സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ഇഡി... സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവ സ്വഭാവമുള്ളതാണെന്ന് ഇ ഡി വ്യക്തമാക്കി... വീണാ വിജയന്റെ ചോദിയം ചെയ്യൽ ഉടൻ ?!

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ഇഡി . സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവ സ്വഭാവമുള്ളതാണെന്ന് ഇ ഡി വ്യക്തമാക്കി.164 പ്രകാരം സ്വപ്‌ന സുരേഷ് മജിസ്‌ട്രേറ്റിന് മൊഴി നല്കിയിരുന്നു.
നിലവില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പ്രകാരമുള്ള തെളിവുകള്‍ ശേഖരിക്കുകയും ഒപ്പം ഇതുമായി ബന്ധപ്പെട്ടവരുടെ മൊഴികള്‍ രേഖപ്പെടുത്തുകയുമാണ് ഇ ഡി. ഇതിന് ശേഷം വീണയെ ചോദ്യം ചെയ്യാനാണ് നീക്കം. മജിസ്‌ട്രേറ്റിന് 164 പ്രകാരം നല്കിയ മൊഴിയില്‍ ശക്തമായ നിലപാടുമായി നീങ്ങാനാണ് ഇ ഡിയുടെ തീരുമാനം. അതേസമയം സ്വര്‍ണക്കടത്തു കേസില്‍ ഇ ഡിക്ക് എന്‍ഐഎ തെളിവുകള്‍ കൈമാറി. കോടതി ഉത്തരവിനെ തുടര്‍ന്നാണ് എന്‍ഐഎയുടെ പക്കലുണ്ടായിരുന്ന വാട്‌സ്‌ആപ്പ് ചാറ്റുകളും മെയിലുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ ഡിക്ക് കൈമാറിയത്.
ഇവ വിശദമായി പരിശോധിച്ച ശേഷം, കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ മൊഴിയെടുക്കാന്‍ വീണ്ടും വിളിച്ചു വരുത്തും. സ്വര്‍ണ, ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ കസ്റ്റംസും എന്‍ഐഎയും ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ അന്വേഷണം തുടരുന്നത് ഇ ഡിയാണ്.അതേസമയം ലൈഫ് മിഷൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് (Swapna Suresh) സിബിഐ നോട്ടീസ്. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ ദിവസം മറ്റൊരു പ്രതിയായ സരിത്തിനും സിബിഐ നോട്ടീസ് നൽകിയിരുന്നു.
പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തന്‍റെ സുരക്ഷ കേന്ദ്ര സർക്കാർ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. എന്നാൽ, തന്‍റെ ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്ന ആവർത്തിക്കുന്നത്.
ഇതിനിടെ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഡാലോചനാക്കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. ഈ കേസിൽ സ്വപ്നയെ തൽക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗൂഢാലോചനാ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും മുഖ്യമന്ത്രിക്കുമെതിരെ ഇന്നലെ സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha























