തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ റിമാന്‍ഡ് തടവുകാരന്‍ മരിച്ചു... യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസിലെ പ്രതിയാണ്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ റിമാന്‍ഡ് തടവുകാരന്‍ മരിച്ചു. ഞാണ്ടൂര്‍കോണം സ്വദേശി അജിത് (37) ആണ് മരിച്ചത്. യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍.
ഞായറാഴ്ചയാണ് പോലീസ് അജിത്തിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുമ്പോള്‍ അജിത്തിന്റെ ശരീരത്തില്‍ ക്ഷതമുണ്ടായിരുന്നുവെന്നും തുടര്‍ന്നു തിങ്കളാഴ്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 11.40നായിരുന്നു മരണം. കളിച്ചപ്പോള്‍ വീണതാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നതെന്നും പോലീസ്.
" f
https://www.facebook.com/Malayalivartha























