മാർബർഗ് വൈറസ് ശക്തി പ്രാപിക്കുന്നു; ബാധിക്കുന്ന പത്തിൽ 9 പേർ വരെ മരിക്കാൻ സാധ്യത; റിപ്പോർട്ട് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

ലോകത്തെ നടുക്കുന്ന വൈറസുകൾ തലപൊക്കുന്നു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ അശാന്റിയിൽ മാർബർഗ് വൈറസ് ബാധയെന്ന് സംശയിക്കുന്ന 2 കേസുകൾ റിപ്പോർട്ട് ചെയ്‌തു. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. 2 രോഗികളും മരിച്ചു.
കഴിഞ്ഞവർഷം പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലും മാർബർഗ് സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായാണ് ശാസ്ത്രസമൂഹം മാർബർഗിനെ കണക്കാക്കുന്നത്. കാരണം ഈ വൈറസ് ബാധിക്കപ്പെടുന്ന പത്തിൽ 9 പേരും മരിക്കാമെന്നാണ് പറയുന്നത്.
ഈ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത് 1967 ൽ പശ്ചിമ ജർമനിയിലെ മാർബർഗ് പട്ടണത്തിലാണ്. വാക്സീൻ ലബോറട്ടറികളിൽ ജോലി ചെയ്തവരായിരുന്നു ആദ്യ രോഗികൾ. പഠനത്തിനായി ആഫ്രിക്കയിൽ നിന്നു കൊണ്ടുവന്ന കുരങ്ങുകളിൽ നിന്നാണ് വൈറസ് ഇവരിലേക്ക് പകർന്നതെന്നാണ് റിപ്പോർട്ട്. തുടർന്ന് പത്തിലധികം തവണ വിവിധയിടങ്ങളിൽ വൈറസ് ബാധയുണ്ടാവുകയും ചെയിതു.
മാർബർഗ് ബാധിക്കുന്നവരുടെ ലക്ഷണങ്ങളായി പറയുന്നത് കടുത്ത പനി, പേശീവേദന, ഛർദി, രക്തസ്രാവം, മസ്തിഷ്കജ്വരം, നാഡീവ്യവസ്ഥയുടെ സ്തംഭനം തുടങ്ങിയവയാണ്. രോഗ നിർണയത്തിന് ആർടിപിസിആർ, എലീസ ടെസ്റ്റുകൾ ഉപയോഗിക്കുന്നു. ഈ വൈറസ് കുട്ടികളിൽ ബാധിക്കുന്നതിന്റെ തോത് കുറവാണ്.
രോഗിയുടെ സ്രവങ്ങൾ, മുറിവുകൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവയിലൂടെ പകരാം. അതുപോലെ എബോള ഉൾപ്പെടുന്ന ഫിലോവൈറസ് ഗ്രൂപ്പിലാണ് മാർബർഗും. മാർവ്, റാവ് എന്നീ 2 വകഭേദങ്ങളുണ്ട് ഇതിനു. ഈ വൈറസിന് ഫലപ്രദമായ വാക്സീനുകൾ നിലവിൽ ഇല്ലെന്നതും ഭയപ്പെടേണ്ട കാര്യമാണ്.
https://www.facebook.com/Malayalivartha























