മലപ്പുറത്ത് ചത്ത പോത്തുകളെ ഇറച്ചിയാക്കി വില്‍പ്പന നടത്താനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍.... ബലിപെരുന്നാള്‍ വിപണി ലക്ഷ്യമാക്കി എത്തിച്ച പോത്തുകളില്‍ ചത്തവയെ അറുത്ത് ഇറച്ചിയാക്കാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്

മലപ്പുറത്ത് ചത്ത പോത്തുകളെ ഇറച്ചിയാക്കി വില്‍പ്പന നടത്താനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍.... ബലിപെരുന്നാള്‍ വിപണി ലക്ഷ്യമാക്കി എത്തിച്ച പോത്തുകളില്‍ ചത്തവയെ അറുത്ത് ഇറച്ചിയാക്കാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്.
മലപ്പുറം ആലത്തിയൂരിലാണ് സംംഭവം.ആലത്തിയൂര്‍ ആലിങ്ങല്‍ റോഡില്‍ സ്വകാര്യ വ്യക്തിയുടെ ഫാമിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കണ്ടെയ്നര്‍ ലോറിയില്‍ എത്തിച്ച പോത്തുകളില്‍ മൂന്നെണ്ണമാണ് ചത്തത്. ഇവയെ വാഹനത്തില്‍ വെച്ച് തന്നെ അറുത്ത് തോല്‍ പൊളിക്കാന്‍ ശ്രമിക്കുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു.
വിവരം അറിഞ്ഞ് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. ലോറിയില്‍ ഉണ്ടായിരുന്ന ജീവനക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചത്ത പോത്തുകളെ മണ്ണെണ്ണയോ മറ്റോ ഉപയോഗിച്ച് വില്‍ക്കാനാകാത്ത വിധം നശിപ്പിക്കാന്‍ വേണ്ടി അധികൃതര്‍ നിര്‍ദേശം നല്‍കി.
"
https://www.facebook.com/Malayalivartha

























