മൂന്ന് ദിവസം മുമ്പ് ജോലിക്കെത്തി... വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ജോലിക്കാരി കുട്ടിയെ എടുത്തെറിഞ്ഞു! സിസിടിവി ദൃശ്യങ്ങൾ സഹിതം പുറത്ത് വിട്ടതോടെ ജോലിക്കാരി ഒളിവിൽ; പോലീസിൽ പരാതിയുമായി പിതാവ്

ദിവസങ്ങൾക്ക് മുൻപ് ആയ പിഞ്ചോമനയെ ഉപദ്രവിച്ച വാർത്ത കേരളത്തിലെ ആരും തന്നെ മറക്കാനിടയില്ല. അതിന്റെ പിന്നാലെയുണ്ടായ പ്രശ്നങ്ങൾ കെട്ടടങ്ങും മുൻപ് തന്നെ സമാനമായ മറ്റൊരു വാർത്ത പുറത്ത് വരുകയാണ്. കുട്ടികളെ ഉപദ്രവിച്ച സംഭവത്തിൽ വീട്ടുജോലിക്കാരിക്കെതിരെ കേസെടുത്തു. ഇടുക്കി മൂലമറ്റം സ്വദേശി തങ്കമ്മയ്‌ക്കെതിരെയാണ്(60) കേസെടുത്തത്. കുട്ടികളെ തങ്കമ്മ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭാര്യ വിദേശത്തായതിനാലാണ് അഞ്ചര വയസുകാരിയേയും നാലര വയസുകാരനെയും പരിചരിക്കാനായി ഉടുമ്പന്നൂർ സ്വദേശിയായ ബിബിൻ വീട്ടിൽ സ്ത്രീയെ നിർത്തിയത്. കഴിഞ്ഞ ദിവസം ബിബിൻ മലയാറ്റൂരിൽ തീർത്ഥാടനത്തിന് പോയിരുന്നു. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് തങ്കമ്മ കുട്ടികളെ ഉപദ്രവിച്ചു. അഞ്ചര വയസുകാരിയെ ഇവർ എടുത്തെറിഞ്ഞു. ഇതിന്റ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് ബിബിൻ പൊലീസിൽ പരാതി നൽകിയത്. മൂന്ന് ദിവസം മുമ്പാണ് തങ്കമ്മ ഈ വീട്ടിൽ ജോലിക്കെത്തിയത്. തങ്കമ്മ ഒളിവിലാണ്.
https://www.facebook.com/Malayalivartha



























