വരൂ, സുഖമായി മരിക്കൂ വരൂ, വായിക്കൂ, തെറ്റിദ്ധരിക്കൂ, സുഖമായി മരിക്കൂ! ഇങ്ങനെ തോന്നിക്കുന്ന ചില പരസ്യങ്ങൾ നമ്മൾ കാലാകാലങ്ങളായി കാണാറുണ്ട്; ഇത്തരം ഒരു പരസ്യം കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും പ്രധാനപ്പെട്ട മാധ്യമങ്ങളിലൊക്കെ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്; വിമർശനവുമായി ഡോ സുൽഫി നൂഹു

വരൂ, സുഖമായി മരിക്കൂ വരൂ, വായിക്കൂ, തെറ്റിദ്ധരിക്കൂ, സുഖമായി മരിക്കൂ! ഇങ്ങനെ തോന്നിക്കുന്ന ചില പരസ്യങ്ങൾ നമ്മൾ കാലാകാലങ്ങളായി കാണാറുണ്ട്. ഇത്തരം ഒരു പരസ്യം കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും പ്രധാനപ്പെട്ട മാധ്യമങ്ങളിലൊക്കെ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. വിമർശനവുമായി ഡോ സുൽഫി നൂഹു . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
വരൂ, സുഖമായി മരിക്കൂ വരൂ, വായിക്കൂ, തെറ്റിദ്ധരിക്കൂ, സുഖമായി മരിക്കൂ! ഇങ്ങനെ തോന്നിക്കുന്ന ചില പരസ്യങ്ങൾ നമ്മൾ കാലാകാലങ്ങളായി കാണാറുണ്ട്. ഇത്തരം ഒരു പരസ്യം കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും പ്രധാനപ്പെട്ട മാധ്യമങ്ങളിലൊക്കെ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. ഇന്നും നിറയെയുണ്ട്! അര പേജ് പരസ്യത്തിന് ലക്ഷങ്ങൾ നൽകേണ്ടി വന്നിട്ടുണ്ടാകുമെന്നുറപ്പ്.
പരസ്യത്തിന്റെ തീം വായിച്ചാൽ ചിരിച്ച് മണ്ണ് കപ്പി പോകും. വരൂ, സുഖമായി മരിക്കൂവെന്ന് പറയാതെ പറയുന്നു. പ്രമേഹമോ? പ്രമേഹത്തിന് തലകുത്താസനവും പിന്നെ പാവയ്ക്കാ നീരും ഒരു "പതിനഞ്ചു ജീരകുടവും" കലക്കി കുടിച്ചാൽ കിഡ്നിയെ ബാധിക്കില്ല കണ്ണിനെ ബാധിക്കില്ല ഞരമ്പുകളെ ബാധിക്കില്ല ഹൃദ്യോഗമോ പക്ഷാഘാതമോ പൊടി പോലും വരില്ല.
പിന്നെയോ രക്താദി സമ്മർദ്ദത്തിന് ഗുളികകൾ കഴിച്ച് കിഡ്നി രോഗം വരുത്തരുതെന്ന് ഒരു അപായ സൂചനയോടൊപ്പം നിശബ്ദ കൊലയാളിയായ ബിപിയെ പിടിച്ചു കെട്ടാൻ ചില അത്ഭുത സിദ്ധികളുള്ള മറ്റുചില മാന്ത്രിക ലേഹ്യങ്ങളും. അവിടെയും തലകുത്താസനത്തോടൊപ്പം കേട്ടുകേൾവിയില്ലാത്ത ചില പച്ചിലകളും കൂട്ടി കലർത്തി കഴിച്ചാൽ രക്താദി സമ്പർക്കം പറക്കും.
അത്ഭുതമല്ല. സത്യമായും! ഒരു രണ്ടാഴ്ചത്തെ ചികിത്സകൊണ്ട് ഒരിക്കലും രക്തസമ്മർദ്ദം വരികയേയില്ല. ഇങ്ങനെ ഒരുളുപ്പുമില്ലാതെ കൊലപാതകാഹ്വാനം നടത്തുമ്പോൾ പരസ്യം കൊടുത്തയാൾ ഇങ്ങനെ മനസ്സിൽ ചിന്തിക്കുന്നുണ്ടാകും. "നീയൊക്കെ വാങ്ങി തിന്നടാ. കിടന്ന കിടപ്പിൽ ഉടലോടെ സ്വർഗ്ഗത്തോട്ട്"! അതാണ് അതിന്റെ ഒരു ലൈൻ! സംഭവം തുടങ്ങുന്നേയുള്ളൂ.
ഇതൊക്കെയെന്തെന്ന മട്ടിൽ നിരനിരാന്ന് ലോകത്തുള്ള സർവ്വ അസുഖങ്ങൾക്കും ചികിത്സയും പറയുന്നു. തൈറോയ്ഡിന്റെ ഗുളിക കഴിച്ച് അമിതവണ്ണം വരുന്നവർക്ക് (അല്ലാതെ വാരിവലിച്ച് തിന്നിട്ടല്ല വണ്ണം കൂടുന്നത്, യൂ ബ്ലഡി ഫൂൾസ്)ചില ഗുൽഗുലാസനവും മാനസാന്തര ലേഹ്യവും സജസ്റ്റ് ചെയ്യുന്നുണ്ട്.
അങ്ങനെ തുടങ്ങി ദീർഘനാൾ നിൽക്കുന്ന എല്ലാ അസുഖങ്ങൾക്കും ചില അത്ഭുത മരുന്നുകളുടെ നീണ്ട പട്ടിക. ഈ ബിപിയും ഡയബറ്റിസും കൊളസ്ട്രോളും തൈറോയ്ഡ് രോഗങ്ങളുമൊക്കെ മരുന്ന് കച്ചവടക്കാർ സൃഷ്ടിച്ച ചില ചീള് കേസുകളാണെന്ന് നമ്മളെ പറഞ്ഞു പഠിപ്പിക്കും.
ഈ പഞ്ചജീരകുടവും തലകുത്താസനവും മാത്രം ഉണ്ടായിരുന്ന കാലത്ത് മനുഷ്യൻറെ ശരാശരി ആയുസ്സ് 28. ഇന്നത് 70ന് മുകളിൽ നിൽക്കുന്നെങ്കിൽ ഈ ഫാർമ ഇൻഡസ്ട്രിയും ചില ആധുനിക വൈദ്യശാസ്ത്ര അപ്പോസ്തരികളും ചേർന്ന് നടത്തിയ വൻപിച്ച തരികിട പരിപാടി തന്നെ . 500 ശതമാനം ഉറപ്പ്.
എന്തായാലും ഒരു കാര്യം തീർച്ച. ഇതൊക്കെ വിശ്വസിക്കുന്നവന് സ്വർഗ്ഗത്തിലേക്കുള്ള ലൈസൻസ് റെഡി. മലയാളിയെ ഇങ്ങനെ പച്ചയ്ക്ക് കൊല്ലാൻ വരുന്നവന് ഒരു പണി കൊടുക്കണ്ടേ? വേണ്ടേ.
തീർച്ചയായും വേണം. അതിന് വേണ്ട ആ ഒറ്റമൂലി പ്രയോഗം നമുക്ക് ചെയ്താലോ. ഇവരുടെ പരസ്യങ്ങൾക്ക് ഒരല്പം റിഡക്ഷനും കുറച്ച് സ്കീമുകളുമോക്കെ ചേർത്ത് ഇവന്മാരുടെ മാക്സിമം കാശ് തട്ടണം. പരസ്യ റേറ്റ് ഒരു 10 മടങ്ങ് കൂട്ടിയിട്ട് ഒരു 50% റിഡക്ഷൻ പ്രഖ്യാപിക്കൂ. ഒരു പരസ്യത്തിന് രണ്ട് പരസ്യം ഫ്രീയെന്ന് വെച്ച് കാച്ചൂ. എന്നിട്ട് ഉത്തരേന്ത്യയിലെ പാവം ജനങ്ങളെ മുഴുവൻ പറ്റിച്ചുണ്ടാക്കിയ കാശിന്റെ ഒരു 90% വും നമുക്കൂറ്റണം.
പരസ്യത്തിനു വേണ്ടി കരുതിയിട്ടുള്ള ഇവന്റെ ബി നിലവിറ നമ്മൾ പൊളിച്ചടുക്കണം . ഇതൊക്കെ വിശ്വസിക്കാൻ മലയാളികളെ കിട്ടുമെന്ന് കരുതിയ ആ ഋഷിശൃംഗന് ഒരു മിനിമം ഒരു പത്തരമാറ്റ് പണിയെങ്കിലും കൊടുത്തില്ലെങ്കിൽ നമ്മളെന്ത് മലയാളി! വരൂ സുഖമായി മരിക്കൂവെന്ന് നമ്മളോട് മനസ്സിൽ ചിരിച്ച് പറഞ്ഞ ആ ഋഷിശൃംഗനെ പരസ്യത്തിന്റെ പൈസ കൃത്യമായി വാങ്ങി കോടികൾ ഊറ്റിയെടുത്ത്, (തരികിടയാണ് പൈസ കിട്ടുന്നുവെന്നുറപ്പാക്കണം) "വരൂ കുചേലനായി പോകൂ" എന്ന് നുമ്മ മലയാളി തീർച്ചയായും പറയണം. അവൻറെ ഉടായിപ്പ്. വരൂ, സുഖമായി മരിക്കൂവത്രെ!
https://www.facebook.com/Malayalivartha
























