എനിക്കൊരു അസുഖമുണ്ട്; കുഞ്ഞിന് പാൽ കൊടുക്കാൻ സാധിക്കില്ല; കുഞ്ഞിന് കൊടുക്കാൻ പാൽ വേണം; കരഞ്ഞ് നിലവിളിച്ച് ഒരമ്മ ; മണിക്കൂറുകൾക്കകം സംഭവിച്ചത്! 'ആ രോഗം' സ്വന്തം അമ്മയെ തളർത്തിയപ്പോൾ മുലപ്പാലുമായി നിരവധി അമ്മമാർ

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ മുലപ്പാല്‍തേടി ഒരമ്മ. താൻ ഒരു അസുഖം നേരിടുന്നത് കൊണ്ട് മുലയൂട്ടാനാകത്ത സാഹചര്യമാണുള്ളത്. സാമൂഹികമാധ്യമങ്ങളിൽ നിറയുന്ന ഒരമ്മയുടെ അപേക്ഷയാണിത്. എന്നാൽ അമ്മയുടെ ഈ കരച്ചിലിന് മണിക്കൂറുകൾക്കകം മറുപടി ഉണ്ടായി.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍നിന്നൊക്കെ 25ഓളം ആൾക്കാർ മുലപ്പാല്‍ തരാൻ തയ്യാറാകുകയും ചെയ്തു. മംഗളൂരുവിനടുത്തുള്ള കാര്‍ക്കളയില്‍നിന്നും ആദ്യത്തെ മുലപ്പാല്‍ ഭര്‍ത്താവ് ചെന്നെടുത്തു. പിന്നെ പൂത്തൂര്‍, മംഗളൂരു, ബെല്‍ത്തങ്ങാടി തുടങ്ങിയിടങ്ങളില്‍ നിന്നും പാൽ കിട്ടി. മംഗളൂരുവിലുള്ള അഞ്ച് അമ്മമാര്‍ ആ കുഞ്ഞിനായി നിത്യേന മുലപ്പാല്‍ നല്‍കുകയാണ് ഇപ്പോൾ .
ഗര്‍ഭ സമയത്ത് രക്തസമ്മര്‍ദം കൂടുകയുണ്ടായി. ഇതാണ് അനുഷ എന്ന അമ്മയ്ക്ക് തിരിച്ചടിയായി മാറിയത്. ഏഴാംമാസത്തില്‍ തന്നെ പ്രസവിച്ചു. കുഞ്ഞിന്റെ ഭാരം 900 ഗ്രാമായിരുന്നു. കുഞ്ഞ് നഷ്ടപ്പെടുമെന്ന് കരുതിയെങ്കിലും തിരിച്ച് കിട്ടി. കുഞ്ഞിന്റെ ജീവന്‍ തിരിച്ചു പിടിച്ച് ആശുപത്രി വിട്ട സമയം ഡോക്ടര്‍ അനുഷയോട് പറഞ്ഞത് 'രണ്ടുമണിക്കൂര്‍ ഇടവിട്ട് 30 മില്ലീലിറ്റര്‍ മുലപ്പാല്‍ കുഞ്ഞിന് നല്‍കുക എന്നായിരുന്നു.
എന്നാലേ കുഞ്ഞ് രക്ഷപ്പെടൂവെന്നും പറഞ്ഞു . ബെംഗളൂരുവില്‍ മുലപ്പാല്‍ ബാങ്കുണ്ടായിരുന്നു. എന്നാൽ അവിടെ പോകാനോ താമസിക്കാനോ ഉള്ള സാമ്പത്തികസ്ഥിതി ആ കുടുംബത്തിനില്ലായിരുന്നു എന്നതാണ് തിരിച്ചടിയായി മാറിയത്. പക്ഷേ അനുഷയുടെ വീഡിയോ പ്രചരിച്ചതോടെ എല്ലാം പെട്ടെന്ന് സംഭവിക്കുകയായിരുന്നു. കുറെ അമ്മമാരുടെ മുലപ്പാൽ ആ കുഞ്ഞ് ഇപ്പോൾ നുണയുകയാണ്.
https://www.facebook.com/Malayalivartha