Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് അവസാനിച്ചത്... അച്ഛനും അമ്മയും രണ്ട് വഴിക്ക്; കുഞ്ഞ് പെരുവഴിയില്‍?

05 APRIL 2022 06:32 PM IST
മലയാളി വാര്‍ത്ത

കുഞ്ഞ് ജനിക്കുന്നത് ഒരോ മാതാപിതാക്കള്‍ക്കും സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷമാണ്. കുഞ്ഞുങ്ങളുടെ ജനനത്തോടെ വിവിധ ചടങ്ങുകള്‍ തുടങ്ങുകയാണ്. നൂലുകെട്ട്, കാതുകുത്ത്, പേരിടല്‍, ചോറൂണ് അങ്ങനെ നീളുന്നു ഓരോരുത്തരും അവരവരുടെ മതാചാരങ്ങള്‍ അനുസരിച്ചുള്ള ചടങ്ങുകള്‍. അത്തരത്തില്‍ നടന്ന ഒരു ചടങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ഒരു കുഞ്ഞിന്റെ പേരിടല്‍ ചടങ്ങാണ് സംഭവം.

കൊല്ലം പുനലൂരിലാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും തമ്മിലാണ് തര്‍ക്കം. കുഞ്ഞ് ജനിച്ച് 28ാം ദിവസമാണ് പൊതുവെ പേരിടീല്‍ ചടങ്ങ് നടക്കുന്നത്. കുഞ്ഞിന്റെ ഒരു ചെവി വെറ്റില കൊണ്ട് അടച്ച് പിടിച്ച് മറ്റെ ചെവിയില്‍ മൂന്ന് പ്രാവശ്യം പേര് വിളിക്കണമെന്നാണ് ചടങ്ങ്. ഇവിടെ ചടങ്ങില്‍ കുട്ടിയുടെ പിതാവ് അലംകൃത എന്ന പേര് കുട്ടിയുടെ ചെവിയില്‍ വിളിക്കുന്നത് വീഡിയോയില്‍ കാണാം.

എന്നാല്‍ ഇത് കേട്ട ഉടന്‍ തന്നെ പ്രകോപിതയായ കുട്ടിയുടെ മാതാവ് കുഞ്ഞിനെ ബലമായി പിടിച്ച് വാങ്ങുകയും കുഞ്ഞിന്റെ ചെവിയില്‍ നൈനിക എന്ന് വിളിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇതേ തുടര്‍ന്നാണ് പിന്നീട് ബന്ധുക്കള്‍ ചേരിതിരിഞ്ഞത് കൂട്ടത്തല്ലും ബഹളവുമുണ്ടായത്. ചടങ്ങില്‍ പങ്കെടുത്ത ആരോ ഒരാള്‍ പകര്‍ത്തിയ വീഡിയോ വൈറലാവുകയായിരുന്നു.
എന്നാല്‍ സംഭവത്തെ കുറിച്ച് കുഞ്ഞിന്റെ പിതാവ് പറയുന്നത് പേരിടല്‍ ചടങ്ങിന്റെ അന്ന് സംഭവിച്ച കാര്യങ്ങള്‍ ആരോ വിഡിയോ പകര്‍ത്തി വൈറലാക്കിയതോടെ ചെറിയൊരു കുടുംബപ്രശ്‌നം വഷളാകുകയാണ് ചെയ്തത്.

കുഞ്ഞിന് അലംകൃത എന്ന പേരിട്ടത് ഞാന്‍ തന്നെയാണ്. ആശുപത്രിയില്‍വെച്ച് എന്നോട് ചോദിക്കാതെ ഭാര്യയും സഹോദരനും കൂടി ജനനസര്‍ട്ടിഫിക്കറ്റ് റജിസ്റ്റര്‍ ചെയ്യാനുള്ള പേപ്പറില്‍ നൈനിക എന്ന് എഴുതികൊടുത്തിരുന്നു. എന്നോട് ഒരു വാക്ക് ചോദിക്കാതെ ചെയ്തത് കൊണ്ട് പേരിടുന്ന സമയത്ത് ഞാനും ഭാര്യയുടെ അഭിപ്രായം ചോദിച്ചില്ല. പേരിടല്‍ ചടങ്ങിന്റെ അന്ന് സംഭവിച്ച കാര്യങ്ങള്‍ ആരോ വിഡിയോ പകര്‍ത്തി വൈറലാക്കിയതോടെ ചെറിയൊരു കുടുംബപ്രശ്‌നം വഷളാകുകയാണ് ചെയ്തതെന്ന് ഒരു മാധ്യമത്തോട് കുഞ്ഞിന്റെ പിതാവ് പറഞ്ഞു.

എന്റെ കുടുംബത്തിലെ പ്രശ്‌നം ഈ രീതിയില്‍ വൈറലാക്കാന്‍ ഞാന്‍ കൂട്ടുനില്‍ക്കുമെന്ന് തോന്നുന്നുണ്ടോ? എനിക്ക് എന്റെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടേ? 40 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മുഖം പുറത്തുകാണിച്ച് ഇത്തരത്തില്‍ വൈറലാക്കിയതിനെതിരെ ബാലാവകാശ കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. കുഞ്ഞിനെ അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്തത് തെറ്റാണ്.

കുടുംബത്തിനുള്ളില്‍ ഒതുങ്ങേണ്ട ഒരു പ്രശ്‌നം ഈ രീതിയില്‍ വൈറലായതില്‍ വിഷമമുണ്ട്. ഇത് ആരാണ് ചെയ്തതെന്ന് അറിയാന്‍ സൈബര്‍സെല്ലില്‍ പരാതികൊടുക്കാന്‍ പോകുകയാണ്. ഈ വിഡിയോ കാരണം എന്റെ കുടുംബമാണ് മോശമായത്. ഭാര്യവീട്ടുകാര്‍ ആരോപിക്കുന്നത് പോലെ എന്റെ അമ്മയോ സഹോദരിയോ കുഞ്ഞിന്റെ പേര് തീരുമാനിക്കുന്നതില്‍ ഇടപെട്ടിട്ടില്ലെന്ന് പിതാവ് പ്രദീപ് പറയുന്നു.

ഞാനും ഭാര്യയും തമ്മില്‍ എല്ലാ കുടുംബങ്ങളിലും ഉള്ളതുപോലെയുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും മാത്രമേയുള്ളൂ. അതല്ലാതെ വലിയ പ്രശ്‌നങ്ങളില്ല. എന്നാല്‍ വിഡിയോ വൈറലാക്കിയത് എന്റെ വീട്ടുകാരാണെന്ന് ആരോപിച്ച് ഭാര്യയുടെ വീട്ടുകാര്‍ ഇല്ലാത്ത ആരോപണങ്ങളാണ് പറഞ്ഞു നടക്കുന്നത്.

ഞാന്‍ ഭാര്യയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിട്ടില്ല. അത് വസ്തുതാവിരുദ്ധമായ ആരോപണമാണ്. വിവാഹസമയത്ത് സ്ത്രീധനം ചോദിച്ചിട്ടുമില്ല. ഒരു പ്രശ്‌നമുണ്ടായാല്‍ അത് തീര്‍ക്കാതെ പ്രശ്‌നം വഷളാക്കാനാണ് ഇപ്പോള്‍ എല്ലാവരും നോക്കുന്നത്. അതിനുവേണ്ടി ഇല്ലാത്ത ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണ്.

എന്നാല്‍ കുഞ്ഞിന്റെ അമ്മയുടെ അമ്മപറയുന്നത് മകളെ വിവാഹം ചെയ്ത് വിട്ടിട്ട് ഒരു വര്‍ഷം പോലും ആയില്ല. ഭര്‍തൃ ഗൃഹത്തില്‍ വലിയ ബുദ്ധിമുട്ടും വിഷമങ്ങളുമാണ് മകള്‍ അനുഭവിച്ചത്. മുന്‍ കൂട്ടി നിശ്ചയിച്ച പേരല്ല പേരിടീല്‍ ചടങ്ങിന് പിതാവ് കുഞ്ഞിന്റെ ചെവിയില്‍ വിളിച്ചത്.

പിതാവിന്റെ സഹോദരി പറഞ്ഞ പേരാണ് ഇയാള്‍ വിളിച്ചത്. കുഞ്ഞിന്റെ പിതാവിന്റെ പെങ്ങളുടെ മോളാണ് വീഡിയോ പകര്‍ത്തിയത്. ഇതില്‍ അവരുടെ ഭാഗം മാത്രമാണ് കാണാനാവുന്നത്. കുഞ്ഞ് ജനിച്ച് ആകെ 40 ദിവസമായതേയുള്ളു. പ്രസവം കഴിഞ്ഞ് പിഞ്ചു കുഞ്ഞുമായി കിടക്കുന്ന 20 വയസുള്ള മകള്‍ പച്ചവെള്ളം പോലും കുടിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മെയ് 22നായിരുന്നു വിവാഹം അന്ന് മുതല്‍ ആരംഭിച്ചതാണ് ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും സഹോദരി ഭര്‍ത്താവും കൂടെ തുടങ്ങിയ പീഡനം. തന്റെ ഭര്‍ത്താവ് മരിച്ച് പോയതാണ് വീട്ട് ജോലിക്ക് പോയാണ് മൂന്ന് മക്കളെ വളര്‍ത്തിക്കൊണ്ട് വന്നത്. രണ്ടാമത്തെ മോളാണ് ഇത്. 20 വയസ് മാത്രമാണ് ഇവള്‍ക്കുള്ളത്.

ബ്രോക്കറാണ് മകള്‍ക്ക് വിവാഹാലോചനയുമായി വന്നത്. പെണ്ണ് കാണാന്‍ വന്നപ്പോള്‍ തന്റെ നിവൃത്തികേട് അവരോട് പറഞ്ഞതാണ്. സ്വര്‍ണമോ പണമോ ഒന്നും വേണ്ട എന്ന് അവര്‍ പറഞ്ഞു. എന്നിട്ടും പ്രമാണം പണയം വെച്ച് മകളെ പറ്റുന്ന രീതിയില്‍ കെട്ടിച്ചയച്ചു. സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് വിവാഹം കഴിഞ്ഞപ്പോള്‍ മുതലുള്ള പീഡനമാണ് മകള്‍ അനുഭവിക്കുന്നത്.

മകള്‍ വെയ്ക്കുന്ന കറികള്‍ കൊള്ളില്ലെന്നും ഇവളുടെ മുഖത്തുകൂടി ഒഴിക്കണമെന്ന് ഭര്‍ത്താവിന്റെ സഹോദരി പറഞ്ഞിരുന്നു. മകള്‍ നൊന്ത് പ്രസവിച്ച കുഞ്ഞാണ് വെറും രണ്ട് ദിവസം മാത്രമാണ് മകളുടെ ഭര്‍ത്താവ് കുഞ്ഞിനെ കണ്ടിരിക്കുന്നത്. കുഞ്ഞിനെ ഒന്ന് തിരിഞ്ഞ് പോലും നോക്കിയിട്ടില്ലെന്നും യുവതിയുടെ അമ്മ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (14 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (21 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (27 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (30 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (33 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (39 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (44 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (47 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

Malayali Vartha Recommends