''കിട്ടുന്ന കാശിന് മുഴുവന്‍ അച്ഛന്‍ മദ്യം വാങ്ങിക്കുടിക്കും ഫീസ് കൊടുക്കാനില്ല, മുഖ്യമന്ത്രീ എനിക്കും പഠിക്കണം. എന്നെ സഹായിക്കൂ'; മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി കണ്ണീര്‍ വേദിയായി, ഒപ്പം വിവാദവും

പല വീടുകളിലും മദ്യപാനം ഒരു പ്രധാന പ്രശ്‌നമാണ്. മദ്യപിച്ച് വീട്ടിലെത്തുന്നവര്‍ ശാരീരികമായും മറ്റും ഉപദ്രവിക്കുന്നത് പതിവ് കാഴ്ചയാണ്. പലരും ഇതിനെതിരെ പരാതി നല്‍കുകയും പോലീസും മറ്റ് അധികൃതരും കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഏവരെയും അതിശയിപ്പിച്ചുകൊണ്ടുള്ള ഒരു പരാതിയാണ് വൈറലാവുന്നത്. അച്ഛന്റെ മദ്യപാനം കാരണം പഠിപ്പ് മുടങ്ങിയ കുട്ടിയാണ് പരാതിക്കാരന്‍. കുട്ടിയുടെ പരാതി ഇങ്ങനെയാണ്..
''അച്ഛന്‍ കിട്ടുന്ന കാശിന് മുഴുവന്‍ മദ്യം വാങ്ങിക്കുടിക്കും. ഫീസ് കൊടുക്കാത്തതിനാല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കി. സര്‍ക്കാര്‍ സ്‌കൂളിലാണേല്‍ അധ്യാപകരുമില്ല. മുഖ്യമന്ത്രീ എനിക്കും പഠിക്കണം. എന്നെ സഹായിക്കൂ..'
ബീഹാര്‍ സ്വദേശിയായ സോനു എന്ന് ഈ കുട്ടി ഒരുചെറു വിതമ്പലോടെയാണ് തന്റെ വിഷമം പങ്കുവെച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുത്ത ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് ആറാം ക്‌ളാസുകാരന്‍ സഹായം തേടിയത്. എന്നാല്‍ സോനുവിന്റെ ഈ അഭ്യര്‍ത്ഥന കേട്ട് നിരവധി ആളുകളാണ് ഒഴുകിയെത്തിയത്. നളന്ദയിലെ കല്യാണ്‍ ബിഗ ഗ്രാമത്തിലുള്ള സോനുവിന്റെ കൊച്ച്‌വീട്ടിലേക്ക് സഹായങ്ങളുടെ പ്രവാഹമായിരുന്നു. രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി ആളുകളാണ് എത്തുന്നത്.
സഹായം ചോദിച്ചെത്തിയ സോനുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണ് വൈറലായത്. മദ്യപനായ അച്ഛന്‍ കുടുംബം നോക്കാത്തതിനാല്‍ തനിക്ക് പഠനസഹായം വേണമെന്നായിരുന്നു സോനുവിന്റെ അപേക്ഷ. എന്നാല്‍ സഹായവാഗ്ദാനങ്ങള്‍ക്കൊപ്പം വിവാദങ്ങള്‍ക്കും ഈ വിഷയം കാരണമായിട്ടുണ്ട്.
മദ്യനിരോധനം നിലവിലുള്ള ബീഹാറില്‍ മദ്യപനിയായ അച്ഛന്‍ കാരണം കുട്ടിയുടെ പഠനം മുടങ്ങുന്നിയെന്ന കാര്യം മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. മാത്രമല്ല നിതീഷ് കുമാറിന്റെ രാഷ്ട്രീയ എതിരാളികള്‍ ഇതൊരും ആയുധമാക്കിമാറ്റുകയും ചെയ്തു. സര്‍ക്കാര്‍ സ്‌കൂളുകളെക്കുറിച്ച് നിതീഷ് എപ്പോഴും പൊക്കി പറയുമായിരുന്നു. എന്നാല്‍ സ്‌കൂളില്‍ അധ്യാപകര്‍ എത്താറില്ല എന്ന് കുട്ടി പറഞ്ഞതോടെ നിതീഷിന്റെ ആ ചീറ്റ് കൊട്ടാരവും തകര്‍ന്നുവീണു.
https://www.facebook.com/Malayalivartha