ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം...! കോഴിക്കോട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, മീന്‍ കറി കഴിച്ച വീട്ടിലുള്ള മറ്റുള്ളവര്‍ക്കാര്‍ക്കും ബുദ്ധിമുട്ടുകളില്ല, ഭക്ഷ്യബാധയാണോ എന്ന് സ്ഥിരീകരിക്കുക പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് കിട്ടിയ ശേഷം...!

കോഴിക്കോട് നാദാപുരം ചിയ്യൂരില്‍ ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വീട്ടമ്മ മരിച്ചു. മൊയ്ദുവിന്റെ ഭാര്യ സുലൈഖ (44) ആണ് രാവിലെ മരിച്ചത്. ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ വീട്ടമ്മയ്ക്ക് വയറിളക്കം ഉള്‍പെടെയുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിലുണ്ടാക്കിയ ചെമ്മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം. കഴിഞ്ഞ 17-ാം തീതിയാണ് ഇവര്‍ ചെമ്മീന്‍ വാങ്ങി കറിവച്ച് കഴിച്ചത്. രാത്രിയോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍ മീന്‍ കറി കഴിച്ച വീട്ടിലുള്ള മറ്റുള്ളവര്‍ക്കാര്‍ക്കും ബുദ്ധിമുട്ടുകളില്ലെന്നാണ് വിവരം. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷമാകും ഭക്ഷ്യബാധയാണോ എന്ന് സ്ഥിരീകരിക്കുകയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha