വലയിൽ കുടുങ്ങിയ പാമ്പിനെ രക്ഷിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന്‍ തട്ടാമല സന്തോഷിന് കടിയേറ്റു... കൊല്ലം മൈലാപ്പൂരില്‍ മൂര്‍ഖനെ പിടിക്കുന്നതിനിടെയാണ് സംഭവം....

കുറച്ച് മാസങ്ങൾക്ക് മുൻപ് ജനങ്ങളുടെ പ്രിയപ്പെട്ട പാമ്പ് പിടുത്തക്കാരൻ വാവാ സുരേഷിന് പാമ്പ് കടിയേറ്റിരുന്നു. പാമ്പിനെ പിടികൂടി സുരക്ഷിത സങ്കേതത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് കടിയേറ്റത്. എന്നാൽ അതിന് പിന്നാലെ കൊല്ലം മൈലാപ്പൂരില്‍ വലയില്‍ കുടുങ്ങിയ പാമ്പിനെ രക്ഷിക്കുന്നതിനിടെ മറ്റൊരു പാമ്പ് പിടുത്തക്കാരന് കടിയേറ്റു. രാവിലെ ആറു മണിയോടെയായിരുന്നു സംഭവം.
തട്ടാമല സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനാണ് മൂര്‍ഖന്റെ കടിയേറ്റത്. വലയില്‍ കുരുങ്ങിയ പാമ്പിനെ രക്ഷിക്കുന്നതിനിടെയാണ് കടിയേറ്റത്. സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ് സന്തോഷ്. മൈലാപ്പൂര്‍ സ്വദേശി അശോക് എന്നയാളുടെ വീട്ടില്‍വച്ച് ഇന്നു രാവിലെ ആറ് മണിയോടെയാണ് സംഭവം.
വീട്ടിലെ ടാങ്കില്‍ മത്സ്യത്തെ വളര്‍ത്തിയിരുന്നു. ഇത് തുടര്‍ച്ചയായി നഷ്ടപ്പെടുന്നതോടെയാണ് വീട്ടുകാര്‍ വലയിട്ടത്. ഇതിലാണ് മൂര്‍ഖന്‍ പാമ്പ് കുടുങ്ങിയത്.
വീട്ടിലെ മീന്‍ വളര്‍ത്തുന്ന ടാങ്കിന് മുകളില്‍ കെട്ടിയ വലയില്‍ കുടുങ്ങിയ പാമ്പിനെ പുറത്തെടുക്കാനാണ് അശോക് ബൂധനാഴ്ച രാവിലെ സന്തോഷിനെ വിളിച്ചുവരുത്തിയത്. വലയില്‍ നിന്നും പാമ്പിനെ പുറത്തെടുക്കുന്നതിനിടെയാണ് സന്തോഷിന്റെ കയ്യിലെ പെരുവിരലില്‍ കടിയേറ്റത്.
ഈ പ്രദേശത്ത് സ്ഥിരമായി പാമ്പ് പിടിക്കാറുള്ള വ്യക്തിയാണ് സന്തോഷ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കത്രിക ഉപയോഗിച്ച് വല മുറിച്ച് പാമ്പിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സന്തോഷിന് കടിയേറ്റത്. കൈയില്‍ കടിയേറ്റ സന്തോഷ് പാമ്പിനെ രക്ഷിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.
https://www.facebook.com/Malayalivartha