ഷിയുടെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഇക്കാര്യത്തിൽ ഒരു സൂചനയോ പ്രതികരണമോ താരപുത്രിയുടെ ഭാഗത്ത് നിന്നോ ദിലീപിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല. ദിലീപ്-കാവ്യാമാധവൻ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ വിവരം അറിയാനും ആരാധകർ കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha





















