സങ്കടം അടക്കാനാവാതെ നിലവിളിച്ച്..... അധ്യാപികയായ അമ്മയോടൊപ്പം സ്‌കൂള്‍ വിട്ട് വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു

സങ്കടം അടക്കാനാവാതെ നിലവിളിച്ച്..... അധ്യാപികയായ അമ്മയോടൊപ്പം സ്‌കൂള്‍ വിട്ട് വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. പതിനൊന്നുകാരന്റെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും.
'മാധ്യമം' സബ് എഡിറ്റര്‍ ഒഞ്ചിയം കെ.വി. ഹൗസില്‍ അനൂപ് അനന്തന്റെയും പന്തലായനി ബി.ഇ.എം യു.പി സ്‌കൂള്‍ അധ്യാപിക ധന്യയുടെയും മകന്‍ ആനന്ദാണ് (11) മരിച്ചത്. പന്തലായനി ബി.ഇ.എം യു. പി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. കുട പിടിച്ച് പോകുമ്പോള്‍ ട്രെയിന്‍ വന്നപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ കുടുങ്ങി വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആനന്ദിനെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സഹോദരന്‍: ആരോമല്‍. കൊയിലാണ്ടി ഗവ. ഗേള്‍സ് സ്‌കൂളിനു സമീപമാണ് താമസിക്കുന്നത്.
"
https://www.facebook.com/Malayalivartha
























