ഗവ. ഐടിഐ ലാബിൽ വിദ്യാർഥികൾ വാൾ നിർമിച്ചെന്ന് ആരോപണം; പരിശോധന നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടും കണ്ടിട്ടില്ലെന്ന് അധ്യാപകന്റെ മറുപടി

വിദ്യാർഥികൾ വാൾ നിർമിച്ചതായി ആരോപണം. പാറശാല ഗവ. ഐടിഐ ലാബിൽ വെച്ച് നിർമിച്ചെന്നാണ് പറയുന്നത്. മാത്രമല്ല ഫിറ്റർ ട്രേഡിലെ വിദ്യാർഥികൾ യൂണിഫോമിൽ വാൾ നിർമിക്കുന്ന ദൃശ്യങ്ങൾ ഒരു ചാനൽ പുറത്ത് വിടുകയായിരുന്നു.
അതേസമയം ഇരുവശങ്ങളും മൂർച്ച ഉള്ള വാളിനു 20 സെന്റിമീറ്റർ നീളമുണ്ട്. എന്നാൽ വിദ്യാർഥികൾ നിർമിച്ച വാൾ ഐടിഐയിലെ ഫിറ്റർ ട്രേഡിലെ ഒരു അധ്യാപകൻ പരിശോധന നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും വാൾ കണ്ടിട്ടില്ലെന്ന് ആയിരുന്നു അധ്യാപകൻ മറുപടി നൽകിയത്.
സിലബസിൽ പറയുന്ന സാധനങ്ങൾ മാത്രമേ വിദ്യാർഥികൾ ലാബിൽ നിർമിക്കാൻ പാടുള്ളൂ എന്നാണ് ഇവിടത്തെ ചട്ടം. എങ്കിലും പരിശീലനത്തിനിടെ ലാബിൽ വെച്ച് വിദ്യാർഥികൾ വാൾ നിർമിച്ച വിവരം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. സംഭവം കണ്ടതായി അധ്യാപകൻ വിവരം അറിയിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























