പിസി ജോർജിന്റെ ഭാര്യയുടെ ശാപം ആഞ്ഞടിക്കുന്നു, കോടിയേരിയും കുടുംബവുമടക്കം പറഞ്ഞ കള്ളങ്ങൾ പൊട്ടിപൊളിയുന്നു, തലതല്ലിക്കരഞ്ഞു കോടിയേരി, സിപിഎം മുട്ടുകുത്തി

കേരളത്തിലും ഇനി ചർച്ച ചെയ്യാൻ പോകുന്നത് കോടിയേരി കുടുംബത്തിന്റെ കഥയാണ്. കോടിയേരിയും കുടുംബവുമടക്കം പറഞ്ഞ കള്ളങ്ങൾ പൊട്ടിപൊളിയുന്നു കാഴ്ചയാണ് കാണുന്നത്. ബിനോയ് കോടിയേരിക്കെതിരേ ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസ് ഒത്തുതീർക്കാനുള്ള ശ്രമം ബോംബെ ഹൈക്കോടതി തടഞ്ഞതോടെ കോടിയേരി കുടുംബം വീണ്ടും വാർത്തയിൽ ഇടം നേടുകയാണ്.
ഇരുവരും കോടതിയിൽ കേസ് ഒത്തുതീർപ്പിലെത്തിയെന്നു കാണിച്ച് നൽകിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.അതേസമയം കോടതിയിൽ സമർപ്പിച്ച ഒത്തുതീർപ്പു കരാറിൽ തങ്ങളുടെ കുട്ടി വളർന്നുവരുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ഷപെടാൻ നോക്കുന്നത്.
അവന്റെ ഭാവിയെ ഓർത്താണ് കേസ് ഒത്തുതീർക്കാൻ തീരുമാനിച്ചതെന്നും ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതോടെ ആ കുട്ടിയുടെ അച്ഛൻ ബിനോയ് കോടിയേരി തന്നെ എന്ന് ഏതാണ്ട് വ്യക്തമാകുകയാണ്.
ഏതായാലും കേസിന്റെ അവസ്ഥ ഇനി കേരളത്തിലും ചർച്ചയാകും. മാത്രമല്ല സിപിഎം അതുപോലെ കോടിയേരിയും ചില കാര്യങ്ങൾ മറക്കാൻ ഇടയുണ്ടാകില്ല. പിസി ജോർജിനെ പീഡനക്കേസിൽ കുടുക്കി അറസ്റ്റു ചെയ്ത ശേഷം സിപിഎമ്മിന് ആകെ തലവേദനയാണ് ഉണ്ടാകുന്നത്. അതിന്റെ ആദ്യപടിയായി ഭരണഘടനാ വിവദാത്തിൽ മന്ത്രി സജി ചെറിയാൻ രാജിവച്ചു.
പിസിയെ അറസ്റ്റു ചെയ്യുമ്പോൾ എന്റെ കൊന്തയ്ക്ക് ശക്തിയുണ്ടെങ്കിൽ എല്ലാവരും അനുഭവിക്കുമെന്ന് പിസിയുടെ ഭാര്യ മനംനൊന്ത് ശപിച്ചിരുന്നു. എന്തായാലും അത് ശരിവയ്ക്കുന്ന തരത്തിലാണ് സജി ചെറിയാൻ രാജിവച്ചതെന്ന വിലയിരുത്തലുകൾ ഉയർന്നു. ആ ‘ശാപം’ ഒരാഴ്ചയാകുമ്പോഴാണ് കോടിയേരി കുടുംബത്തെ വെട്ടിലാക്കുന്ന വാർത്ത മുംബൈയിൽ നിന്നും വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha


























