പേരാവൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

പേരാവൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പേരാവൂര്‍ കുനിത്തല ശ്മശാനം റോഡില്‍ തടത്തില്‍ ശ്രീദേവിയുടെ മകന്‍ ശ്രീജിലിനെ(26)യാണ് വീടിനു സമീപത്തുള്ള വാഴ തോട്ടത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അടയ്ക്ക പെറുക്കുന്നതിനായി വാഴത്തോട്ടത്തില്‍ എത്തിയതാണെന്ന് കരുതുന്നു. പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടിയാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
ഇന്നലെ രാവിലെയാണ് സംഭവം. പേരാവൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി സഹോദരി: ശ്രീജിത. സംസ്‌കാരം പിന്നീട്.
അതേസമയം കഴിഞ്ഞ മാസം കരുനാഗപ്പള്ളിയില്‍ ദമ്പതിമാര്‍ വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കല്ലേലിഭാഗം സ്വദേശി സാബു, ഭാര്യ ഷീജ എന്നിവരാണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ ദമ്പതികളെ കണ്ടെത്തിയത്.
ശരീരത്തില്‍ വൈദ്യുതി കേബിള്‍ ചുറ്റിയ നിലയിലായിരുന്നു. ഇരു കൈകളിലെയും വിരലുകള്‍ വൈദ്യുതാഘാതമേറ്റ് കരിഞ്ഞിട്ടുണ്ട്. ഷീജ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും സാബു വീടിന് സമീപത്ത് വ്യാപാര സ്ഥാപനം നടത്തി വരികയുമായിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം വീട് വിറ്റ ശേഷം ബന്ധുവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha























