ജമ്മു കേന്ദ്രത്തിൽ ശക്തമായ ഭൂചലനം ; റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്; ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല

രാജ്യത്തെ ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ ജമ്മുകശ്മീരിൽ ഉണ്ടായിരിക്കുന്നത്. ഭൂചലനത്തിൽ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജമ്മു കേന്ദ്രത്തിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരിക്കുകയാണ്. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അവിടെ ഉണ്ടായിരിക്കുന്നത്.
എന്നാൽ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല എന്നത് ആശ്വാസകരമായ കാര്യമാണ്.പാക് അധീന സംവിധാനത്തിന് സമീപമായിരുന്നു ഈ ഭൂചലനം ഉണ്ടായത് . വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വലിയ പ്രകമ്പനത്തോടെയായിരുന്നു ഭൂചലനം. ജമ്മു കേന്ദ്രത്തിന്റെ മുഴുവൻ മേഖലയിലും പ്രകമ്പനം അനുഭവപ്പെട്ടു എന്നും പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നു .
https://www.facebook.com/Malayalivartha






















