കേന്ദ്രസര്‍ക്കാര്‍ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്നാ സുരേഷ്; ഹർജി പരിഗണിക്കാനൊരുങ്ങി കോടതി

കേന്ദ്രസര്‍ക്കാര്‍ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്നാ സുരേഷ്. ഹർജി പരിഗണിക്കാനൊരുങ്ങി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. എന്നാൽ കേന്ദ്ര സുരക്ഷ നല്‍കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍, തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്ന പറയുന്നത്.
ഇതിനിടയിൽ സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനാക്കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുവാനിരിക്കുകയാണ്. ഈ കേസില്‍ സ്വപ്നയെ തല്‍ക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗൂഢാലോചനാ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും മുഖ്യമന്ത്രിക്കുമെതിരെ കഴിഞ്ഞ ദിവസവും സ്വപ്ന സുരേഷ് രംഗത്ത് വന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.
അതേസമയം സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ഇഡി . സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവ സ്വഭാവമുള്ളതാണെന്ന് ഇ ഡി വ്യക്തമാക്കി.164 പ്രകാരം സ്വപ്‌ന സുരേഷ് മജിസ്‌ട്രേറ്റിന് മൊഴി നല്കിയിരുന്നു. നിലവില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പ്രകാരമുള്ള തെളിവുകള്‍ ശേഖരിക്കുകയും ഒപ്പം ഇതുമായി ബന്ധപ്പെട്ടവരുടെ മൊഴികള്‍ രേഖപ്പെടുത്തുകയുമാണ് ഇ ഡി. ഇതിന് ശേഷം വീണയെ ചോദ്യം ചെയ്യാനാണ് നീക്കം.
https://www.facebook.com/Malayalivartha























