Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

പതിവ് മൊത്തത്തിൽ തെറ്റി; ഇത്തവണ പൊതുവിദ്യാലയങ്ങളിലെത്തിയ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ എണ്ണത്തിൽ 45,573 കുറവ്; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

08 JULY 2022 03:37 PM IST
മലയാളി വാര്‍ത്ത

സാധാരണ പൊതുവിദ്യാലയങ്ങളിലെത്തുന്ന കുട്ടികളുടെ എണ്ണം കൂടി വരുന്നതാണ് കഴിഞ്ഞ കുറെ വ‍ർഷങ്ങളായി കാണുന്നത്. എന്നാൽ ഇത്തവണ അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. ഈ വർഷം ഒന്നാംക്ലാസിൽ 45,573 കുട്ടികളുടെ കുറവാണ് വന്നത്.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇത് നിയമസഭയെ അറിയിച്ചത്. ഈ വർഷം സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ ഒരുപോലെ കുറവുണ്ട്. ആറാം പ്രവർത്തിദിനത്തിലെ കണക്ക് പ്രകാരം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ ആകെ കുട്ടികളുടെ എണ്ണം 3,03,168 ആണ്. ഇതിൽ സർക്കാർ സ്കൂളുകളിൽ 15,380, എയ്ഡഡ് സ്കൂളുകളിൽ 22,142 കുട്ടികളുടെ കുറവാണുള്ളത്.

അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ 8051 കുട്ടികൾ കുറഞ്ഞതായും മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. അതേസമയം അൺ എയ്ഡഡ് സ്കൂളുകളിൽ ഉൾപ്പെടെ മുൻവർഷം ഒന്നാംക്ലാസിൽ പ്രവേശനം നേടിയത് 3,48,741 കുട്ടികളായിരുന്നെങ്കിൽ ഇന്നത് 3,03,168 ആയി കുറഞ്ഞു. കോവിഡിനുശേഷം കുട്ടികൾ ഇതര സിലബസുകളിലേക്കു ചേക്കേറിയതും എണ്ണം കുറയാൻ കാരണമായതായി കരുതുന്നു.

എന്നാൽ അതേസമയം രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ ഏണ്ണം കൂടി. ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിൽ മുൻവർഷത്തെ അപേക്ഷിച്ച് 45,519 പേരുടെ കുറവുണ്ട്. മാത്രമല്ല ഇതിൽ പത്തോ അതിൽ കുറവോ കുട്ടികൾ പഠിക്കുന്ന 40 സർക്കാർ സ്കൂളുകളും 109 എയ്ഡഡ് സ്കൂളുകളുമുണ്ടെന്നും മന്ത്രി അറിയിച്ചു.

സാധാരണയായി അഞ്ചും എട്ടും ക്ലാസുകളിലാണ് അൺ എയ്ഡഡ് സ്കൂളുകളിൽനിന്ന് കൂടുതൽ കുട്ടികൾ സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് എത്താറുള്ളതെങ്കിൽ ഇന്ന് സർക്കാർ സ്കൂളുകളിൽ അഞ്ചാംക്ലാസിൽ 7134 കുട്ടികളുടെ കുറവ്‌ വന്നിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിൽ പത്താംക്ലാസിൽ 669 കുട്ടികൾ കുറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (3 minutes ago)

"ഡയലോഗുമടിച്ച് റഹീം മൂടുംതട്ടിപ്പോയി..! ഭ്രാന്തിളകി സഖാക്കൾ പൊട്ടിച്ചത് ശ്യാമിന്റെ ജീവിതം..!ED ഇറങ്ങും..! തിരിഞ്ഞുനോക്കാതെ പരിഷകൾ."  (9 minutes ago)

ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യാപേക്ഷയ്ക്ക് മുമ്പ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി  (49 minutes ago)

അപകടത്തില്‍പ്പെട്ട് ട്രക്കില്‍ നിന്ന് റോഡില്‍ ചിതറിയ മാമ്പഴം കൈക്കലാക്കാന്‍ വഴിയാത്രക്കാരുടെ തിക്കും തിരക്കും  (57 minutes ago)

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ കുറ്റം നിഷേധിച്ച് പ്രതികള്‍  (1 hour ago)

11കാരിയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയ സംഭവം: 11കാരിയെ കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

അലി ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാന്‍ ഭരണകൂടം  (1 hour ago)

മുംബൈയില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം; റോഡ്, റെയില്‍, വ്യോമഗതാഗതം താറുമാറായി  (1 hour ago)

കേരള സര്‍വകലാശാലയുടെ ചോദ്യപ്പേപ്പറില്‍ ഗുരുതര പിഴവ്  (2 hours ago)

കേരളത്തിനായി നൂറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി  (2 hours ago)

മൂന്ന് വയസുകാരിയുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു  (3 hours ago)

G SUDHAKARAN കടുത്ത വിമർശനവുമായി ജി. സുധാകരൻ  (3 hours ago)

Anti-national-comments കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ  (3 hours ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ഇത് ആദ്യത്തെ സംഭവമല്ലെന്ന് ജീവനക്കാരൻ; നേരത്തെയും ആക്രമണമുണ്ടായി  (4 hours ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു  (4 hours ago)

Malayali Vartha Recommends