സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ പാർട്ടിക്കായി ഒത്തുകൂടി, നാലുപേരും ചേര്‍ന്ന് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളില്‍ കയറി മദ്യപിച്ചശേഷം താഴേക്കിറങ്ങുന്നതിനിടയില്‍ അബദ്ധത്തിൽ നിലത്തുവീണ യുവാവിന് ഗുരുതര പരിക്ക്, ഡോക്ടർ പറഞ്ഞ പരിശോധനകൾ അവഗണിച്ച് സഹോദരിയുടെ വിവാഹച്ചടങ്ങുകള്‍ നടക്കുന്നുവെന്ന് പറഞ്ഞ് മെഡിക്കല്‍ കോളേജിൽ നിന്ന് വീട്ടില്‍ എത്തിച്ചു, രാവിലെ കണ്ടത് വായിലൂടെയും മൂക്കിലൂടെയും രക്തംവാര്‍ന്ന് മരിച്ച ഷിബുവിനെ, സംഭവത്തില്‍ സുഹൃത്തുക്കളായ മൂന്നുപേര്‍ അറസ്റ്റില്‍...!

സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ വിവാഹത്തിനെത്തിയ യുവാവ് കെട്ടിടത്തില്‍നിന്നു വീണു മരിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ മൂന്നുപേര്‍ അറസ്റ്റില്‍. കോലിയക്കോട് കീഴാമലയ്ക്കല്‍ എള്ളുവിള വീട്ടില്‍ ഷിബു(31) ആണ് മരിച്ച സംഭവത്തിൽ പിരപ്പന്‍കോട് അണ്ണല്‍ വിഷ്ണുഭവനില്‍ വിഷ്ണു(30), കടകംപള്ളി വെണ്‍പാലവട്ടം ഈറോഡ് കളത്തില്‍ വീട്ടില്‍ ശരത്കുമാര്‍(25), ആനയറ ഈറോഡ് കുന്നില്‍ വീട്ടില്‍ നിധീഷ്(21) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.വിഷ്ണുവിന്റെ സഹോദരിയുടെ വിവാഹത്തിനെത്തിയതായിരുന്നു മരിച്ച ഷിബുവും അറസ്റ്റിലായ മറ്റു പ്രതികളും.വിവാഹദിവസം രാത്രിയില്‍ നാലുപേരും ചേര്‍ന്ന് വിവാഹ വീടിനടുത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു മുകളില്‍ കയറിയിരുന്ന് മദ്യപിച്ചശേഷം താഴേക്കിറങ്ങുന്നതിനിടയില്‍ ഷിബു കാല്‍വഴുതി നിലത്ത് വീഴുകയും സാരമായി പരിക്കേല്ക്കുകയും ചെയ്തു.
അറസ്റ്റിലായ മൂവരും ചേര്‍ന്ന് ഷിബുവിനെ ആദ്യം കന്യാകുളങ്ങര കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിക്കുകയും ഡോക്ടറുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോവുകയും ചെയ്തു.എന്നാൽ മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോൾ ഡോക്ടര്‍ സ്‌കാനിങ്ങിനും എക്സ്റേയ്ക്കും നിര്‍ദേശിച്ചു.
മൂവരും ചേര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കാമെന്നും വിഷ്ണുവിന്റെ സഹോദരിയുടെ വിവാഹച്ചടങ്ങുകള്‍ നടക്കുന്നുവെന്നും പറഞ്ഞ് പുലര്‍ച്ചെ തന്നെ ഇവർ ഷിബുവിന്റെ കൈയില്‍ ഇട്ടിരുന്ന ഡ്രിപ്പിന്റെ സൂചിപോലും ഊരാതെ ഡിസ്ചാര്‍ജ് വാങ്ങിയ ശേഷം ഷിബുവിനെ ഓട്ടോയില്‍ കയറ്റി വീട്ടില്‍ എത്തിക്കുകയായിരുന്നു. എന്നാൽ പിറ്റെന്ന് രാവിലെ മരിച്ച നിലയിലാണ് ഷിബുവിനെ കണ്ടത്. വായിലൂടെയും മൂക്കിലൂടെയും രക്തംവാര്‍ന്ന് മരിച്ച നിലയിലായിരുന്നു മൃതദേഹം.
https://www.facebook.com/Malayalivartha