വാക്കുതര്‍ക്കം കൊലപാതകത്തിലേക്ക്... ബന്ധം തുടരാന്‍ വിസമ്മതിച്ച യുവതിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

വാക്കുതര്‍ക്കം കൊലപാതകത്തിലേക്ക്... ബന്ധം തുടരാന്‍ വിസമ്മതിച്ച യുവതിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍.പത്തൊന്‍പതുകാരിയെ ഗോവ ബീച്ചില്‍ കുത്തിക്കൊന്ന യുവാവ് അറസ്റ്റിലായി . ഗോവയിലെ വെല്‍സോണ്‍ ബീച്ചില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ന്യൂ വാദെം സ്വദേശിനിയായ ദിയ നായിക് ആണ് കൊല്ലപ്പെട്ടത്.
ഗോവ വാസ്‌കോയിലെ ന്യൂ വാദെം സ്വദേശിയായ കിഷന്‍ കലംഗുത്കര്‍ (26) ആണ് ഇന്നലെ യുവതിയുടെ മൃതശരീരം കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായത്. കൊല്ലപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനിയോടൊപ്പം ബുധനാഴ്ചയാണ് പ്രതി വെല്‍സോണ്‍ ബീച്ചില്‍ എത്തിയത്.
ഇവിടെവച്ച് ഇരുവരും ബന്ധം തുടരുന്നത് സംബന്ധിച്ച് വാക്കുത്തര്‍ക്കത്തിലാവുകയും കിഷന്‍ യുവതിയെ ബീച്ചില്‍ വച്ചുതന്നെ നിരവധി തവണ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കിഷന്‍ അറസ്റ്റിലായി.
https://www.facebook.com/Malayalivartha