Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിശ്വസിച്ചാലും ഇല്ലേലും... സജി ചെറിയാന്റെ മന്ത്രിസ്ഥാനം തെറിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലായ തന്റെ 'ശാപവാക്കു'കളെക്കുറിച്ച് പ്രതികരിച്ച് പി.സി.ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജ്; ഒന്നും സംഭവിക്കണമെന്ന് വിചാരിച്ച് പറഞ്ഞതല്ല, പക്ഷേ അത് ഏറ്റു

09 JULY 2022 12:55 PM IST
മലയാളി വാര്‍ത്ത

ചില കാര്യങ്ങള്‍ ചില സമയത്ത് ഫലിക്കുമെന്ന് കേട്ടിട്ടില്ലേ. അത് ചിലപ്പോള്‍ സ്വാഭാവികമായി സംഭവിച്ചതാകാം. എങ്കിലും താന്‍ പറഞ്ഞത് കൊണ്ടാണ് അത് സംഭവിച്ചതെന്ന് പറയുമ്പോഴാണ് അതിനെ ദിവ്യദൃഷ്ടി എന്ന് പറയുന്നത്. പുരാണങ്ങളിലെ ദുര്‍വാശാവിന് ശേഷം പിസി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജ് പറഞ്ഞത് ഫലിച്ചെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തുന്നത്. ആ ക്രെഡിറ്റ് നിറഞ്ഞ മനസോടെ സ്വീകരിക്കുകയാണ് ഉഷ ജോര്‍ജ്.

സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലായ തന്റെ 'ശാപവാക്കു'കളെക്കുറിച്ച് പ്രതികരിച്ച് മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജ് രംഗത്തെത്തി. ഉഷയുടെ ശാപമാണ് സജി ചെറിയാന്റെ രാജിക്കു കാരണമെന്ന മട്ടിലാണ് സമൂഹമാധ്യമങ്ങളിലാകെ ചര്‍ച്ചകള്‍ നടന്നത്. സോളര്‍ കേസ് പ്രതിയുടെ പീഡനപരാതിയില്‍ പി.സി.ജോര്‍ജിനെ പൊലീസ് അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

'എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടെങ്കില്‍ ഈ ചെയ്തതിന് പിണറായി അനുഭവിക്കു'മെന്നായിരുന്നു ഉഷയുടെ വാക്കുകള്‍. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും അവര്‍ പ്രതികരിച്ചിരുന്നു. ഈ പരാമര്‍ശം നടത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിലെ ആദ്യ രാജിയെന്ന നിലയില്‍ സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായതോടെയാണ് ഉഷയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ഈ സാഹചര്യത്തില്‍ തന്റെ പരാമര്‍ശത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ട്രോളുകളെക്കുറിച്ചും ഉഷ പ്രതികരിച്ചു. മുഖ്യമന്ത്രിയെക്കുറിച്ച് അങ്ങനെ പറയേണ്ടിവന്നതില്‍ മാത്രം വിഷമമുണ്ടെന്ന് ഉഷ ജോര്‍ജ് വ്യക്തമാക്കി.

''കഴിഞ്ഞ ദിവസങ്ങളില്‍ വന്ന ട്രോളുകളൊക്കെ കണ്ടു. വിഷമമുണ്ടാക്കിയത് മാതാവിന്റെ കൊന്തയെക്കുറിച്ചുള്ള ട്രോളുകളാണ്. മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ആ നിമിഷം വന്നുപോയതാണ്. ഒന്നും സംഭവിക്കണം എന്നു വിചാരിച്ച് പറഞ്ഞതല്ല. പക്ഷേ അത് ഏറ്റു. എല്ലാവരും പറയുന്നു, ചേച്ചിയുടെ പ്രാര്‍ഥനയാണ് എന്ന്'' ഉഷ ജോര്‍ജ് പറഞ്ഞു.

''പി.സി.ജോര്‍ജിനെ തകര്‍ക്കാനാണ് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കുന്നത്. അദ്ദേഹം തകര്‍ന്നു പോകാതിരിക്കാനാണ് ഞങ്ങള്‍ കൊന്തയില്‍ മുറുകെപ്പിടിച്ചിരിക്കുന്നത്' ഉഷ പറഞ്ഞു. നേരത്തെ, പീഡനപരാതിയില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആരോപിച്ച് ഉഷ ജോര്‍ജ് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണിത്. ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നതു ശരിയാണോ? പി.സി.ജോര്‍ജിന് ആത്മാര്‍ഥത കൂടിയതാണു പ്രശ്‌നം. പരാതിക്കാരി വീട്ടില്‍ വന്നിട്ടുണ്ട്. ഞാന്‍ സംസാരിച്ചിട്ടുണ്ട്.

സാക്ഷിയാക്കാമെന്നു പറഞ്ഞാണു വിളിച്ചുകൊണ്ടു പോയത്. അറസ്റ്റിനെക്കുറിച്ച് സൂചന ഇല്ലായിരുന്നു. പിണറായിയുടെ പ്രശ്‌നങ്ങള്‍ പുറത്തു വരാതിരിക്കാനാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യമുണ്ട്. ഒരു കുടുംബം തകര്‍ക്കുന്ന പണിയാണു ചെയ്തത്. എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടെങ്കില്‍ ഈ ചെയ്തതിന് പിണറായി അനുഭവിക്കും' ഇതായിരുന്നു അന്ന് ഉഷയുടെ പ്രതികരണം.

രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യ രാജി സജി ചെറിയാനിലൂടെ സംഭവിച്ചതോടെയാണ് ചേച്ചിയുടെ ശാപം സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഭരണഘടനയെ അവഹേളിച്ചതിലൂടെയാണ് മന്ത്രിസ്ഥാനം അദ്ദേഹത്തിന് നഷ്ടമായത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഈ രാജിക്ക് കാരണം കണ്ടെത്തിയിരിക്കുകയാണ്. പിസി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജിന്റെ ഉഗ്രശാപമാണ് പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ തിരിച്ചടിക്ക് കാരണമെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

 "

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (20 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (21 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (27 minutes ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (33 minutes ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (41 minutes ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (46 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (57 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (1 hour ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (1 hour ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (1 hour ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

Malayali Vartha Recommends