Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരസ്യപ്പോര് പോകുന്ന പോക്ക്... ടോമിന്‍ തച്ചങ്കരിയെ പുകച്ച് പുറത്ത് ചാടിച്ച യൂണിയന്‍ നേതാക്കള്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെതിരെ രംഗത്ത്; ഗതാഗത മന്ത്രിയും സിഐടിയും തമ്മിലുള്ള പരസ്യപ്പോര് കണ്ണൂരിലേക്ക്; കണ്ണൂരിലെത്തുന്ന ആന്റണി രാജുവിനെ ബഹിഷ്‌കരിക്കുമെന്ന് സിഐടിയു

09 JULY 2022 11:32 AM IST
മലയാളി വാര്‍ത്ത

കെഎസ്ആര്‍ടിസിയെ നന്നാക്കാനായി ടോമിന്‍ തച്ചങ്കരി നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നു. യൂണിയന്‍കാരെ ജോലിക്ക് പറഞ്ഞ് വിട്ട് കെഎസ്ആര്‍ടിസി ലാഭത്തിന്റെ വക്കിലെത്തിയിരുന്നു. എന്നാല്‍ യൂണിയനുകള്‍ കളിച്ച കളിയില്‍ തച്ചങ്കരി വീണു. ഇപ്പോഴിതാ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെതിരെയാണ് യൂണിയനുകള്‍.

ഗതാഗത മന്ത്രിയും സി ഐ ടി യുവും തമ്മിലുള്ള പരസ്യപ്പോര് ഇന്ന് വെളിവാകും. ഇന്ന് കണ്ണൂരിലെത്തുന്ന ഗതാഗത മന്ത്രി ആന്റണി രാജുവിനെ ബഹിഷ്‌കരിക്കുമെന്ന് സി ഐ ടി യു പരസ്യമായി പ്രഖ്യാപിച്ചു. കെ എസ് ആര്‍ ടി സി കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തിനാണ് മന്ത്രി ആന്റണി രാജു എത്തുന്നത്. കെ എസ് ആര്‍ ടി സി യിലെ സി ഐ ടി യു അംഗീകൃത യൂണിയനായ കെ എസ് ആര്‍ ടി ഇഎ ആണ് മന്ത്രിയെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

ബസുകളുടെ ബോര്‍ഡില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിക്കാനും തീരുമാനമുണ്ട്. പ്രതിപക്ഷ സംഘടനകളും മന്ത്രിയെ ബഹിഷ്‌കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രി ആന്റണി രാജു സംഘടനകള്‍ക്കെതിരെ നടത്തുന്ന പ്രസ്താവനകളാണ് യൂണിയനുകളെ ചൊടിപ്പിച്ചിരിക്കുന്നത്. കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് രൂപീകരണവും, കെ എസ് ആര്‍ ടി സിയിലെ സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് ഇപ്പോള്‍ മന്ത്രിക്കെതിരായ ബഹിഷ്‌കരണത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.

അതേസമയം കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സര്‍വീസുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇന്നലെ ഈ തീരുമാനം വന്നതിനെ സ്വാഗതം ചെയ്ത് മന്ത്രി ആന്റണി രാജു, കെ എസ് ആര്‍ ടി സി യുടെ നിലനില്‍പ്പിന് പുതുതായി രൂപീകരിച്ച കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് അത്യാവശ്യമാണെന്ന് പറഞ്ഞിരുന്നു. കെ എസ് ആര്‍ ടി സിയെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതമാണെന്ന് നേരത്തെ തന്നെ മന്ത്രി വ്യക്തമാക്കിയതാണ്.

യൂണിറ്റ് തലത്തില്‍ യൂണിയന്‍ നേതാക്കള്‍ക്ക് പ്രൊട്ടക്ഷന്‍ നല്‍കേണ്ടിവരുന്ന മറ്റൊരു സ്ഥാപനവും ഇല്ലെന്ന് പറഞ്ഞ് തൊഴിലാളി യൂണിയനുകളെ മന്ത്രി നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. കിഫ്ബി, പ്ലാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകള്‍ കേന്ദ്രീകൃതമായി ഓടിക്കാന്‍ ആണ് കമ്പനി രൂപീകരിച്ചത്. കെ സ്വിഫ്റ്റ് കമ്പനിയില്‍ സ്ഥിര നിയമനങ്ങള്‍ ഇല്ലെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

കെ സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാണെന്നാണ് കഴിഞ്ഞ ദിവസം നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മന്ത്രി ആന്റണി രാജു വിശദീകരിച്ചത്. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് 10 വര്‍ഷത്തേക്കുള്ള താത്കാലിക കമ്പനിയാണ്. ഈ സ്വിഫ്റ്റ് ബസ് സര്‍വീസുകളില്‍ നിന്നുള്ള വരുമാനം എത്തുന്നത് കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ ആണെന്നും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.

ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി രൂപീകരിച്ച പുതിയ കമ്പനിയാണ് കെ സ്വിഫ്റ്റ്. ഇതിനെതിരായ ഹര്‍ജികള്‍ കഴിഞ്ഞ ദിവസമാണ് കേരള ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. കമ്പനി രൂപീകരണം സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണെന്നും ഇതില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ ഹര്‍ജിയും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ഹ4ജിയുമാണ് ഹൈക്കോടതി തള്ളിയത്.

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ കേരള ഹൈക്കോടതി വിധിയെ അദ്ദേഹം മന്ത്രി സ്വാഗതം ചെയ്തതും യൂണിയനെ ചൊടിപ്പിച്ചിട്ടുണ്ട്. എന്തായാലും കണ്ണൂരിലെ ഇന്നത്തെ യൂണിയന്റെ പ്രതിഷേധം വലിയ ചര്‍ച്ചയാകും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (20 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (21 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (27 minutes ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (33 minutes ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (41 minutes ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (46 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (57 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (1 hour ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (1 hour ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (1 hour ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

Malayali Vartha Recommends